കോട്ടയം: കോട്ടയം നീലിമംഗലത്ത് നാലു ലക്ഷം രൂപ വില വരുന്ന ബ്രൗൺ ഷുഗർ പിടികൂടി. ആസാം സ്വദേശിയായ രാജ്കുൾ അലമിനെയാണ് എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തത്. ഇയാൾ താമസിക്കുന്ന മുറിയിൽ നിന്ന് മയക്കുമരുന്ന് നിറച്ച 78 പ്ലാസ്റ്റിക് കണ്ടെയ്നർ കണ്ടെത്തി.
നഗരത്തിൽ പഴം പച്ചക്കറി ബിസിനസ് നടത്തുന്ന ആളാണ് പിടിയിലായ രാജ്കുൾ അലം. കോട്ടയം എക്‌സൈസ് എൻഫോഴ്‌സ്മെന്റ് ആൻഡ് ആന്റി നാർകോട്ടിക് സ്പെഷ്യൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടർ രാജേഷ് ജോൺ, എക്സൈസ് കമ്മീഷണർ സ്‌ക്വാഡ് അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ഫിലിപ്പ് തോമസ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ പിടികൂടിയത്.