Hot Posts

6/recent/ticker-posts

രണ്ട് മാസം മുമ്പ് ഉദ്ഘാടനം; കോട്ടയത്തെ ലൈഫ് ഫ്ളാറ്റുകള്‍ ചോർന്നൊലിക്കുന്നു


കോട്ടയം: വിജയപുരത്ത് രണ്ടു മാസം മുമ്പ് ഉദ്ഘാടനം ചെയ്ത ലൈഫ് ഫ്ളാറ്റുകള്‍ ചോര്‍ന്നൊലിക്കുന്നു. ചോര്‍ച്ചയെ കുറിച്ച് താമസക്കാര്‍ ഒരാഴ്ച മുമ്പ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കോട്ടയം ജില്ലാ കലക്ടര്‍ തന്നെ നടപടിക്ക് നിര്‍ദേശം നല്‍കിയിരുന്നു. 


എന്നാല്‍ കലക്ടറുടെ ഇടപെടലിന് ശേഷം തട്ടിക്കൂട്ട് പണി നടത്തി ലൈഫ് മിഷന്‍ അധികൃതര്‍ മടങ്ങിയതിന് പിന്നാലെ പെയ്ത ആദ്യ മഴയില്‍ തന്നെ വീണ്ടും ഫ്ളാറ്റുകള്‍ ചോരുകയാണ്. ഇക്കഴിഞ്ഞ ഏപ്രില്‍ 8 ന് സംസ്ഥാനമെമ്പാടുമായി മുഖ്യമന്ത്രി ഉദ്ഘാടനം നിര്‍വഹിച്ചു നല്‍കിയ നാല് ലൈഫ് ഫ്ളാറ്റ് സമുച്ചയങ്ങളിലൊന്നാണ് കോട്ടയം വിജയപുരത്തേത്. 


ആകെയുളള 42 ഫ്ളാറ്റുകളില്‍ 28 എണ്ണത്തില്‍ ആളുകള്‍ താമസം തുടങ്ങിയതിന് പിന്നാലെയാണ് ചോര്‍ച്ചയും തുടങ്ങിയത്. മൂന്നും നാലും നിലകളിലെ വീടുകളിലാണ് മഴ വെളളം ഒലിച്ചിറങ്ങി താമസം ദുഷ്കരമായത്. ഒരാഴ്ച മുമ്പ് തന്നെ പ്രശ്നം കലക്ടറുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. 


ലൈഫ് മിഷന്‍ അധികൃതര്‍ സ്ഥലത്തെത്തി അറ്റകുറ്റപ്പണികള്‍ നടത്തി മടങ്ങുകയും ചെയ്തു. എന്നിട്ടും ചോര്‍ച്ച മാറിയിട്ടില്ലെന്ന് ഫ്ലാറ്റിലെ താമസക്കാർ പറയുന്നു. 


വീടുകളുടെ നിര്‍മാണ സാമഗ്രികളുടെ ഗുണനിലവാരത്തിലും താമസക്കാര്‍ ഇപ്പോള്‍ സംശയം പ്രകടിപ്പിക്കുകയാണ്. ഇതിനിടെ ഫ്ളാറ്റിലെ ചോർച്ച ശ്രദ്ധയിൽപ്പെട്ടതിന് പിന്നാലെ നിര്‍മാണത്തില്‍ അഴിമതി നടന്നെന്നാരോപിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സ്ഥലത്ത് പ്രതിഷേധം സംഘടിപ്പിച്ചു.




Reactions

MORE STORIES

പാലാ ജൂബിലി തിരുന്നാൾ പന്തലിൻ്റെ കാൽനാട്ട് കർമ്മവും നോട്ടീസ് പ്രകാശനവും നടന്നു
ഓൾ കേരള ഇന്റർ സ്കൂൾ ഐ.സി.ടി. ക്വിസ് മത്സരത്തിന് ആവേശ പ്രതികരണം
കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത!
പാലായിൽ ഫുഡ് ഫെസ്റ്റ് വരുന്നു... ലോഗോ പ്രകാശനം ചെയ്തു
ദേശീയ സിമ്പോസിയവും ക്രൈസ്തവ മഹാസമ്മേളനവും 2024 നവംബർ 17-ന് രാമപുരത്ത്
പാലാ ജൂബിലി വോളി ബോൾ ടൂർണ്ണമെന്റ് ഡിസംബർ 1 മുതൽ 6 വരെ
മീനച്ചിൽ തുരങ്ക പദ്ധതിക്ക് ഡി.പി.ആറിന് വാപ്കോസുമായി ധാരണപത്രം
റേഷൻ കാർഡിലെ തെറ്റുകൾ തിരുത്താം; അഭിപ്രായങ്ങളും നിർദേശങ്ങളും അറിയിക്കാം; തെളിമ പദ്ധതി നവംബർ 15 മുതൽ
തീക്കോയിൽ കുട്ടികളുടെ ഹരിതസഭ ചേർന്നു
കോട്ടയത്ത് 1.5 ലക്ഷം പ്രമേഹ ബാധിതർ: ആരോഗ്യ പ്രവർത്തകർക്കായി സൂംബ ഡാൻസ് മത്സരം സംഘടിപ്പിച്ചു