ഉന്നത വിദ്യാഭ്യാസ മേഖലയിൽ ഗുണനിലവാരം ഉറപ്പാക്കാൻ സർട്ടിഫിക്കറ്റുകളിൽ ഹോളോഗ്രാം പതിപ്പിക്കുന്നതു പരിഗണിക്കുമെന്നു മന്ത്രി ആർ.ബിന്ദു. തെറ്റായ പ്രവണതകൾ സമൂഹത്തിലുണ്ട്. ഇതിനെതിരെ ശക്തമായ പ്രതിരോധം ആവശ്യമാണ്.
ഓരോ സർട്ടിഫിക്കറ്റിനും പ്രത്യേക തിരിച്ചറിയൽ സംവിധാനമൊരുക്കുന്നത് വലിയ സാമ്പത്തിക ചെലവുണ്ടാക്കും. എന്നാൽ ഉന്നത വിദ്യാഭ്യാസ മേഖലയുടെ ഗുണനിലവാരം ഉറപ്പാക്കാൻ അത്തരം പ്രവർത്തനങ്ങൾ അനിവാര്യമാണ്.
വ്യാജരേഖ ചമയ്ക്കുന്നത് തടവുശിക്ഷ വരെ ലഭിക്കാവുന്ന കുറ്റമാണ്. ഒന്നോ രണ്ടോ പേർ ചെയ്യുന്നതിനെ സാമാന്യവത്കരിക്കാനാകില്ലെന്നും മന്ത്രി മാധ്യമപ്രവർത്തകരോട് പറഞ്ഞു.