Hot Posts

6/recent/ticker-posts

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ കെട്ടിയിട്ടു ബലാത്സംഗം ചെയ്ത ആള്‍ദൈവം അറസ്റ്റില്‍




പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ കിടപ്പുമുറിയില്‍ കെട്ടിയിട്ടു ബലാത്സംഗം ചെയ്ത ആള്‍ദൈവം അറസ്റ്റില്‍. ആന്ധ്രപ്രദേശിൽ വിശാഖപട്ടത്തെ ‍ജ്ഞാനാനന്ദ ആശ്രമത്തിലെ സ്വാമി പൂർണാനന്ദയെയാണു പൊലീസ് അറസ്റ്റ് ചെയ്തത്. 


ആശ്രമത്തിനു കീഴിലെ അനാഥാലയത്തില്‍ പഠിക്കുന്ന പെണ്‍കുട്ടിയെ കഴിഞ്ഞ രണ്ടു വർഷമായി പീഡിപ്പിക്കുകയായിരുന്നു ഇയാള്‍. വിശാഖപട്ടണത്തെ പ്രമുഖരെല്ലാം പതിവായി എത്തുന്ന ആശ്രമമാണ് വെങ്കോജിപാളത്തെ ജ്ഞാനാനന്ദ ആശ്രമം.


ആശ്രമത്തിന്റെ ഭാഗമായുള്ള അനാഥാലയത്തിലെ പെണ്‍കുട്ടി അവിടെ നിന്നു രക്ഷപ്പെട്ടു പൊലീസില്‍ അഭയം പ്രാപിച്ചതോടെയാണു സ്വാമിയുടെ തനിനിറം പുറത്തായത്.


ഈസ്റ്റ് ഗോദാവരി ജില്ലയിലെ രാജമുന്ദ്രി സ്വദേശിയായ പതിനഞ്ചുകാരിയെ മാതാപിതാക്കള്‍ മരിച്ചതിനു പിന്നാലെ ബന്ധുക്കളാണ് ആശ്രമത്തില്‍ ഏല്‍പ്പിച്ചത്. മഠാധിപതിയായ സ്വാമി പൂർണാനന്ദ കഴിഞ്ഞ രണ്ടു വര്‍ഷമായി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നുവെന്നാണു പെണ്‍കുട്ടിയുടെ മൊഴി. 



അനാഥാലയത്തില്‍ നിന്ന് രാത്രി കാലങ്ങളില്‍ സ്വാമിയുടെ കിടപ്പുമുറിയിലേക്കു വിളിച്ചുവരുത്തിയായിരുന്നു തുടക്കത്തില്‍ പീഡനം. കഴിഞ്ഞ ഒരു വര്‍ഷമായി പെണ്‍കുട്ടിയെ സ്വാമിയുടെ കിടപ്പുമുറിയില്‍ തടവിലാക്കി. ചങ്ങലകൊണ്ടു കട്ടിലില്‍ ബന്ധിച്ചായിരുന്നു സ്വാമി പുറത്തുപോയിരുന്നതെന്നും പെണ്‍കുട്ടി നല്‍കിയ മൊഴിയിലുണ്ട്.




Reactions

MORE STORIES

വാ​ഗമൺ റോഡിൽ ട്രാവലർ മറിഞ്ഞ് അപകടം. ഒരാൾ മരിച്ചു
വെള്ളികുളം സൺഡേ സ്കൂളിലെ വിശ്വാസോത്സവം സമാപിച്ചു
ഷൈന്‍ ടോം ചാക്കോ കേസില്‍ പഴുതടച്ച് അന്വേഷണം വേണം; പ്രസാദ് കുരുവിള
രാമപുരം കോളേജിൽ  സെവൻസ് ഫുട്ബോൾ ടൂർണ്ണമെന്റ്
പ്രവിത്താനം സെന്റ് അഗസ്റ്റിൻസ് ഫൊറോന പള്ളിയുടെ വെബ്സൈറ്റ് മാർ ജോസഫ് കല്ലറങ്ങാട്ട് ഉദ്ഘാടനം ചെയ്തു
ഡോക്ടർ ഷാജു സെബാസ്റ്റ്യന്റെ ആത്മഹത്യ കുടുംബ പ്രശ്നങ്ങളെ തുടർന്നെന്ന് സൂചന
എന്താണ് തിമിംഗല ഛര്‍ദ്ദി..എന്തിന് ഉപയോ​ഗിക്കുന്നു
വെള്ളികുളം ഇടവകയുടെ നേതൃത്വത്തിൽ നാല്പതാം വെള്ളിയാഴ്ച വാഗമൺ കുരിശുമല തീർത്ഥാടനം ഭക്തിസാന്ദ്രമാക്കി
Crime | കോവിഡ് ബാധിതയെ ആംബുലൻസിൽ പീഡിപ്പിച്ച സംഭവം; പ്രതി നൗഫലിന് ജീവപര്യന്തം
179-ാമത് ഗാന സംഗമവും മങ്കൊമ്പ് ഗോപാലകൃഷ്ണൻ അനുസ്മരണവും പാലായിൽ നടന്നു