Hot Posts

6/recent/ticker-posts

ഇൻഫ്രാറെഡ് റോഡ് പാച്ച് വർക്ക് ടെക്നോളജിയുമായി രാജി മാത്യു എൻജിനീയറിoഗ് കമ്പനി




കോട്ടയം: സംസ്ഥാന സർക്കാരിന്റെ അഭിമാന പദ്ധതിയായ (OPBRC) ഒ.പി.ബി.ആർ.സി പാക്കേജിൽപെടുത്തിയ  കോട്ടയം - അങ്കമാലി [ 87 കി.മീ ] എം സി റോഡ് ഏഴ് വർഷത്തേക്ക് കുഴികളില്ലാതെയുള്ള പരിപാലനത്തിനായി ഏറ്റെടുത്തിരിക്കുന്ന പാലായിലുള്ള രാജി മാത്യു & കമ്പനി റോഡ് അറ്റകുറ്റപണികൾക്കായി "ഇൻഫ്രാറെഡ് പാച്ച് വർക്ക് സങ്കേതിക വിദ്യ പ്രയോജനപ്പെടുത്തുന്നു.ഇതിനായി ആധുനിക യൂറോപ്യൻ സാങ്കേതിക വിദ്യയിൽ നിർമ്മിച്ച റോഡ് നിർമാണ ഉപകരണങ്ങൾ കോട്ടയത്ത് എത്തിച്ചു.


കേരളത്തിലെ ഏറ്റവും തിരക്കേറിയ മെയിൽ സെൻട്രൽ റോഡിന്റെ അറ്റകുറ്റപ്പണികൾ നിലവിലുള്ള സംവിധാനങ്ങൾ മാത്രം ഉപയോഗിച്ച് കുഴികളില്ലാതെ പരിപാലിക്കാൻ സാധിക്കുകയില്ലെന്ന് മനസ്സിലാക്കിയ കമ്പനി, യൂറോപ്പിൽ നിന്നും ഒരു പുതിയ ടെക്നോളജി കണ്ടെത്തി അതിനാവശ്യമായ മെഷ്യനറികൾ ഇറക്കുമതി ചെയ്തിരിക്കുകയാണ്.


30 ടൺ ഭാരം കയറ്റി വരുന്ന നൂറ് കണക്കിന് തടി ലോറികൾ ഉൾപ്പെടെ ആയിരക്കണക്കിന് വാഹനങ്ങൾ ദിനം പ്രതി സഞ്ചരിക്കുന്ന പ്രസ്തുത റോഡ് കുഴികളില്ലാതെ ഏഴ് വർഷവും സംരക്ഷിക്കുക എന്നത് കമ്പനിക്ക് വലിയ ഒരു വെല്ലുവിളിയായിരുന്നു.




കാലാ കാലങ്ങളിൽ യൂറോപ്യൻ രാജ്യങ്ങളിൽ ഉപയോഗിക്കുന്നതും തെളിയിക്കപ്പെട്ട തുമായ സാങ്കേതിക വിദ്യയാണ് [ ഇൻഫ്രാറെഡ് ഹോട്ട് ടു ഹോട്ട് ] പുതുതായി അവതരിപ്പിക്കുന്നത്.



യൂറോപ്യൻ റോഡ് എക്യുപ്മെന്റ്‌സ് കളത്തിപ്പടി, കോട്ടയം എന്ന കമ്പനിയാണ് ഇന്ത്യയിൽ പ്രസ്തുത മെഷ്യനറികൾ വിതരണം ചെയ്യുന്നത്. ഇന്ത്യയിൽ തന്നെ ആദ്യമായാണ് ഇത്തരം യന്ത്രങ്ങൾ കമ്പനി എത്തിക്കുന്നത്.




