Hot Posts

6/recent/ticker-posts

മരങ്ങാട്ടുപിള്ളിയിലെ സംയുക്ത വാഴകൃഷി വിളവെടുപ്പ് തുടങ്ങി




മരങ്ങാട്ടുപിള്ളി ഗ്രാമപഞ്ചായത്ത് അംഗങ്ങളും കാര്‍ഷിക വികസന സമിതിയും ചേര്‍ന്ന് നടത്തിയ സംയുക്ത വാഴകൃഷിയുടെ  വളവെടുപ്പ് പഞ്ചായത്ത് പ്രസിഡന്‍റ് ബെല്‍ജി ഇമ്മാനുവല്‍ ആദ്യ കുലവെട്ടി ഉത്ഘാടനം ചെയ്തു. വെെസ് പ്രസിഡന്‍റ് നിര്‍മ്മല ദിവാകരന്‍,  കൃഷി ഓഫീസര്‍ ഡെന്നീസ് ജോര്‍ജ്, സ്ഥിരം സമിതി അംഗങ്ങളായ എ.തുളസീദാസ്, ഉഷാ രാജു, കാര്‍ഷിക വികസന സമിതിയംഗങ്ങളായ എ.എസ്. ചന്ദ്രമോഹനന്‍, സജിമോന്‍, വി.എം. ജോസഫ് വട്ടത്തോട്ടം, സണ്ണി മുളയോലി, ഓമന സുധന്‍, സാബു അഗസ്റ്റ്യന്‍,  എം.എന്‍. സന്തോഷ്കുമാര്‍, സലിമോള്‍ ബെന്നി, ലിസ്സി ജോര്‍ജ്, മാത്യു കുഴിതൊട്ടി തുടങ്ങിയവര്‍ വിളവെടുപ്പിന് നേതൃത്വം നല്‍കി.



`ഞങ്ങളും കൃഷിയിലേയ്ക്ക് ' എന്ന കൃഷിവകുപ്പിന്‍റെ പദ്ധതി പ്രകാരം കഴിഞ്ഞ സെപ്റ്റംബര്‍ മാസത്തില്‍ മരങ്ങാട്ടുപിള്ളി ടൗണിനടുത്തുള്ള ഒരേക്കര്‍ സ്ഥലത്ത് ആരംഭിച്ച വാഴകൃഷിയാണ് ഇപ്പോള്‍ വിളവെടുപ്പിനു പാകമായത്. 




ജെെവ രീതിയില്‍ നടത്തിയ നാനൂറോളം വരുന്ന പൂവന്‍, ഞാലി ഇനത്തില്‍പ്പെട്ട വാഴകളുടെ പരിചരണവും വളമിടീലും കൃഷിയില്‍ ഉള്‍പ്പെട്ടവര്‍ തന്നെയാണ് നേരിട്ട്  നടത്തിയത്. ഇപ്പോഴത്തെ നൂറുമേനി വിളവെടുപ്പിനു ശേഷം തുടര്‍കൃഷി നടത്താനും  പരിപാടിയുണ്ടെന്ന് പഞ്ചായത്ത് പ്രസിഡന്‍റ് അറിയിച്ചു.


ഓണം ലക്ഷ്യമിട്ട് സംയോജിത കൃഷി

കേരള കർഷകസംഘത്തിന്റെ ആഭിമുഖ്യത്തിൽ കുറവിലങ്ങാട്ട്  ഓണക്കാല വിളവെടുപ്പിനായി സംയോജിത കൃഷി നടത്തുന്നു. ഓണത്തിന് വിഷരഹിതമായ ഒരു മുറം പച്ചക്കറി  വീടുകളിൽ എന്നതാണു ലക്ഷ്യമിട്ടിരിക്കുന്നത്. 



സംയോജിത കൃഷിയുടെ കടുത്തുരുത്തി ഏരിയാ തല ഉദ്ഘാടനം വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന് കുറവിലങ്ങാട് കാളികാവിൽ നടക്കും. കർഷക സംഘം ജില്ലാ വൈസ് പ്രസിഡണ്ട് കെ ജയകൃഷ്ണൻ ഉദ്ഘാടനം നിർവഹിക്കും  കാളികാവിലെ തെങ്ങുംപള്ളിൽ ഡോ ശിവദാസിന്റെ ഉടമസ്ഥതയിലുള്ള അര ഏക്കറിലാണ് കർഷക സംഘം കുറവിലങ്ങാട് പഞ്ചായത്തു കമ്മിറ്റി കൃഷിയിറക്കുക. 




കൃഷി ഇറക്കുന്നതിന്റെ മുന്നോടിയായി ബുധനാഴ്ച നിലമൊരുക്കൽ ജോലികൾ ആരംഭിച്ചു. കേരള കർഷകസംഘം കടുത്തുരുത്തി ഏരിയാ സെക്രട്ടറി വി ജി സുരേന്ദ്രൻ ഉദ്ഘാടനം നിർവ്വഹിച്ചു. കർഷക സംഘം പഞ്ചായത്തു പ്രസിഡണ്ട് പി ബി തമ്പി അധ്യക്ഷനായി.

ഏരിയാ ജോയിന്റ് സെക്രട്ടറി സി ബി ജോസഫ് വല്യോളിൽ, പഞ്ചായത്തു സെക്രട്ടറി സി കെ സന്തോഷ്, ബ്ലോക്ക് പഞ്ചായത്തംഗം സിൻസി മാത്യം, പഞ്ചായത്തംഗം രമാ രാജു,കർഷക സംഘം പഞ്ചായത്തു ഭാ രവാഹികളായ വി സി ജോർജ്, വി ഡി തമ്പി, ഇ ഡി ബാബു ജോസ് പുത്തൻകുളം, അനിൽ തങ്കപ്പൻ, രാജു വാഴക്കാല, പ്രദീഷ് നരിവേലി തുടങ്ങിയവർ പ്രസംഗിച്ചു.

Reactions

MORE STORIES

തീക്കോയി ചാത്തപ്പുഴ കവലയിൽ കാറും ബൈക്കും കൂട്ടിയിടിച്ചു
കോട്ടയം നഗര മധ്യത്തിൽ തീപിടുത്തം
സിജോ പ്ലാത്തോട്ടം, യൂത്ത് ഫ്രണ്ട് എം സംസ്ഥാന ജനറൽ സെക്രട്ടറി
കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത!
പാലാ ജൂബിലി തിരുന്നാൾ പന്തലിൻ്റെ കാൽനാട്ട് കർമ്മവും നോട്ടീസ് പ്രകാശനവും നടന്നു
സി.ലിസ്ബിൻ പുത്തൻപുര പ്രൊവിൻഷ്യൽ സുപ്പീരിയർ
സന്നദ്ധ രക്തദാന രംഗത്ത് മികച്ച പ്രവർത്തനവുമായി ഈരാറ്റുപേട്ട മുസ്ലിം ഗേൾസ് ഹയർ സെക്കണ്ടറി സ്കൂൾ
ഭരണഘടന നൽകുന്ന സുരക്ഷിതത്വ ബോധത്തിൽ മുറിവുകൾ സൃഷ്ടിക്കരുത് : കാർഡിനൽ ബസേലിയോസ്  മാർ ക്ലീമിസ് കാതോലിക്കോസ് ബാവ
പാലാ ളാലം പഴയ പള്ളിയിൽ നിത്യസഹായ മാതാവിൻ്റെ നൊവേനത്തിരുനാൾ സമാപിച്ചു
പാലാ ജൂബിലി വോളി ബോൾ ടൂർണ്ണമെന്റ് ഡിസംബർ 1 മുതൽ 6 വരെ