Hot Posts

6/recent/ticker-posts

കാല്‍നട യാത്രക്കാരനെ ബസ് ഇടിച്ചുതെറിപ്പിച്ചു; ഡ്രൈവര്‍ക്കെതിരെ കേസെടുത്തു




കണ്ണൂർ പയ്യാവൂരിൽ സ്വകാര്യ ബസ് കാൽനടയാത്രക്കാരനെ ഇടിച്ച് തെറിപ്പിച്ചു. അപകടത്തിൽ ​ഗുരുതരമായി പരിക്കേറ്റ പൊന്നുംപറമ്പ് സ്വദേശി ബാലകൃഷ്ണനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച വെെകീട്ട് 6.30-നാണ് സംഭവം





ഇരിട്ടിയിൽ നിന്ന് പയ്യാവൂരിലേക്ക് അമിതവേ​ഗത്തിൽ വരികയായിരുന്ന ബസ്സാണ് ഇടിച്ചത്. എതിർദിശയിൽ നടന്നു വരികയായിരുന്ന ബാലകൃഷ്ണനെ ബസ് ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. 



അപകടത്തിന് പിന്നാലെ ഡ്രെെവർക്കെതിരെ പയ്യാവൂർ പോലീസ് കേസെടുത്തിട്ടുണ്ട്. അപകടമുണ്ടാക്കിയ ബസ് പോലീസ് പിടിച്ചെടുത്തതായാണ് വിവരം.


അപകടത്തിന് പിന്നാലെ ഇദ്ദേഹത്തെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ​ഗുരുതരമായതിനെ തുടർന്ന് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.






Reactions

MORE STORIES

വാ​ഗമൺ റോഡിൽ ട്രാവലർ മറിഞ്ഞ് അപകടം. ഒരാൾ മരിച്ചു
വെള്ളികുളം സൺഡേ സ്കൂളിലെ വിശ്വാസോത്സവം സമാപിച്ചു
ഷൈന്‍ ടോം ചാക്കോ കേസില്‍ പഴുതടച്ച് അന്വേഷണം വേണം; പ്രസാദ് കുരുവിള
രാമപുരം കോളേജിൽ  സെവൻസ് ഫുട്ബോൾ ടൂർണ്ണമെന്റ്
പ്രവിത്താനം സെന്റ് അഗസ്റ്റിൻസ് ഫൊറോന പള്ളിയുടെ വെബ്സൈറ്റ് മാർ ജോസഫ് കല്ലറങ്ങാട്ട് ഉദ്ഘാടനം ചെയ്തു
ഡോക്ടർ ഷാജു സെബാസ്റ്റ്യന്റെ ആത്മഹത്യ കുടുംബ പ്രശ്നങ്ങളെ തുടർന്നെന്ന് സൂചന
എന്താണ് തിമിംഗല ഛര്‍ദ്ദി..എന്തിന് ഉപയോ​ഗിക്കുന്നു
വെള്ളികുളം ഇടവകയുടെ നേതൃത്വത്തിൽ നാല്പതാം വെള്ളിയാഴ്ച വാഗമൺ കുരിശുമല തീർത്ഥാടനം ഭക്തിസാന്ദ്രമാക്കി
Crime | കോവിഡ് ബാധിതയെ ആംബുലൻസിൽ പീഡിപ്പിച്ച സംഭവം; പ്രതി നൗഫലിന് ജീവപര്യന്തം
179-ാമത് ഗാന സംഗമവും മങ്കൊമ്പ് ഗോപാലകൃഷ്ണൻ അനുസ്മരണവും പാലായിൽ നടന്നു