Hot Posts

6/recent/ticker-posts

കെഎസ്ആർടിസിയ്ക്കായി അഡ്വൈസറി ബോർഡ്




കെഎസ്ആർടിസിയുടെ പുനരുദ്ധാരണത്തിന്റെ ഭാ​ഗമായി പഠനം നടത്തിയ കൊൽക്കത്തയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് റിട്ട പ്രൊഫസർ സുശീൽ  ഖന്നയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കെഎസ്ആർടിയിൽ അഡ്വൈസറി ബോർഡ് രൂപീകരിച്ചു. 41 അംഗങ്ങൾ ഉള്ള അഡ്വൈസറി ബോർഡാണ് രൂപീകരിച്ചത്.


ഇതിൽ 21 പേർ കെഎസ്ആർടിസിയിലെ വിവിധ തൊഴിലാളി സംഘടന പ്രതിനിധികളും 7 പേർ നിയമസഭയിൽ പ്രതിനിധ്യം ഉള്ള രാഷ്ട്രീയ പാർട്ടികളിൽ നിന്നുള്ള പ്രതിനിധികളുമായിരിക്കും. 


ഗതാഗത മേഖലയിലെ വിവിധ വിഭാ​ഗങ്ങളിൽനിന്നും സർക്കാർ നോമിനേറ്റ് ചെയ്ത 4 പേർ,   മോട്ടോർ വാഹന വകുപ്പ്,  കേരള റോഡ് സുരക്ഷ അതോറിറ്റി, ശ്രീചിത്തിര തിരുനാൾ കോളേജ് ഓഫ് എൻജിനീയറിം​ഗ്, പൊലീസ് വകുപ്പ് എന്നിവയിൽ നിന്നായി 4 പേർ, കെഎസ്ആർടിസിയിൽ നിന്നുള്ള 5  ഉദ്യോ​ഗസ്ഥരും എന്നിവരടങ്ങിയതാണ് അഡ്വൈസറി ബോർഡ്. സുശീൽ ഖന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ, ഉദ്യോഗസ്ഥരും പ്രൊഫഷണലുകളുമടങ്ങുന്ന ഒരു ഡയറക്ടർ ബോർഡ് സർക്കാർ നേരത്തെ രൂപീകരിച്ചിരുന്നു. 







Reactions

MORE STORIES

കോട്ടയം നഗര മധ്യത്തിൽ തീപിടുത്തം
കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത!
പാലാ ജൂബിലി തിരുന്നാൾ പന്തലിൻ്റെ കാൽനാട്ട് കർമ്മവും നോട്ടീസ് പ്രകാശനവും നടന്നു
സന്നദ്ധ രക്തദാന രംഗത്ത് മികച്ച പ്രവർത്തനവുമായി ഈരാറ്റുപേട്ട മുസ്ലിം ഗേൾസ് ഹയർ സെക്കണ്ടറി സ്കൂൾ
ദേശീയ സിമ്പോസിയവും ക്രൈസ്തവ മഹാസമ്മേളനവും 2024 നവംബർ 17-ന് രാമപുരത്ത്
പാലാ ജൂബിലി വോളി ബോൾ ടൂർണ്ണമെന്റ് ഡിസംബർ 1 മുതൽ 6 വരെ
മീനച്ചിൽ തുരങ്ക പദ്ധതിക്ക് ഡി.പി.ആറിന് വാപ്കോസുമായി ധാരണപത്രം
പാലായിൽ ഫുഡ് ഫെസ്റ്റ് വരുന്നു... ലോഗോ പ്രകാശനം ചെയ്തു
കോട്ടയത്ത് 1.5 ലക്ഷം പ്രമേഹ ബാധിതർ: ആരോഗ്യ പ്രവർത്തകർക്കായി സൂംബ ഡാൻസ് മത്സരം സംഘടിപ്പിച്ചു
റേഷൻ കാർഡിലെ തെറ്റുകൾ തിരുത്താം; അഭിപ്രായങ്ങളും നിർദേശങ്ങളും അറിയിക്കാം; തെളിമ പദ്ധതി നവംബർ 15 മുതൽ