Hot Posts

6/recent/ticker-posts

വന്യജീവി ആക്രമണത്തിൽ ഇരകളായവർക്കുള്ള നഷ്ടപരിഹാര തുക അടിയന്തരമായി നൽകണം കർഷക യൂണിയൻ (എം)




കോട്ടയം: വന്യജീവി ആക്രമണത്തിൽ  ഇരകളായവർക്കുള്ള നഷ്ടപരിഹാരതുക അടിയന്തിരമായി വിതരണം ചെയ്യുവാൻ വനം വകുപ്പ് തയ്യാറാകണമെന്ന് കേരള കർഷക യൂണിയൻ എം  സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു.

എണ്ണായിരത്തി മുന്നൂറ് അപേക്ഷകൾ നഷ്ടപരിഹാരത്തിനായി വനംവകുപ്പ് ഓഫീസിൽ കെട്ടികിടക്കുകയാണ്.വന്യജീവി ആക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ ആശ്രിതരടക്കം നഷ്ടപരിഹാര തുകയ്ക്കായി വനംവകുപ്പ് ഓഫീസിൽ കയറിയിറങ്ങി വശം കെട്ടിരിക്കുകയാണ്.



ഈ വിഷയത്തിൽ അടിയന്തര പരിഗണന നൽകിയില്ലെങ്കിൽ കർഷക യൂണിയൻ എം ശക്തമായ സമരപരിപാടികൾക്ക് നേതൃത്വം കൊടുക്കുമെന്ന് സംസ്ഥാന കമ്മിറ്റി അറിയിച്ചു. വന്യജീവി ആക്രമണത്തിലെ ഇരകൾക്ക് മോട്ടോർ ആക്സിഡന്റ് ക്ലെയിം ട്രൈബ്യൂണൽ മാതൃകയിൽ ട്രൈബ്യൂണൽ രൂപീകരിച്ചു നഷ്ടപരിഹാര തുക സമയബന്ധിതമായി നൽകാൻ സർക്കാർ സംവിധാനം ഏർപ്പെടുത്തണമെന്ന് കേരള കോൺഗ്രസ് എം പാർട്ടിയും കർഷക യൂണിയനും നിരന്തരം ആവശ്യപ്പെട്ടു വരികയാണ്.


ഇക്കാര്യത്തിൽ സർക്കാർ ഇടപെടണമെന്നും കർഷക യൂണിയൻ എം സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡന്റ് റെജി കുന്നംകോട്ട് അദ്ധ്യക്ഷത വഹിച്ചയോഗം കർഷക യൂണിയന്റെ ചുമതല വഹിക്കുന്ന ഉന്നതാധികാര സമിതി അംഗം ഫിലിപ്പ് കുഴികുളം  ഉദ്ഘാടനം ചെയ്തു.


നേതാക്കളായ കെ.പി ജോസഫ്, അഡ്വ.ഇസഡ് ജേക്കബ്, ഡാന്റിസ് കൂനാനിക്കൽ, എ.എച്ച് ഹഫീസ്, സേവ്യർ കളരി മുറി , ജോസ് കല്ലൂർ, ജോയി നടയിൽ, ഏഴംകുളം രാജൻ,ജോൺ മുല്ലശ്ശേരി,പയസ് കുട്ടമ്പുഴ, ജോസഫ് പൈമ്പിള്ളിൽ, ബിജു ഐക്കര, സജിമോൻ കോട്ടയ്ക്കൽ,ജോൺ വി തോമസ്,ജോണിച്ചൻ മണലിൽ, ജോസ് മുതുകാട്ടിൽ, സണ്ണി ജോസഫ്, ജേക്കബ് മാത്യു,കെ.പി കുഞ്ഞു മോൻ തുടങ്ങിയവർ പ്രസംഗിച്ചു.




Reactions

MORE STORIES

തീക്കോയി ചാത്തപ്പുഴ കവലയിൽ കാറും ബൈക്കും കൂട്ടിയിടിച്ചു
കോട്ടയം നഗര മധ്യത്തിൽ തീപിടുത്തം
സിജോ പ്ലാത്തോട്ടം, യൂത്ത് ഫ്രണ്ട് എം സംസ്ഥാന ജനറൽ സെക്രട്ടറി
കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത!
പാലാ ജൂബിലി തിരുന്നാൾ പന്തലിൻ്റെ കാൽനാട്ട് കർമ്മവും നോട്ടീസ് പ്രകാശനവും നടന്നു
സന്നദ്ധ രക്തദാന രംഗത്ത് മികച്ച പ്രവർത്തനവുമായി ഈരാറ്റുപേട്ട മുസ്ലിം ഗേൾസ് ഹയർ സെക്കണ്ടറി സ്കൂൾ
പാലാ ജൂബിലി വോളി ബോൾ ടൂർണ്ണമെന്റ് ഡിസംബർ 1 മുതൽ 6 വരെ
മീനച്ചിൽ തുരങ്ക പദ്ധതിക്ക് ഡി.പി.ആറിന് വാപ്കോസുമായി ധാരണപത്രം
ദേശീയ സിമ്പോസിയവും ക്രൈസ്തവ മഹാസമ്മേളനവും 2024 നവംബർ 17-ന് രാമപുരത്ത്
കോട്ടയത്ത് 1.5 ലക്ഷം പ്രമേഹ ബാധിതർ: ആരോഗ്യ പ്രവർത്തകർക്കായി സൂംബ ഡാൻസ് മത്സരം സംഘടിപ്പിച്ചു