ശുചീകരണ പ്രവർത്തനങ്ങളും ബോധവൽക്കരണവുമൊക്കെ ദിനംപ്രതി നടക്കുമ്പോഴും പനി വ്യാപനത്തിന്റെ കാര്യത്തിൽ ഒട്ടും കുറവില്ലന്നാണ് പനിബാധിതരുടെ എണ്ണം സൂചിപ്പിക്കുന്നത്. കഴിഞ്ഞ രണ്ടാഴ്ച്ചയിലേറെയായി പതിനായിരത്തിന് മുകളിലാണ് പനിക്കണക്ക്.
തിങ്കളാഴ്ച മാത്രം പതിനയ്യായിരത്തിന് മുകളിലാണ് പനിബാധിതർ. ഈ മാസത്തെ ഉയർന്ന പനിക്കണക്കാണിത്. മലപ്പുറം, കോഴിക്കോട്, പാലക്കാട്, കണ്ണൂർ, കൊല്ലം, തിരുവനന്തപുരം, തൃശ്ശൂർ, എറണാകുളം ജില്ലകളിൽ അതിരൂക്ഷമാണ് എന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. സർക്കാർ ആശുപത്രികളിൽ പ്രവേശിപ്പിക്കുന്നവരുടെ കണക്കുകൾ മാത്രമാണ് പുറത്തുവരുന്നത്.
ഇതോടൊപ്പം പനി മരണങ്ങളുടെ തെറ്റായ കണക്ക് പുറത്തുവരുന്നത് ആശയക്കുഴപ്പവും ആശങ്കയും ഉണ്ടാക്കുന്നുണ്ട്. കൃത്യമായ വിവരങ്ങൾ പുറത്തുവിടാത്തതിനാൽ പനിബാധിതരുടെ എണ്ണം കൂടുതലുള്ളയിടങ്ങളിൽ പ്രതിരോധ പ്രവർത്തനങ്ങൾ താളം തെറ്റിയിരിക്കുകയാണ്.