പാലാ: ഡോക്ടേഴ്സ് ദിനാചരണത്തോടനുബന്ധിച്ച് പാലാ ഐഎംഎ ഏർപ്പെടുത്തിയ ഡോക്ടേഴ്സ് ഡേ അവാർഡിന് പാലാ ചാവറ പബ്ളിക് സ്കൂൾ പ്രിൻസിപ്പൽ ഫാ സാബു കൂടപ്പാട്ട്, പൈക പുതിയിടം ആശുപത്രി ഡയറക്ടർ ഡോ ജോർജ് മാത്യു പുതിയിടം എന്നിവർ അർഹരായി.
വിദ്യാഭ്യാസ മേഖലയ്ക്ക് നൽകി വരുന്ന സംഭാവനകളാണ് ഫാ.സാബു കൂടപ്പാട്ടിനെ അവാർഡിന് അർഹനാക്കിയത്. ആരോഗ്യ മേഖലയ്ക്കു നൽകി വരുന്ന സംഭാവനകൾ പരിഗണിച്ചാണ് ഡോ ജോർജ് മാത്യുവിന് അവാർഡിന് തിരഞ്ഞെടുത്തത്.
പ്രശസ്തി പത്രവും ശില്പവും പൊന്നാടയും അടങ്ങുന്ന അവാർഡ് ജൂലൈ 1ന് രാത്രി എട്ടിന് മുണ്ടാങ്കൽ ഐഎംഎ ഹാളിൽ ചേരുന്ന ഡോക്ടേഴ്സ് ദിനാചരണ സമ്മേളനത്തിൽ സമ്മാനിക്കും.