പാടുകളും അതുപോലെ മുഖത്ത് ഉണ്ടാകുന്ന നിറ വ്യത്യാസങ്ങളും പലപ്പോഴും എല്ലാവരെയും അലട്ടാറുണ്ട്. അമിതമായി വെയിൽ കൊള്ളുന്നതാണ് പലപ്പോഴും ചർമ്മത്തിൻ്റെ നിറ വ്യത്യാസത്തിനും കരിവാളിപ്പിനുമൊക്കെ പ്രധാന കാരണം.
ചർമ്മത്തിന് പല തരത്തിലുള്ള ഗുണങ്ങൾ നൽകാൻ സാധിക്കുന്നതാണ് ഗ്ലിസറിൻ. മികച്ചൊരു മോയ്ചറൈസറായി ഗ്ലസറിൻ പ്രവർത്തിക്കുന്നു. മുടിയുടെ ചർമ്മത്തിൻ്റെയും സൗന്ദര്യത്തിന് ഗ്ലിസറിൻ ഉപയോഗിക്കാൻ പല വഴികളുമുണ്ട്.
മോയ്ചുറൈസർ
ഗ്ലിസറിൻ മികച്ചൊരു മോയ്ചുറൈസറായി പ്രവർത്തിക്കുന്നു. ചർമ്മം സോഫ്റ്റാകാനും അതുപോലെ നല്ല തുടിപ്പ് നൽകാനും ഗ്ലിസറിൻ വളരെയധികം സഹായിക്കുമെന്നും ഡോക്ടർ പറയുന്നു. ഗ്ലിസറിൻ വളരെ നല്ല രീതിയിൽ വെള്ളം ആഗിരണം ചെയ്യാനും നിലനിർത്താനും ഇത് സഹായിക്കും. വരണ്ട ചർമ്മത്തിന് ഏറ്റവും മികച്ചതാണ് ഗ്ലിസറിൻ.
മുടി വളരാൻ
മുടി വളർച്ചയ്ക്കും ശിരോചർമ്മത്തിൻ്റെ ആരോഗ്യത്തിനും ഗ്ലിസറിൻ ഏറെ നല്ലതാണ്. താരൻ മാറ്റാൻ കഴിയുന്ന ഏറ്റവും മികച്ചൊരു മാർഗമാണ് ഗ്ലിസറിൻ. ആരോഗ്യമുള്ള മുടിയ്ക്കും തലമുടിയ്ക്കും ഗ്ലിസറിൻ ഏറെ മികച്ചതാണ്.
തലമുടിയിലെയും തലയോട്ടിയിലെയും പല പ്രശന്ങ്ങളും എളുപ്പത്തിൽ പരിഹരിക്കാൻ ഗ്ലിസറിന് കഴിയാറുണ്ട്. മുടി വരണ്ട് പൊട്ടി പോകുന്നത് മാറ്റി മുടി വളരാൻ സഹായിക്കുന്നതാണ് ഗ്ലിസറിൻ. വെറുതെ വെള്ളത്തിൽ കലർത്തിയാണ് ഗ്ലിസറിൻ ഉപയോഗിക്കുന്നതെങ്കിൽ രണ്ടും ഒരേ അളവിൽ എടുക്കാവുന്നതാണ്.
ഗ്ലീസറിനും തേനും
നല്ല തിളക്കമുള്ള ചർമ്മം ലഭിക്കാൻ സഹായിക്കുന്നതാണ് ഗ്ലിസറിനും തേനും. നാലോ അഞ്ചോ തുള്ളി ഗ്ലിസറിനിലേക്ക് അൽപ്പം റോസ് വാട്ടറും നാലോ അഞ്ചോ തുള്ളി നാരങ്ങ നീരും ചേർക്കുക. വെയിൽ കൊള്ളുന്നവരും ഡ്രൈ സ്കിൻ ഉള്ളവരും നാരങ്ങ നീരിന് പകരം ഒരു ടീ സ്പൂൺ തേൻ ഉപയോഗിച്ച് ഇത് മിക്സ് ചെയ്യുക.
റോസ് വാട്ടർ ഉള്ളത് കൊണ്ട് തന്നെ അൽപ്പം വെള്ളം പോലെ തന്നെയാണ് ഈ മിശ്രിതം ഇരിക്കുന്നത്. ഇത് മുഖത്ത് തേച്ച് പിടിപ്പിച്ച് ശേഷം 10 മിനിറ്റ് കഴിഞ്ഞ ചെറിയൊരു മസാജ് കൊടുത്ത ശേഷം കഴുകി വ്യത്തിയാക്കാം. ചർമ്മം നല്ല തിളക്കമുള്ളതാകാനും അതുപോലെ എക്സ്ഫോളിയേറ്ററായി പ്രവർത്തിക്കാൻ ഇത് സഹായിക്കും.
ഗ്ലിസറിനും കറ്റാർവാഴയും
മുടി അഴകിനും അതുപോലെ സൗന്ദര്യത്തിനും ഏറെ മികച്ചതാണ് കറ്റാർവാഴ. എല്ലാ വീടുകളിലും വളരെ സുലഭമായി ലഭിക്കുന്നതാണ് കറ്റാർവാഴ. മുടി വളരാൻ സഹായിക്കുന്ന കറ്റാർവാഴ പല വിധത്തിൽ ചർമ്മത്തിലും മുടിയിലുമൊക്കെ ഉപയോഗിക്കുന്നവരുണ്ട്. ഗ്ലിസറിനൊപ്പം ചേർത്ത് കറ്റാർവാഴ ഉപയോഗിക്കുന്നത് മുടിയുടെ പല പ്രശ്നങ്ങളും ഇല്ലാതാക്കാൻ വളരെയധികം സഹായിക്കും.
മൂന്ന് സ്പൂൺ കറ്റാർവാഴയും ഒരു ടീ സ്പൂൺ ഗ്ലിസറിനും ചേർത്ത് നന്നായി യോജിപ്പിക്കുക. ഇതിലേക്ക് മുട്ടയുടെ വെള്ളയും ചേർത്ത് നന്നായി യോജിപ്പിച്ച് മുടിയിലും തലയോട്ടിയിലും ഇത് തേച്ച് പിടിപ്പിക്കാവുന്നതാണ്. മുടിയുടെ അറ്റം വരെയും ഇത് തേച്ച് പിടിപ്പിക്കാം. 20 മിനിറ്റിന് ശേഷം ഇത് കഴുകി കളയാം. വളരെയധികം വരണ്ട മുടിയാണെങ്കിൽ ആഴ്ചയിൽ രണ്ട് ദിവസം ഇത് ഉപയോഗിക്കാവുന്നതാണ്.
(Disclaimer: പൊതു വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ലേഖനം തയാറാക്കിയിരിക്കുന്നത്. പരീക്ഷിക്കുന്നതിന് മുൻപ് പാച്ച് ടെസ്റ്റ് ചെയ്യാൻ മറക്കരുത്.)