Hot Posts

6/recent/ticker-posts

ബ്ലാക്ക് ഹെഡ്സ് എങ്ങനെ ഇല്ലാതാക്കാം




ഹെയര്‍ ഫോളിക്കിള്‍സ് അടയുമ്പോള്‍ ചര്‍മ്മത്തില്‍ രൂപപ്പെടുന്നതാണ് ബ്ലാക്ക് ഹെഡ്‌സ്. മൃതകോശങ്ങള്‍ അമിതമാകുമ്പോഴും അമിതമായി മുഖത്ത് എണ്ണമയം നിലനിന്നാലും ഇത് ചര്‍മ്മത്തില്‍ ബ്ലാക്ക് ഹെഡ്‌സ് വരുന്നതിലേയ്ക്ക് നയിക്കുന്നുണ്ട്. ചിലര്‍ക്ക് ബാക്ടീരിയല്‍ ഇന്‍ഫക്ഷന്‍ മൂലവും ബ്ലാക്ക് ഹെഡ്‌സ് പ്രത്യക്ഷപ്പെടാം.

മൂക്കില്‍ മാത്രമല്ല, ചിലര്‍ക്ക് കൈമുട്ടുകളില്‍ ബ്ലാക്ക് ഹെഡ്‌സ് പ്രത്.ക്ഷപ്പെടാറുണ്ട്. അതുപോലെ തന്നെ, തോള്‍ ഭാഗം, പുറം, നെഞ്ച്, കഴുത്ത് എന്നീ ഭാഗങ്ങളിലും ബ്ലാക്ക് ഹെഡ്‌സ് പ്രത്യക്ഷപ്പെടാം. ഇവ മാറ്റി എടുക്കാന്‍ നമ്മള്‍ക്ക് വീട്ടില്‍ തന്നെ നാച്വറലായിട്ടുള്ള കാര്യങ്ങള്‍ ചെയ്യാന്‍ സാധിക്കും. അവ ഏതെല്ലാമെന്ന് നോക്കാം.




പഞ്ചസാരയും വെളിച്ചെണ്ണയും​

എല്ലാ വീടുകളിലും പഞ്ചസാരയും വെളിച്ചെണ്ണയും ഉണ്ടായിരിക്കും. വെളിച്ചെണ്ണയില്‍ ആന്റി ഇന്‍ഫ്‌ലമേറ്ററി, അതുപോലെ, ആന്റിബാക്ടീരിയല്‍ ഘടകങ്ങള്‍ അടങ്ങിയിരിക്കുന്നു. ആയതിനാല്‍ തന്നെ ഇത് ചര്‍മ്മത്തെ നല്ല സ്മൂത്തായി നിലനിര്‍ത്താന്‍ സഹായിക്കുന്നുണ്ട്.

ഇനി പഞ്ചസാരയുടം കാര്യം എടുത്താല്‍ ചര്‍മ്മത്തിലെ മൃതകോശങ്ങള്‍ നീക്കം ചെയ്യാന്‍ പഞ്ചസ്സാര ബെസ്റ്റാണ്. ഇത് അടങ്ങുകിടക്കുന്ന ചര്‍മ്മകോശങ്ങളെ തുറക്കാനും സഹായിക്കും. കൂടാതെ, ചര്‍മ്മം നല്ലപോലെ ക്ലിയറാക്കി എടുക്കുന്നതിനും ഇത് സഹായിക്കുന്നു.


തയ്യാറാക്കാം​


ഇത് തയ്യാറാക്കാന്‍ രണ്ട് ടോബിള്‍സ്പൂണ്‍ പഞ്ചസ്സാര എടുക്കുക. ഇതിലേയ്ക്ക് കുറച്ച് വെളിച്ചെണ്ണയും ചേര്‍ക്കണം. ഇവ നന്നായി മിക്‌സ് ചെയ്ത് എടുത്തതിന് ശേഷം മുഖത്ത് പുരട്ടാവുന്നതാണ്. 

ചര്‍മ്മത്തിന്റെ എല്ലാഭാഗത്തും പുരട്ടിയതിന് ശേഷം പതുക്കെ ഒന്ന് മസാജ് ചെയ്ത് കൊടുക്കണം. അതിന് ശേഷം തണുത്ത വെള്ളത്തില്‍ മുഖം കഴുകി എടുക്കാവുന്നതാണ്. ഇത് രണ്ടാഴ്ച്ച കൂടുമ്പോള്‍ ഒരിക്കല്‍ ചെയ്യുന്നത് ചര്‍മ്മത്തിലെ ബ്ലാക്ക് ബെഡ്‌സ് നീക്കം ചെയ്യാന്‍ സഹായിക്കും.


