Hot Posts

6/recent/ticker-posts

ഹവാല ഇടപാട്: സംസ്ഥാനത്ത് ഇഡി റെയ്ഡ് തുടരുന്നു, ഈരാറ്റുപേട്ടയിലും റെയ്ഡ്




സംസ്ഥാനത്ത് ഹവാല പണമിടപാടുകളുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) റെയ്ഡ് തുടരുന്നു. വിവിധ ജില്ലകളിലായി ഇരുപത്തഞ്ചോളം കേന്ദ്രങ്ങളിലാണ് പരിശോധന നടക്കുന്നത്. തിങ്കളാഴ്ച വൈകിട്ടാണ് റെയ്ഡ് ആരംഭിച്ചത്. കൊച്ചിയും കോട്ടയവുമാണ് ഹവാല പണമെത്തുന്ന പ്രധാന മേഖലകളെന്ന് ഇഡി പറയുന്നു. 


കോട്ടയം ജില്ലയിൽ ഏറ്റുമാനൂർ ടൗണിലെ സിയോൺ ഡ്യൂട്ടി പെയ്ഡ് ഷോപ് ആൻഡ് മണി എക്സ്ചേഞ്ച്, ഈരാറ്റുപേട്ട ഫോർനാസ് ജ്വല്ലറി, ഫോറിൻ മണി എക്സ്ചേഞ്ച് സെന്റർ, ചങ്ങനാശ്ശേരി സംഗീത ഗിഫ്റ്റ് ഹൗസ്, സംഗീത ഫാഷൻസ്, ചിങ്ങവനം സംഗീത ഫാഷൻ എന്നിവിടങ്ങളിലാണു റെയ്ഡ് നടന്നത്. 


കൊച്ചിയിൽ പെന്റാ മേനക ഷോപ്പിങ് മാളിലെ മൊബൈൽ ആക്സസറീസ് മൊത്ത വിൽപനശാല, ബ്രോഡ്‌വേയ്ക്കു സമീപമുള്ള സൗന്ദര്യവർധക വസ്തുക്കളും ഇലക്‌ട്രോണിക് സാധനങ്ങളും വിൽക്കുന്ന മൊത്ത വിൽപനശാല എന്നിവിടങ്ങളിലാണ് പരിശോധന നടന്നത്. 


10,000 കോടി രൂപയുടെ ഹലാവ ഇടപാട് കേരളം കേന്ദ്രീകരിച്ച് നടന്നെന്ന് രഹസ്യമായ അന്വേഷണത്തിൽ കണ്ടെത്തിയെന്നും അതിനു തുടർച്ചയായാണ് പരിശോധനയെന്നും ഇഡി വൃത്തങ്ങൾ വ്യക്തമാക്കി. 150 ഓളം ഉദ്യോഗസ്ഥർ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി നടത്തിയ പരിശോധനയിൽ വിദേശപണം ഉൾപ്പെടെ കണ്ടെത്തിയെന്നാണ് വിവരം.





Reactions

MORE STORIES

പാലാ ജൂബിലി തിരുന്നാൾ പന്തലിൻ്റെ കാൽനാട്ട് കർമ്മവും നോട്ടീസ് പ്രകാശനവും നടന്നു
കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത!
ഓൾ കേരള ഇന്റർ സ്കൂൾ ഐ.സി.ടി. ക്വിസ് മത്സരത്തിന് ആവേശ പ്രതികരണം
ദേശീയ സിമ്പോസിയവും ക്രൈസ്തവ മഹാസമ്മേളനവും 2024 നവംബർ 17-ന് രാമപുരത്ത്
പാലായിൽ ഫുഡ് ഫെസ്റ്റ് വരുന്നു... ലോഗോ പ്രകാശനം ചെയ്തു
പാലാ ജൂബിലി വോളി ബോൾ ടൂർണ്ണമെന്റ് ഡിസംബർ 1 മുതൽ 6 വരെ
മീനച്ചിൽ തുരങ്ക പദ്ധതിക്ക് ഡി.പി.ആറിന് വാപ്കോസുമായി ധാരണപത്രം
റേഷൻ കാർഡിലെ തെറ്റുകൾ തിരുത്താം; അഭിപ്രായങ്ങളും നിർദേശങ്ങളും അറിയിക്കാം; തെളിമ പദ്ധതി നവംബർ 15 മുതൽ
തീക്കോയിൽ കുട്ടികളുടെ ഹരിതസഭ ചേർന്നു
കോട്ടയത്ത് 1.5 ലക്ഷം പ്രമേഹ ബാധിതർ: ആരോഗ്യ പ്രവർത്തകർക്കായി സൂംബ ഡാൻസ് മത്സരം സംഘടിപ്പിച്ചു