വ്യാഴാഴ്ച വൈകുന്നേരമാണ് ഈരാറ്റുപേട്ട നഗരസഭയുടെ സ്വകാര്യ ബസ് സ്റ്റാന്റിന്റെ ഭിത്തി അടർന്നുവീണത്. ഇവിടെ ഉണ്ടായിരുന്ന യാത്രക്കാർ അപകടത്തിൽ നിന്നും രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണ്.
40 വർഷത്തിലധികം പഴക്കമുള്ള ഈ കെട്ടിടം അതീവ അപകടാവസ്ഥയിലാണെന്ന് പലതവണ പലരും മുന്നറിയിപ്പ് നല്കിയതാണ്. ഇതിൽ നിന്ന് മുൻപ് തന്നെ കോൺക്രീറ്റ് പാളികൾ അടർന്ന് യാത്രക്കാരുടെ മേൽ പതിച്ചിട്ടുണ്ട്.
ഇപ്പോഴിതാ ബസ് സ്റ്റാൻഡിന്റെ ഒരു ഭാഗം തന്നെ നിലം പതിയ്ക്കുക കൂടി ചെയ്തു.ഈ ബിൽഡിംഗ് പൊളിച്ച് പുതിയത് പണിയാതെ പുതുക്കി ഉപയോഗിച്ചാൽ മതി എന്നു പറഞ്ഞ നഗരസഭകൗൺസിലർ ഒക്കെയും ഇത് കാണുന്നുണ്ടോ?
എന്ത് സുരക്ഷയാണ് പൂഞ്ഞാർ, തീക്കോയി, പാലാ, കാഞ്ഞിരപ്പള്ളി, തൊടുപുഴ ഭാഗങ്ങളിലേയ്ക്ക് പോകുവാനായി ബസിനെ ആശ്രയിക്കുന്ന സമീപവാസികൾക്ക് ഉറപ്പു വരുത്തുന്നത്.
പഴകി ജീർണാവസ്ഥയിലായ ഈ കെട്ടിടം പൊളിച്ച് പണിയുക തന്നെയാണ് വേണ്ടതും. അല്ലെങ്കിൽ ഇനിയും അപകടങ്ങൾ ഉണ്ടായേക്കാം.