Hot Posts

6/recent/ticker-posts

മുടി തിളങ്ങാൻ പ്രകൃതിദത്ത വഴികൾ




പല കാരണങ്ങൾ കൊണ്ടാണ് മുടിയുടെ തിളക്കം നഷ്ടപ്പെടുന്നത്. മുടിയെ കാര്യത്തിൽ അധികം ശ്രദ്ധ നൽകിയില്ലെങ്കിൽ പലപ്പോഴും അത് മുടിയുടെ ആരോ​ഗ്യത്തെ മോശമായി ബാധിച്ചേക്കാം. കെമിക്കലുകൾ ഉപയോ​ഗിച്ചുള്ള ട്രീറ്റ്മെൻ്റുകളാണ് മുടിയുടെ ആരോ​ഗ്യം ഇല്ലാതാക്കുന്നത്. പ്രകൃതിദത്തമായ രീതിയിൽ മുടിയുടെ തിളക്കവും ഭം​ഗിയുടെ കൂട്ടാൻ എളുപ്പത്തിൽ വീട്ടിൽ ചെയ്യാൻ കഴിയുന്ന ഒരു ഹെയർ പായ്ക്ക് നോക്കാം.

 


തൈര്

മുടിയുടെ ഭം​ഗി കൂട്ടാൻ വളരെ സിമ്പിളായി ഉപയോ​ഗിക്കാൻ കഴിയുന്നതാണ് തൈര്. മുടിയുടെ മാത്രമല്ല ചർമ്മത്തിൻ്റെ പല പ്രശ്നങ്ങളും ഇല്ലാതാക്കാൻ തൈരിന് കഴിയും. 

പതിവായി മുടിയിൽ തൈര് ഉപയോ​ഗിക്കുന്നത് പല തരത്തിലുള്ള ​ഗുണങ്ങൾ നൽകും. തൈര് നല്ലൊരു മോയ്ചറൈസറായി പ്രവർത്തിക്കുകയും മുടിയ്ക്ക് ആവശ്യത്തിന് ഈർപ്പം നൽകുകുയം ചെയ്യും. മുടിയിലെ താരൻ മാറ്റാൻ ഏറെ നല്ലതാണ് തൈര്. മുടി കൊഴിച്ചിൽ ഇല്ലാതാക്കാനും അതുപോലെ തിളക്കം കൂട്ടാനും തൈര് ഏറെ നല്ലതാണ്.



തേൻ

നിരവധി ഔഷധ ​ഗുണങ്ങളുള്ളതാണ് തേൻ എന്ന പദാർത്ഥം. നല്ലരീതിയില്‍ കാര്‍ബോഹൈഡ്രേററ്, പ്രോട്ടീന്‍, വൈറ്റമിനുകൾ, ധാതുക്കള്‍, ആന്റിഓക്‌സിഡന്റുകള്‍, എന്‍സൈമുകള്‍ എന്നിവയെല്ലാം തേനിൽ അടങ്ങിയിട്ടുണ്ട്. ഇവയെല്ലാം ചര്‍മ്മത്തിന്റെ ആരോഗ്യത്തിന് മാത്രമല്ല, മുടിയുടെ ആരോഗ്യത്തിനും ഏറെ നല്ലതാണ്. 

തേനിലുള്ള ആന്റി-ഇന്‍ഫ്‌ലമേറ്ററി, ആന്റിഓക്‌സിഡന്റ്, ആന്റിബാക്ടീരിയല്‍ പ്രോപര്‍ട്ടീസ് തലയോട്ടി ക്ലീന്‍ ആക്കി എടുക്കുന്നതിനും മുടിയുടെ ആരോഗ്യം നിലനിര്‍ത്തുന്നതിനും വളരെയധികം സഹായിക്കുന്നു. മുടികൊഴിച്ചിലും താരനുമൊക്കെ മാറ്റി മുടി തിളങ്ങാൻ ഏറെ നസഹായിക്കുന്നതാണ് തേൻ.