കറുവാപ്പട്ടയും ചെറുനാരങ്ങയും​

മുന്‍പ് പറഞ്ഞ പഞ്ചസ്സാരയും വെളിച്ചെണ്ണയും പോലെ തന്നെയാണ് കറുവാപ്പട്ടയും ചെറുനാരങ്ങയും ഉപയോഗിക്കുന്നത്. കറുവാപ്പട്ട ചര്‍മ്മത്തെ നല്ല ടൈറ്റ് ആക്കി നിലനിര്‍ത്തുന്നതിന് സഹായിക്കുന്നുണ്ട്. അതുപോലെ ചര്‍മ്മത്തിലേയ്ക്കുള്ള രക്തോട്ടം വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു.

അതുപോലെ, ചെറുനാരങ്ങ ചെറിയ അളവില്‍ ചര്‍മ്മ സംരക്ഷണത്തിനായി ഉപയോഗിക്കുന്നത് ചര്‍മ്മത്തിലെ അമിതമായിട്ടുള്ള എണ്ണമയം നീക്കം ചെയ്യുന്നതിന് സഹായിക്കുന്നുണ്ട്. അതുപോലെ തന്നെ ചര്‍മ്മത്തിലം ബ്ലാക്ക് ഹെഡ്‌സ്, വൈറ്റ് ഹെഡ്‌സ് എന്നിവ നീക്കം ചെയ്യുന്നതിനും സഹായിക്കുന്നു.





തയ്യാറാക്കാം

ഇത് തയ്യാറാക്കുന്നതിനായി ആദ്യം തന്നെ രണ്ട് ടേബിള്‍സ്പൂണ്‍ കറുവാപട്ട പൊടിയും അതേ അളവില്‍ തന്നെ നാരങ്ങ നീരും എടുക്കുക. ഇവ നന്നായി മിക്‌സ് ചെയ്ത് നല്ല സ്മൂത്ത് പേയ്സ്റ്റ് തയയാറാക്കി എടുക്കണം. അതിന് ശേഷം ഇത് നിങ്ങള്‍ക്ക് മുഖത്ത് നന്നായി തേച്ച് പിടിപ്പിക്കാവുന്നതാണ്. പുരട്ടിയതിന് ശേഷം മുഖം ഒന്ന് പതുക്കെ സ്‌ക്രബ് ചെയ്ത് നല്‍കണം. 20 മിനിറ്റിന് ശേഷം നിങ്ങള്‍ക്ക് ചെറു ചൂടുവെള്ളത്തില്‍ മുഖം കഴുകി എടുക്കാവുന്നതാണ്.


Reactions

MORE STORIES

തീക്കോയി ചാത്തപ്പുഴ കവലയിൽ കാറും ബൈക്കും കൂട്ടിയിടിച്ചു
സിജോ പ്ലാത്തോട്ടം, യൂത്ത് ഫ്രണ്ട് എം സംസ്ഥാന ജനറൽ സെക്രട്ടറി
കോട്ടയം നഗര മധ്യത്തിൽ തീപിടുത്തം
സി.ലിസ്ബിൻ പുത്തൻപുര പ്രൊവിൻഷ്യൽ സുപ്പീരിയർ
പാലാ ജൂബിലി തിരുന്നാൾ പന്തലിൻ്റെ കാൽനാട്ട് കർമ്മവും നോട്ടീസ് പ്രകാശനവും നടന്നു
കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത!
സന്നദ്ധ രക്തദാന രംഗത്ത് മികച്ച പ്രവർത്തനവുമായി ഈരാറ്റുപേട്ട മുസ്ലിം ഗേൾസ് ഹയർ സെക്കണ്ടറി സ്കൂൾ
ഭരണഘടന നൽകുന്ന സുരക്ഷിതത്വ ബോധത്തിൽ മുറിവുകൾ സൃഷ്ടിക്കരുത് : കാർഡിനൽ ബസേലിയോസ്  മാർ ക്ലീമിസ് കാതോലിക്കോസ് ബാവ
പാലാ ളാലം പഴയ പള്ളിയിൽ നിത്യസഹായ മാതാവിൻ്റെ നൊവേനത്തിരുനാൾ സമാപിച്ചു
നാളെ മീനച്ചിൽ താലൂക്കിലെ റേഷൻകടകളടച്ച് ധർണ്ണ നടത്തും