രാമപുരം: ലഹരി വിരുദ്ധ ദിനാചരണത്തോടനുബന്ധിച്ചു രാമപുരം മാർ ആഗസ്തീനോസ് കോളേജും, രാമപുരം ഗ്രാമപഞ്ചയത്തും, കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്മിനിസ്ട്രേഷൻ (കില)യും സംയുക്തമായി ലഹരി വിരുദ്ധദിനം ആചരിച്ചു. കോളജ് മാനേജർ റവ. ഡോ ജോർജ് വർഗീസ് ഞാറക്കുന്നേൽ അധ്യക്ഷത വഹിച്ചു.
പഞ്ചായത് പ്രസിഡന്റ് ഷൈനി സന്തോഷ് ഉദ്‌ഘാടനം നിർവ്വഹിച്ചു. ലഹരിയുടെ ദൂഷ്യ വശങ്ങളെക്കുറിച്ച് കില സ്റ്റേറ്റ് ഫാക്കല്റ്റി വി കെ സുരേഷ് ബാബു സെമിനാർ നയിച്ചു. എക്‌സൈസ് ഇൻസ്‌പെക്ടർ ഫിലിപ്പ് തോമസ് ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
പ്രിൻസിപ്പൽ ഡോ. ജോയി ജേക്കബ്, പഞ്ചായത്ത് മെമ്പർ മനോജ് ചീങ്കല്ലേൽ, സെക്രട്ടറി ദീപു ടി.കെ, വൈസ് പ്രിൻസിപ്പൽ സിജി ജേക്കബ് തുടങ്ങിയവർ പ്രസംഗിച്ചു.