മരങ്ങാട്ടുപള്ളി : ലോക രക്തദാന ദിനത്തോടനുബന്ധിച്ച് കോട്ടയം ജില്ലാതല രക്തദാന ക്യാമ്പ് മരങ്ങാട്ടുപിള്ളി ലേബർ ഇന്ത്യ കോളജിൽ നടന്നു. ജില്ലാ ആരോഗ്യ വകുപ്പിന്റെയും, ലേബർ ഇന്ത്യ ടീച്ചർ ട്രെയിനിങ് കോളേജ് , ജനമൈത്രി പോലീസ്, പാലാ ബ്ലഡ് ഫോറാം എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.
ഈ ക്യാമ്പിൽ ലേബർ ഇന്ത്യ ടീച്ചേഴ്സ് ട്രെയിനിംഗ് കോളേജിലെ അൻപതോളം വരുന്ന എൻ.എസ്.എസ് വോളണ്ടിയർമാരും, ലേബർ ഇന്ത്യ പബ്ലിക് സ്കൂൾ, ലേബർ ഇന്ത്യ കോളജ് എന്നീ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപകരും, അനദ്ധ്യാപകരും രക്തദാനം നടത്തി. പരിപാടിയുടെ ഉദ്ഘാടനം അഡ്വ. മോൻസ് ജോസഫ് എം.എൽ.എ നിർവഹിച്ചു.
ഷിബു തെക്കേമറ്റം സ്വാഗതം ആശംസിച്ചു. ലേബർ ഇന്ത്യ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മാനേജിംഗ് ഡയറക്ടർ രാജേഷ് കുളങ്ങര അധ്യക്ഷത വഹിച്ച യോഗത്തിൽ ഡോ. അജയ് മോഹൻ (ജില്ല പ്രോഗ്രാം മാനേജർ) മുഖ്യപ്രഭാഷണം നടത്തി. പാലാ ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പോലീസ് എ.ജെ തോമസ് മുഖ്യ സന്ദേശവും നൽകി.
ലേബർ ഇന്ത്യ ടീച്ചേഴ്സ് കോളജ് പ്രിൻസിപ്പൽ ഡോ. ബാബു കൊച്ചാംകുന്നേൽ, കോളജ് എൻ. എസ്. എസ്. പ്രോഗ്രാം കോർഡിനേറ്റർ ലീന ജോർജ് , വാർഡ് മെമ്പർ ലിസി ജോർജ്, രാജേഷ് കുര്യനാട്, ഡോ. വി ഡി മാമച്ചൻ എന്നിവർ ആശംസകൾ അർപ്പിച്ചു. രക്തദാന ക്യാമ്പിനു പാലാ മരീയൻ മെഡിക്കൽ സെന്ററിലെ ആരോഗ്യപ്രവർത്തകർ നേതൃത്വം നൽകി.