Hot Posts

6/recent/ticker-posts

കടുത്തുരുത്തിയിൽ വർഗ്ഗീയ വിരുദ്ധ സദസ്സും കുടുംബ സംഗമവും കവിതസമാഹാരം പ്രകാശനവും നടന്നു


കടുത്തുരുത്തി: ഓട്ടോ ടാക്സി ആൻഡ് ലൈറ്റ് മോട്ടോർ വർക്കേഴ്സ് ഫെഡറേഷൻ സിഐടിയു കടുത്തുരുത്തി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ വർഗ്ഗീയ വിരുദ്ധ സദസ്സും കുടുംബ സംഗമവും സംഘടിപ്പിച്ചു. 


കടുത്തുരുത്തി റീജിയണൽ സർവ്വീസ് സഹകരണ ബാങ്ക് ഹാളിൽ നടന്ന വർഗ്ഗീയ വിരുദ്ധ സദസ്സ് സിഐടിയു ജില്ലാ പ്രസിഡന്റ് അഡ്വ.റെജി സഖറിയ ഉദ്ഘാടനം ചെയ്തു. ഓട്ടോ ടാക്സി ആൻഡ് ലൈറ്റ് മോട്ടോർ വർക്കേഴ്സ് ഫെഡറേഷൻ ഏരിയ പ്രസിഡന്റ് റെജി കെ ജോസഫ് അധ്യക്ഷനായി. 



ചടങ്ങിൽ തൊഴിലാളികളുടെ മക്കളിൽ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയവരെ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.വി സുനിൽ മൊമെന്റോ നൽകി ആദരിച്ചു. മുതിർന്ന ഓട്ടോ റിക്ഷാ തൊഴിലാളികളെ സിഐടിയു സംസ്ഥാന കമ്മിറ്റി അംഗം വി.കെ സുരേഷ് കുമാർ പൊന്നാടയണിച്ച് ആദരിച്ചു. 



സിപിഐഎം ഏരിയ സെക്രട്ടറി കെ.ജയകൃഷ്ണൻ, ഓട്ടോ ടാക്സി ആൻഡ് ലൈറ്റ് മോട്ടോർ വർക്കേഴ്സ് ഫെഡറേഷൻ ജില്ലാ കമ്മിറ്റി അംഗം കെ.ആർ ലാലു, ഏരിയ സെക്രട്ടറി പി.ആർ മനീഷ്, ഏരിയ കമ്മിറ്റി അംഗം പി.ജി രാജ്കുമാർ എന്നിവർ സംസാരിച്ചു.


ഉദയ ലൈബ്രറി, വള്ളിച്ചിറ അംഗം അഡ്വ.ടി എൻ കുമാരിയുടെ കവിതസമാഹാരം നെൽക്കതിര് എംഎൽഎ മാണി സി.കാപ്പൻ പ്രകാശനം ചെയ്തു. 


ലൈബ്രറി പ്രസിഡന്റ്‌ എൻ.വിജയരാജൻ അധ്യക്ഷൻ ആയിരുന്നു. അഡ്വ.കെ ആർ ശ്രീനിവാസൻ, അഡ്വ.വി ജി വേണുഗോപാൽ, അഡ്വ.രാജേഷ് പല്ലാട്ട്, അഡ്വ.പ്രകാശ്, വി.കെ.ജയശ്രീ, കവി വി.ബി.രാമൻകുട്ടി എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. തുടർന്ന് കവി രാമൻകുട്ടി പുസ്തകം പരിചയപ്പെടുത്തി സംസാരിച്ചു.



Reactions

MORE STORIES

വാ​ഗമൺ റോഡിൽ ട്രാവലർ മറിഞ്ഞ് അപകടം. ഒരാൾ മരിച്ചു
വെള്ളികുളം സൺഡേ സ്കൂളിലെ വിശ്വാസോത്സവം സമാപിച്ചു
ഷൈന്‍ ടോം ചാക്കോ കേസില്‍ പഴുതടച്ച് അന്വേഷണം വേണം; പ്രസാദ് കുരുവിള
ഡോക്ടർ ഷാജു സെബാസ്റ്റ്യന്റെ ആത്മഹത്യ കുടുംബ പ്രശ്നങ്ങളെ തുടർന്നെന്ന് സൂചന
വെള്ളികുളം ഇടവകയുടെ നേതൃത്വത്തിൽ നാല്പതാം വെള്ളിയാഴ്ച വാഗമൺ കുരിശുമല തീർത്ഥാടനം ഭക്തിസാന്ദ്രമാക്കി
രാമപുരം കോളേജിൽ  സെവൻസ് ഫുട്ബോൾ ടൂർണ്ണമെന്റ്
Crime | കോവിഡ് ബാധിതയെ ആംബുലൻസിൽ പീഡിപ്പിച്ച സംഭവം; പ്രതി നൗഫലിന് ജീവപര്യന്തം
എന്താണ് തിമിംഗല ഛര്‍ദ്ദി..എന്തിന് ഉപയോ​ഗിക്കുന്നു
179-ാമത് ഗാന സംഗമവും മങ്കൊമ്പ് ഗോപാലകൃഷ്ണൻ അനുസ്മരണവും പാലായിൽ നടന്നു
പുതുപ്പള്ളി പള്ളിയുടെ മൂന്നു കിലോമീറ്റർ ചുറ്റളവ് ഉത്സവ മേഖലയായി പ്രഖ്യാപിച്ചു