ടെക്നോളജി - ഗുണങ്ങൾ 

പാച്ച് വർക്ക് ചെയ്യേണ്ട കുഴികളുടെ ഉപരിതലവും വശങ്ങളും നിശ്ചിത താപനിലയിൽ [ 140 ഡിഗ്രിയിൽ ] ചൂടാക്കുകയും അതേ താപനിലയിൽ തന്നെ ചൂടാക്കി സൂക്ഷിച്ചിരിക്കുന്ന ഗുണമേന്മയുള്ള ബിറ്റ്മെൻ മിക്സ് പ്രസ്തുത കുഴിയിൽ നിക്ഷേപിച്ച് ശാസ്തീയമായി ഉറപ്പിക്കുകയും ചെയ്യുന്നത് വഴി പുതിയ റോഡിന് തുല്യമായ ഗുണനിലവാരം ഉറപ്പ് വരുത്താൻ സാധിക്കുന്നു. ഇത് വഴി പാച്ച് വർക്ക് ചെയ്ത റോഡിലെ പതിവ് കാഴ്ച്ചയായ ഉയർച്ച താഴ്ച്ചകൾ എന്നത് പരിപൂർണ്ണമായും ഒഴിവാകുന്നു.

നമ്മുടെ നാട്ടിലെ BM & BC നിലവാരത്തിലുള്ള റോഡുകളിൽ ഉണ്ടാകുന്ന കുഴികൾക്ക് പലപ്പോഴും വലിയ ആഴം ഉണ്ടാകാറുണ്ട്. ഇത് വലിയ അപകടങ്ങൾ ക്ഷണിച്ച് വരുത്തും.രോഗം വന്നിട്ട് ചികിത്സിക്കുന്നതിനേക്കാൾ നല്ലത് രോഗം വരാതെ നോക്കുന്നതാണ് എന്ന സാമാന്യ തത്വം ഇവിടെ പ്രസക്തമാണ്. നമ്മുടെ റോഡിൽ വിവിധ കാരണങ്ങളാൽ രൂപപ്പെടുന്ന കുഴികൾ ആരംഭഘട്ടത്തിൽ തന്നെ കണ്ടെത്തി ശാസ്ത്രീയമായി റിപ്പയർ ചെയ്ത് ഭംഗിയാക്കുന്നത് വഴി റോഡ് അപകട നിരക്ക്, വാഹന മെയിന്റനൻസ് എന്നിവ കുറയ്ക്കുന്നതിന് സാധിക്കുന്നു. മാത്രവുമല്ല പാച്ച് വർക്കിനായി ചിലവഴിക്കേണ്ട ഭീമമായ തുക സർക്കാരിന് ലാഭിക്കുന്നതിനും സാധിക്കുന്നു.

പുതുതായി ടാറിംഗ് ചെയ്ത ഒരു റോഡിന്റെ ഉപരിതലത്തിൽ ഓയിൽ വീണോ മറ്റ് കാരണങ്ങളാലോ ഉണ്ടാകുന്ന കുഴികളും മണ്ണിന്റെ ഘടനാ വ്യത്യാസത്തിന്റെ ഭാഗമായി റോഡിന്റെ ഒരു പ്രത്യേക ഭാഗം തെന്നി മാറുന്ന പ്രതിഭാസം [ Road Stripping ] ഉള്ള ഭാഗങ്ങളും  ആയാസരഹിതമായി ഇതിലൂടെ പാച്ച് വർക്ക് ചെയ്ത് പരിഹരിക്കുന്നതിന് സാധിക്കുന്നു.

റോഡ് ദീർഘകാലം നിലനിൽക്കുന്നു. അത് വഴി സർക്കാരിന് സാമ്പത്തിക ലാഭം ഉണ്ടാകുന്നു.

റോഡിൽ ഉണ്ടാവുന്ന കുഴികൾ കണ്ടെത്തിയാലുടൻ തന്നെ, വർഷത്തിലെ എല്ലാ മാസങ്ങളിലും [ മഴക്കാലത്ത് ഉൾപ്പെടെ ] പാച്ച് വർക്ക് ചെയ്ത് ഭംഗിയാക്കുന്നതിന് സാധിക്കുന്നു. ഇത് കേരളത്തിലെ സാഹചര്യത്തിന് അത്യുത്തമമാണ്. 

പാച്ച് വർക്ക് നടത്തിയതിന്റെ പേരിൽ നിലവിലെ റോഡിന് ഉപരിതല വ്യതിയാനം വരികയില്ല. ആയതിനാൽ തന്നെ റോഡിലൂടെ സുഗമ ഗതാഗതം സാധ്യമാവുന്നു.
 അതിവേഗത്തിൽ വളരെ കുറച്ച് തൊഴിലാളികളെ മാത്രം ഉപയോഗപ്പെടുത്തി  വർക്ക് നടത്താൻ സാധിക്കുമെന്നതിനാൽ പാച്ച് വർക്കിന്റെ പേരിൽ റോഡിൽ ഗതാഗത തടസ്സം സൃഷ്ടിക്കപ്പെടുന്നില്ല. 

