Hot Posts

6/recent/ticker-posts

ജൂലൈ 3 ന് സർക്കാർ നിയന്ത്രിത അവധി പ്രഖ്യാപിക്കണം: അല്മായ ശബ്ദം



കൊച്ചി: സീറോ മലബാർ സഭ സഭാ ദിനമായി ആചരിക്കുന്ന ജൂലൈ മൂന്നിന് ( ദുഖ്റാന തിരുനാൾ) ക്രൈസ്തവരായ സർക്കാർ. അർധ സർക്കാർ ജീവനക്കാർക്ക് നിയന്ത്രിത അവധി പ്രഖ്യാപിക്കണമെന്ന് അല്മായ ശബ്ദം നേതൃയോഗം സർക്കാരിനോട് വശ്യപ്പെട്ടു.



കേരളത്തിലെ സർക്കാർ- പൊതുമേഖല സ്ഥാപനങ്ങളിലും വിദ്യാലയങ്ങളിലും ആശുപത്രികളിലും ലക്ഷക്കണക്കിന് ക്രൈസ്തവരായ സീറോമലബാർ സഭ വിശ്വാസികൾ പ്രവർത്തിക്കുന്നതിനാൽ ഇവർക്ക് അന്ന് സഭാപരമായ കുർബാന ഉൾപ്പെടെ മതപരമായ മറ്റ് തിരുകർമ്മങ്ങളിൽ പങ്കെടുക്കുവാൻ വേണ്ടത്ര സൗകര്യമൊരുക്കാൻ സർക്കാർ നിയന്ത്രിത അവധി ഒരുക്കണമെന്ന് അല്മായ ശബ്ദം ചൂണ്ടിക്കാട്ടി.




ജൂലൈ 3 ന് 1881 ലെ നെഗോഷ്യബിൾ ഇൻസ്ട്രു മെന്റ്സ് ആക്ട് അനുസരിച്ചുള്ള അവധിയായി പ്രഖ്യാപിക്കണം. സീറോ മലബാർ സഭ വിശുദ്ധ തോമാശ്ലീഹായുടെ രക്തസാക്ഷി ദിനം സഭാ ദിനമായി ആചരിക്കുന്നത്.


അവധി നൽകണ്ടേ ആവശ്യകതയെ സംബന്ധിച്ച് ബന്ധപ്പെട്ടവർക്ക്നിവേദനം നൽകിയതായി അല്മായ ശബ്ദം വക്താവ് ഷൈബി പാപ്പച്ചൻ അറിയിച്ചു.




Reactions

MORE STORIES

ജി ബിൻ വിതരണം ചെയ്ത് വെള്ളൂർ പഞ്ചായത്ത്
കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ്.കെ.മാണി എം.പിയുടെ മകൾ റിതിക വിവാഹിതയായി; മുഖ്യമന്ത്രി അടക്കം പ്രമുഖരുടെ നീണ്ട നിര
മീനച്ചിൽ ഗ്രാമപഞ്ചായത്ത് 159 ലൈഫ് വീടുകളുടെ പൂർത്തീകരണവും താക്കോൽദാനവും നവംബർ 30 ന്
ബി.എ.എം. കോളേജിൽ ഭരണഘടനാദിനാചരണം നടത്തി
പ്രിയങ്ക ഗാന്ധിക്കെതിരെ മത്സരിച്ച് നാലാം സ്ഥാനത്ത് വന്ന പാലാക്കാരൻ സന്തോഷ് പുളിക്കൻ ഹാപ്പിയാണ്
കാരുണ്യം സാംസ്ക്കാരിക സമിതി അവാർഡ് ദാനവും ഡയാലിസിസ് കിറ്റ് വിതരണവും നാളെ 23ന് നടക്കും
പാലാ രൂപത ബൈബിൾ കൺവൻഷൻ: പന്തല്‍ കാല്‍നാട്ടുകര്‍മ്മം ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് നിര്‍വ്വഹിച്ചു
സർക്കാരിന് പോലും ചെയ്യാൻ പറ്റാത്ത കാര്യങ്ങളാണ് ജീവകാരുണ്യ സംഘടനകൾ ചെയ്യുന്നത്: ഫ്രാൻസിസ് ജോർജ് എംപി
മെഗാ രക്തദാന ക്യാമ്പിലൂടെ ഷിബു തെക്കേമറ്റത്തെ ആദരിച്ച് തീക്കോയി ഹയർ സെക്കണ്ടറി സ്കൂൾ
തീക്കോയി പള്ളിവാതിൽ - കൊല്ലമ്പാറ റോഡ് ഉദ്ഘാടനം ചെയ്തു