Hot Posts

6/recent/ticker-posts

കുട്ടികൾക്ക് പുസ്തകങ്ങൾ നൽകി ബി. വി. എം കോളേജ് വായനാദിനം ആചരിച്ചു


ചേർപ്പുങ്കൽ: ബി.വി.എം. ഹോളി ക്രോസ് കോളേജ് ചേർപ്പുങ്കൽ എൻ.എസ്.എസ്.  യൂണിറ്റും ചെമ്പിളാവ് ഗ.വ യു.പി. സ്കൂളും സംയുക്തമായി വായനാദിനം   ജൂൺ 19ന് ആചരിച്ചു. കിടങ്ങൂർ ഗ്രാമപഞ്ചായത്ത് എട്ടാം വാർഡ് മെമ്പർ ശ്രീമതി സുനി അശോകൻ ഉദ്ഘാടനം നിർവഹിച്ചു. ചെമ്പിളാവ് ഗവ. യു.പി. സ്കൂൾ റിട്ടയർ ഹെഡ്മാസ്റ്റർ ശ്രീ ജോൺ കെ.എം കുട്ടികൾക്ക് വായനാദിന സന്ദേശം നൽകി.


വായനാദിനത്തോട് അനുബന്ധിച്ച് എൻ.എസ്.എസ്. വോളണ്ടിയേഴ്സ് ശേഖരിച്ച പുസ്തകങ്ങൾ സ്കൂൾ ലൈബ്രറിയ്ക്കായി ചെമ്പിളാവ് ഗവ.യു.പി. സ്കൂൾ ഹെഡ്മിസ്ട്രസ്   ശ്രീമതി കെ.പി ബിന്ദു ഏറ്റുവാങ്ങി.


കോളേജ് പ്രിൻസിപ്പൽ റവ. ഡോ. ബേബി സെബാസ്റ്റ്യൻ തോണിക്കുഴി , ചെമ്പിളാവ് ഗവ. യു.പി. സ്കൂൾ ഹെഡ്മിസ്ട്രസ്, എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർമാരായ ജിബിൻ അലക്സ്, ഷെറിൻ  ജോസഫ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.





Reactions

MORE STORIES

പാലാ ജൂബിലി ടൂവീലര്‍ ഫാന്‍സിഡ്രസ് മത്സരം ഡിസം. 7 ന്
ത്രിതല തെരഞ്ഞെടുപ്പിൽ കരുത്ത് തെളിയിക്കാൻ കേരള കോൺഗ്രസ് (എം)
തുലാവർഷം ശക്തമാകുന്നു; ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചു
ഓൾ കേരള ഇന്റർ സ്കൂൾ ഐ.സി.ടി. ക്വിസ് മത്സരത്തിന് ആവേശ പ്രതികരണം
മരിയസദനത്തിന് ഉച്ചഭക്ഷണം ഒരുക്കി ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ
ദേശീയ സിമ്പോസിയവും ക്രൈസ്തവ മഹാസമ്മേളനവും 2024 നവംബർ 17-ന് രാമപുരത്ത്
മീനച്ചിൽ തുരങ്ക പദ്ധതിക്ക് ഡി.പി.ആറിന് വാപ്കോസുമായി ധാരണപത്രം
പാലായിൽ ഫുഡ് ഫെസ്റ്റ് വരുന്നു... ലോഗോ പ്രകാശനം ചെയ്തു
25 പവന്‍ സ്വര്‍ണ്ണം കെഴുവന്‍കുളം സ്വദേശിനിയ്ക്ക്; 1 ഗ്രാം വീതം പത്തുപേര്‍ക്ക്
ദേശീയ സിമ്പോസിയവും മഹാസമ്മേളനവും: കമ്മറ്റികൾ രൂപീകരിച്ചു