നാരങ്ങ നീര്

വൈറ്റമിൻ സി കൊണ്ട് സമ്പുഷ്ടമാണ് നാരങ്ങ നീരെന്ന് എല്ലാവർക്കുമറിയാം. ആരോഗ്യത്തിന് വളരെയധികം ഗുണങ്ങൾ നൽകുന്നതാണ് നാരങ്ങ. പല രോഗങ്ങൾക്കുമുള്ള പരിഹാരമാണ് നാരങ്ങ നീരെന്ന് എല്ലാവർക്കുമറിയാം. 

പക്ഷെ ചർമ്മത്തിലും മുടിയിലും നാരങ്ങ നീര് ഒരിക്കലും നേരിട്ട് പുരട്ടാൻ പാടില്ല. ചിലർക്ക് ഇത് അത്ര അനുയോജ്യമായിരിക്കില്ല. തലയോട്ടിയിലെ ചൊറിച്ചിൽ ഇല്ലാതാക്കാൻ ഏറെ നല്ലതാണ് നാരങ്ങ നീര്. അതുപോലെ എണ്ണമയം, താരൻ തുടങ്ങിയ പ്രശ്നങ്ങൾ പരിഹരിക്കാനും നാരങ്ങ നീര് ഏറെ നല്ലതാണ്.


തയ്യാറാക്കുന്ന വിധം

രണ്ട് സ്പൂൺ തൈരിലേക്ക് അൽപ്പം നാരങ്ങ നീരും കുറച്ച് തുള്ളി തേനും ഒഴിച്ച് നന്നായി യോജിപ്പിക്കുക. ഈ മിശ്രിതം തലയോട്ടിയിലും മുടിയിലും നന്നായി തേച്ച് പിടിപ്പിക്കാം. 20 മിനിറ്റിന് ശേഷം സാധാരണ വെള്ളത്തിൽ തല കഴുകി വ്യത്തിയാക്കാം. ഷാംപൂ ഇടണമെന്ന് നിർബന്ധമുള്ളവർ വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിക്കാൻ ശ്രദ്ധിക്കുക.

Disclaimer: പൊതുവിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ലേഖനം തയാറാക്കിയിരിക്കുന്നത്. പരീക്ഷിക്കുന്നതിന് മുൻപ് പാച്ച് ടെസ്റ്റ് ചെയ്യാൻ മറക്കരുത്.





Reactions

MORE STORIES

വാ​ഗമൺ റോഡിൽ ട്രാവലർ മറിഞ്ഞ് അപകടം. ഒരാൾ മരിച്ചു
വെള്ളികുളം സൺഡേ സ്കൂളിലെ വിശ്വാസോത്സവം സമാപിച്ചു
ഷൈന്‍ ടോം ചാക്കോ കേസില്‍ പഴുതടച്ച് അന്വേഷണം വേണം; പ്രസാദ് കുരുവിള
രാമപുരം കോളേജിൽ  സെവൻസ് ഫുട്ബോൾ ടൂർണ്ണമെന്റ്
പ്രവിത്താനം സെന്റ് അഗസ്റ്റിൻസ് ഫൊറോന പള്ളിയുടെ വെബ്സൈറ്റ് മാർ ജോസഫ് കല്ലറങ്ങാട്ട് ഉദ്ഘാടനം ചെയ്തു
ഡോക്ടർ ഷാജു സെബാസ്റ്റ്യന്റെ ആത്മഹത്യ കുടുംബ പ്രശ്നങ്ങളെ തുടർന്നെന്ന് സൂചന
എന്താണ് തിമിംഗല ഛര്‍ദ്ദി..എന്തിന് ഉപയോ​ഗിക്കുന്നു
വെള്ളികുളം ഇടവകയുടെ നേതൃത്വത്തിൽ നാല്പതാം വെള്ളിയാഴ്ച വാഗമൺ കുരിശുമല തീർത്ഥാടനം ഭക്തിസാന്ദ്രമാക്കി
Crime | കോവിഡ് ബാധിതയെ ആംബുലൻസിൽ പീഡിപ്പിച്ച സംഭവം; പ്രതി നൗഫലിന് ജീവപര്യന്തം
179-ാമത് ഗാന സംഗമവും മങ്കൊമ്പ് ഗോപാലകൃഷ്ണൻ അനുസ്മരണവും പാലായിൽ നടന്നു