എള്ള് പായ്ക്ക്
ഇത്തരം കറുപ്പ് നിറം മാറ്റാനുള്ള ഒരു പരിഹാരമാണ് എള്ള്. വെളിച്ചെണ്ണ - 4 ടീസ്പൂൺ, ഒലിവ് ഓയിൽ - 2 ടീസ്പൂൺ, എള്ള് - 4 സ്പൂൺ എന്നിവയാണ് ഇതിന് ആവശ്യം. ആദ്യം ഒരു മിക്സി ജാറിൽ എള്ള് നന്നായി പൊടിച്ച് എടുക്കുക. ഇതിലേക്ക് വെളിച്ചെണ്ണയും ഒലീവ് ഓയിലും ചേർത്ത് നന്നായി ഇളക്കുക.
ഈ പായ്ക്ക് കൈകാലുകളുടെ മുട്ടുകളിൽ പുരട്ടി വൃത്താകൃതിയിൽ നന്നായി സ്‌ക്രബ് ചെയ്യുക. ഇത് 15 മിനിറ്റ് വച്ച ശേഷം, ചെറുചൂടുള്ള വെള്ളത്തിൽ കഴുകി വ്യത്തിയാക്കുക. ഈ സ്‌ക്രബ് ചർമ്മത്തിലെ മൃതകോശങ്ങളെ നീക്കം ചെയ്യുന്നു.
ഒലീവ് ഓയിൽ
ഒലീവ് ഓയിൽ ചർമ്മത്തിൽ ഉപയോഗിക്കുമ്പോൾ ചർമ്മത്തിന്റെ വരൾച്ച നീങ്ങി ചർമ്മത്തിന് തിളക്കവും തിളക്കവും ലഭിക്കും. ഒലിവ് ഓയിലിലെ ഒമേഗ 3 ഫാറ്റി ആസിഡ് ചർമ്മത്തിന് ആവശ്യമായ മോയ്സ്ചറൈസറായി പ്രവർത്തിക്കുന്നു.
ഒലിവ് എണ്ണയിൽ ഒലിക് ആസിഡ്, സ്ക്വാലീൻ തുടങ്ങിയ ആന്റിഓക്‌സിഡന്റുകൾ ധാരാളം അടങ്ങിയിട്ടുണ്ട്. ചർമ്മത്തിലെ പ്രായമാകുന്ന ലക്ഷണങ്ങൾ തടയാൻ ഇത് സഹായിക്കും. ഇതിന് കാരണമാകുന്ന ഫ്രീ റാഡിക്കലുകളുടെ ദോഷകരമായ ആഘാതത്തിൽ നിന്ന് ചർമ്മത്തെ സംരക്ഷിക്കുന്നു.
ബദാം-ഓട്ട്മീൽ സ്‌ക്രബ്
ഈ സ്‌ക്രബ് കറുത്ത പാടുകൾ അകറ്റാൻ ഏറെ പ്രയോജനകരമാണ്. ഇതിന് ആവശ്യമായിട്ടുള്ളത് ബദാം - 10 എണ്ണം, ഓട്സ് - 2 സ്പൂൺ, റോസ് വാട്ടർ - 4 സ്പൂൺ എന്നിങ്ങനെയാണ് ആവശ്യമായിട്ടുള്ളത്. ഒരു മിക്സിംഗ് ജാറിൽ ബദാമും ഓട്സും ചേർത്ത് നന്നായിട്ട് പൊടിച്ച് എടുക്കുക.
ഈ പൊടി റോസ് വാട്ടറിൽ കലർത്തി ഇരുണ്ട സ്ഥലത്ത് പുരട്ടി വൃത്താകൃതിയിൽ നന്നായി സ്‌ക്രബ് ചെയ്യുക. ആഴ്ചയിൽ രണ്ടോ മൂന്നോ ദിവസം ഇങ്ങനെ ചെയ്താൽ ചർമ്മത്തിലെ പിഗ്മെന്റേഷൻ കുറയുകയും ഇരുണ്ട നിറം മാറുകയും ചർമ്മത്തിന് തിളക്കം ലഭിക്കുകയും ചെയ്യും.