Hot Posts

6/recent/ticker-posts

ആദിപുരുഷിന്റെ ടിക്കറ്റ് നിരക്ക് കുറച്ച് നിർമാതാക്കൾ




സമ്മിശ്ര പ്രതികരണങ്ങൾക്കിടയിലും ആദ്യദിനങ്ങളിൽ മികച്ച കളക്ഷൻ നേടിയ ചിത്രത്തിന് പിന്നീടത് നിലനിർത്താനായില്ല. ഇപ്പോൾ വീണുപോയ കളക്ഷനെ തിരിച്ചുപിടിക്കാൻ പുതിയ തന്ത്രവുമായെത്തിയിരിക്കുകയാണ് നിർമാതാക്കളായ ടി-സീരീസ്.



റിലീസ് ചെയ്ത് ഒരാഴ്ചയാവുന്ന അവസരത്തിലാണ് പുതിയ നീക്കവുമായി 'ആദിപുരുഷ്' നിർമാതാക്കൾ രം​ഗത്തെത്തിയത്. ചിത്രത്തിന്റെ ടിക്കറ്റ് നിരക്ക് അടുത്ത രണ്ട് ദിവസം 150 രൂപയായിരിക്കുമെന്ന് ടി-സീരീസ് അധികൃതർ ട്വിറ്ററിലൂടെ അറിയിച്ചു. 



ജൂൺ 22, 23 തിയതികളിലാണ് 150 രൂപ ടിക്കറ്റ് നിരക്കിൽ ചിത്രം കാണാൻ സാധിക്കുക. എന്നാൽ ത്രീ– ‍ഡിയിൽ ചിത്രം കാണാൻ ആഗ്രഹിക്കുന്നവർക്ക് കൂടുതൽ തുക നൽകേണ്ടി വരും. 


കേരളം, തമിഴ്നാട്, ആന്ധ്രാ പ്രദേശ്, തെലങ്കാന എന്നീവിടങ്ങളിൽ ഈ ഓഫർ ലഭിക്കില്ലെന്നും നിർമാതാക്കൾ അറിയിച്ചിട്ടുണ്ട്. ടിക്കറ്റ് നിരക്ക് കുറച്ചതായി അറിയിച്ചുകൊണ്ടുള്ള പുതിയ പോസ്റ്ററും പുറത്തിറക്കിക്കഴിഞ്ഞു.




Reactions

MORE STORIES

വാ​ഗമൺ റോഡിൽ ട്രാവലർ മറിഞ്ഞ് അപകടം. ഒരാൾ മരിച്ചു
വെള്ളികുളം സൺഡേ സ്കൂളിലെ വിശ്വാസോത്സവം സമാപിച്ചു
ഷൈന്‍ ടോം ചാക്കോ കേസില്‍ പഴുതടച്ച് അന്വേഷണം വേണം; പ്രസാദ് കുരുവിള
രാമപുരം കോളേജിൽ  സെവൻസ് ഫുട്ബോൾ ടൂർണ്ണമെന്റ്
പ്രവിത്താനം സെന്റ് അഗസ്റ്റിൻസ് ഫൊറോന പള്ളിയുടെ വെബ്സൈറ്റ് മാർ ജോസഫ് കല്ലറങ്ങാട്ട് ഉദ്ഘാടനം ചെയ്തു
ഡോക്ടർ ഷാജു സെബാസ്റ്റ്യന്റെ ആത്മഹത്യ കുടുംബ പ്രശ്നങ്ങളെ തുടർന്നെന്ന് സൂചന
എന്താണ് തിമിംഗല ഛര്‍ദ്ദി..എന്തിന് ഉപയോ​ഗിക്കുന്നു
വെള്ളികുളം ഇടവകയുടെ നേതൃത്വത്തിൽ നാല്പതാം വെള്ളിയാഴ്ച വാഗമൺ കുരിശുമല തീർത്ഥാടനം ഭക്തിസാന്ദ്രമാക്കി
Crime | കോവിഡ് ബാധിതയെ ആംബുലൻസിൽ പീഡിപ്പിച്ച സംഭവം; പ്രതി നൗഫലിന് ജീവപര്യന്തം
179-ാമത് ഗാന സംഗമവും മങ്കൊമ്പ് ഗോപാലകൃഷ്ണൻ അനുസ്മരണവും പാലായിൽ നടന്നു