ചേർപ്പുങ്കൽ: ബി വി എം ഹോളി ക്രോസ്സ് കോളേജ് റെഡ് റിബ്ബൺ ക്ലബ്ബ്, എൻ.എസ്.എസ് യൂണിറ്റ്, പാലാ മരിയൽ മെഡിക്കൽ സെന്ററിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ ലോക രക്തദാനദിനം ആചരിച്ചു."രക്തം നൽകു, പ്ലാസ്മ നൽകു , ജീവൻ പങ്ക് വയ്ക്കു പതിവായി" എന്ന സന്ദേശമാണ് ഈ വർഷത്തെ ലോക രക്തദാനദിനം മുന്നോട്ട് വെയ്ക്കുന്നത്.
പരിപാടിയോടനുബന്ധിച്ച് ബി.വി.എം കോളേജ് സോഷ്യൽ വർക്ക് വിഭാഗം അദ്യാപകർ, എൻ.എസ്.എസ്. വോളണ്ടിയേഴ്സ്, സോഷ്യൽ വർക്ക് വിദ്യാർത്ഥികൾ മരിയൻ മെഡിക്കൽ സെൻ്ററിൽ രക്തദാനം നിർവ്വഹിച്ചു.
ബി. വി. എം ഹോളി ക്രോസ്സ് കോളേജ് പ്രിൻസിപ്പൽ Rev.Dr. ബേബി സെബാസ്റ്റ്യൻ തോണിക്കുഴി, ഡിപ്പാർട്മെന്റ് മേധാവി ദീപാ ബാബു, അധ്യാപകരായ സജോ ജോയ്, ജിബിൻ അലക്സ്, ഹോസ്പിറ്റൽ പി.ആർ.ഓ വിഷ്ണു മുരളീധരൻ, സി. പ്രിൻസി, സി. മരീനാ, എന്നിവർ നേതൃത്വം നൽകി.