പാച്ച് വർക്കുകൾ ഇങ്ങനെ ഉപരിതലം വ്യത്തിയാക്കുന്നു

 യന്ത്രം [ ഇൻഫ്രാറെഡ് ടെക്നോളജി ] ഉപയോഗിച്ച് പാച്ച് വർക്ക് ചെയ്യേണ്ട കുഴിയും പരിസരവും 140 ഡിഗ്രിയിൽ ചൂടാക്കുന്നു.

ചൂടായ ഭാഗം ഇളക്കി ഭാഗികമായി ലെവൽ ചെയ്ത് അതിന് മുകളിൽ എമൾഷൻ സ്പ്രേ ചെയ്ത് റീജനറേറ്റ് [പുനരുദ്ധാരണം ] ചെയ്യുന്നു. 

ഉയർന്ന താപനിലയിൽ ( 140 ഡിഗ്രി ) ഹോട്ട് ബോക്സിൽ സൂക്ഷിച്ചിരിക്കുന്ന ഗുണമേന്മയുള്ള ബിറ്റ്മെൻ മിശ്രിതം കുഴിയിൽ ആവശ്യാനുസരണം നിക്ഷേപിക്കുന്നു.

കുഴിയിൽ നിക്ഷേപിച്ച മിശ്രിതം, നിലവിലുള്ള റോഡിന്റെ അതേ ലെവലിൽ തന്നെ വരത്തക്ക വിധത്തിൽ കമ്പനി നിഷ്‌കർഷിച്ചിരിക്കുന്ന രീതിയിൽ പ്ലേറ്റ് കോംപാക്ടർ ഉപയോഗിച്ച് അമർത്തി ഉറപ്പിക്കുന്നു.
ജൂൺ 7 ന് എം.സി റോഡിലെ കാരിത്താസ് ജംഗ്ഷനിൽ ഉപകരണങ്ങളുടെ പ്രവർത്തനത്തിന് തുടക്കം കുറിക്കും.

Reactions

MORE STORIES

ജി ബിൻ വിതരണം ചെയ്ത് വെള്ളൂർ പഞ്ചായത്ത്
കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ്.കെ.മാണി എം.പിയുടെ മകൾ റിതിക വിവാഹിതയായി; മുഖ്യമന്ത്രി അടക്കം പ്രമുഖരുടെ നീണ്ട നിര
മീനച്ചിൽ ഗ്രാമപഞ്ചായത്ത് 159 ലൈഫ് വീടുകളുടെ പൂർത്തീകരണവും താക്കോൽദാനവും നവംബർ 30 ന്
ബി.എ.എം. കോളേജിൽ ഭരണഘടനാദിനാചരണം നടത്തി
കാരുണ്യം സാംസ്ക്കാരിക സമിതി അവാർഡ് ദാനവും ഡയാലിസിസ് കിറ്റ് വിതരണവും നാളെ 23ന് നടക്കും
പ്രിയങ്ക ഗാന്ധിക്കെതിരെ മത്സരിച്ച് നാലാം സ്ഥാനത്ത് വന്ന പാലാക്കാരൻ സന്തോഷ് പുളിക്കൻ ഹാപ്പിയാണ്
പാലാ രൂപത ബൈബിൾ കൺവൻഷൻ: പന്തല്‍ കാല്‍നാട്ടുകര്‍മ്മം ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് നിര്‍വ്വഹിച്ചു
സർക്കാരിന് പോലും ചെയ്യാൻ പറ്റാത്ത കാര്യങ്ങളാണ് ജീവകാരുണ്യ സംഘടനകൾ ചെയ്യുന്നത്: ഫ്രാൻസിസ് ജോർജ് എംപി
മെഗാ രക്തദാന ക്യാമ്പിലൂടെ ഷിബു തെക്കേമറ്റത്തെ ആദരിച്ച് തീക്കോയി ഹയർ സെക്കണ്ടറി സ്കൂൾ
കെ.എസ്.ആർ.ടി.സി സ്റ്റേഷനുകളിൽ നവംബർ 24 ന് മെഗാ ശുചീകരണം