Hot Posts

6/recent/ticker-posts

ആദിപുരുഷിനെതിരെ ഹിന്ദുസേന കോടതിയില്‍




ദില്ലി: ആദിപുരുഷ് സിനിമയ്‌ക്കെതിരെ ഡല്‍ഹി ഹൈക്കോടതിയിൽ പൊതുതാൽപര്യ ഹർജി. ഹിന്ദു സേന എന്ന സംഘടനയാണ് ഹര്‍ജി നല്‍കിയത്. ശ്രീരാമനെയും രാമായണത്തെയും സംസ്‌കാരത്തെയും പരിഹസിക്കുന്നതാണ് ചിത്രം എന്നാണ് ഹര്‍ജിയില്‍ പറയുന്നത്. 


ആദിപുരുഷ് വെള്ളിയാഴ്ചയാണ് തിയറ്ററുകളിൽ റിലീസ് ചെയ്തത്. ചിത്രത്തിന് സമിശ്ര പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്.


ഇത് ആദ്യമായി അല്ല ആദിപുരുഷ് കേസില്‍പെടുന്നത്. ചിത്രത്തിന്‍റെ റിലീസ് സ്റ്റേ ചെയ്യണം എന്ന് ആവശ്യപ്പെട്ട് വ്യാഴാഴ്ച തൃശൂല്‍ മീഡിയ എന്‍റര്‍ടെയ്മെന്‍റ് എന്ന വിഎഫ്എക്സ് കമ്പനി ഹര്‍ജി നല്‍കിയിരുന്നു. 



എന്നാല്‍ ബോംബൈ ഹൈക്കോടതി ഈ ഹര്‍ജി സ്വീകരിച്ചെങ്കിലും ചിത്രം സ്റ്റേ ചെയ്യാന്‍ വിസമ്മതിച്ചു. തങ്ങള്‍ക്ക് നല്‍കേണ്ട ക്രഡിറ്റ് ചിത്രത്തില്‍ നല്‍കിയില്ലെന്നാണ് തൃശൂല്‍ മീഡിയ എന്‍റര്‍ടെയ്മെന്‍റ് പറയുന്നത്.



500 കോടി ബഡ്ജറ്റിൽ ഒരുങ്ങുന്ന ആദിപുരുഷ് ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം, കന്നഡ എന്നീ ഭാഷകളിലാണ് റിലീസ് ചെയ്യുന്നത്. ചിലർ ചിത്രത്തിലെ വിഎഫ്‌എക്‌സിനെയും പ്രകടനത്തെയും പുകഴ്‌ത്തിയപ്പോൾ തിയേറ്ററുകളിൽ നിന്നുള്ള പ്രാരംഭ പ്രതികരണം സമ്മിശ്രമായിരുന്നു.




Reactions

MORE STORIES

കോട്ടയം നഗര മധ്യത്തിൽ തീപിടുത്തം
പാലാ ജൂബിലി തിരുന്നാൾ പന്തലിൻ്റെ കാൽനാട്ട് കർമ്മവും നോട്ടീസ് പ്രകാശനവും നടന്നു
കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത!
സന്നദ്ധ രക്തദാന രംഗത്ത് മികച്ച പ്രവർത്തനവുമായി ഈരാറ്റുപേട്ട മുസ്ലിം ഗേൾസ് ഹയർ സെക്കണ്ടറി സ്കൂൾ
ദേശീയ സിമ്പോസിയവും ക്രൈസ്തവ മഹാസമ്മേളനവും 2024 നവംബർ 17-ന് രാമപുരത്ത്
പാലാ ജൂബിലി വോളി ബോൾ ടൂർണ്ണമെന്റ് ഡിസംബർ 1 മുതൽ 6 വരെ
മീനച്ചിൽ തുരങ്ക പദ്ധതിക്ക് ഡി.പി.ആറിന് വാപ്കോസുമായി ധാരണപത്രം
പാലായിൽ ഫുഡ് ഫെസ്റ്റ് വരുന്നു... ലോഗോ പ്രകാശനം ചെയ്തു
കോട്ടയത്ത് 1.5 ലക്ഷം പ്രമേഹ ബാധിതർ: ആരോഗ്യ പ്രവർത്തകർക്കായി സൂംബ ഡാൻസ് മത്സരം സംഘടിപ്പിച്ചു
റേഷൻ കാർഡിലെ തെറ്റുകൾ തിരുത്താം; അഭിപ്രായങ്ങളും നിർദേശങ്ങളും അറിയിക്കാം; തെളിമ പദ്ധതി നവംബർ 15 മുതൽ