Hot Posts

6/recent/ticker-posts

151 നോട്ടൗട്ട്; വമ്പൻ ഹിറ്റായി മധ്യവേനൽ അവധികാലത്തെ ആനവണ്ടി ഉല്ലാസ യാത്രകൾ


കൂത്താട്ടുകുളം: 2022 ഏപ്രിൽ 10 ന് ആരംഭിച്ച കൂത്താട്ടുകുളം ഡിപ്പോയിലെ ഉല്ലാസ യാത്ര 14 മാസം തികഞ്ഞ് 2023 ജൂൺ 10 ന് 151 യാത്രകൾ പൂർത്തീകരിച്ചു. പ്രശാന്ത് വേലിക്കകമാണ് കൂത്താട്ടുകുളം ഡിപ്പോയുടെ ബഡ്ജറ്റ് ടൂറിസം വിഭാഗത്തിന്റെ ചീഫ് കോ-ഓർഡിനേറ്റർ. 


ക്ലസ്റ്റർ ഓഫീസർ പി.എ അഭിലാഷ്, അസിസ്റ്റന്റ് ക്ലസ്റ്റർ ഓഫീസർ കെ.ജി ജയകുമാർ, കൺട്രോളിംഗ് ഇൻസ്‌പെക്ടർ ബി.എസ് അനിൽകുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള ടീം ആണ് 151 യാത്രകൾ പൂർത്തീകരിച്ചത്. സുജിത് കെ, ശ്രീകാന്ത് ജി, വിനോദ് കെ.പി, ബിനു ജോൺ, രഞ്ജിത്ത് രവി, രാജീവ്കുമാർ സി.എസ്, ദിലീപ് കെ രവി എന്നിവർ യാത്രകൾക്ക് നേതൃത്വം നൽകി വരുന്നു.
 

ക്ലസ്റ്റർ ഓഫീസർ, അസിസ്റ്റന്റ് ക്ലസ്റ്റർ ഓഫീസർ, കൺട്രോളിംഗ് ഇൻസ്‌പെക്ടർ എന്നിവർ മറ്റു ഡിപ്പോകളിലേക്ക് സ്‌ഥലം മാറിയതിനെ തുടർന്ന് പുതിയ ഉദ്യോഗസ്ഥർ ചുമതല ഏറ്റു. ഡിപ്പോ ചീഫ് കോ-ഓർഡിനേറ്റർ പ്രശാന്ത് വേലിക്കകം എറണാകുളം-കോട്ടയം ജില്ലകളുടെ ജില്ലാ കോ-ഓർഡിനേറ്റർ ആയും ചുമതലയേറ്റു.
 


കെഎസ്ആർടിസി ബഡ്ജറ്റ് ടൂറിസം സെല്ലിന്റെ നേതൃത്വത്തിൽ ഏപ്രിൽ-മെയ്‌ മാസങ്ങളിൽ നടത്തിയ യാത്രകളിൽ നിന്ന് കൂത്താട്ടുകുളം ഡിപ്പോയിക്ക് ലഭിച്ചത് പതിമൂന്ന് ലക്ഷത്തി എണ്ണയിരത്തി പതിനെട്ട് രൂപ (1380018). അവധിക്കാലത്ത് കൂത്താട്ടുകുളം ഡിപ്പോയിൽ നിന്ന് നടത്തിയ 34 യാത്രകളിൽ 1706 യാത്രികർ പങ്കാളിയായി.


മഴക്കാലം ആരംഭിച്ചതോടെ മൺസൂൺ യാത്ര ഇഷ്‌ടപ്പെടുന്നവർക്കായി ജൂൺ 25, 28, ജൂലൈ 2 തീയതികളിൽ തെന്മല-പാലരുവി യാത്രയും, ജൂലൈ 8 ന് വയനാട് യാത്രയും ഒരുക്കിയിട്ടുണ്ട്. കൂടാതെ ജൂലൈ മാസത്തിൽ വട്ടവട, മലക്കപ്പാറ, കോവളം, ഗവി യാത്രകളും ഉണ്ടാകും. ബുക്കിങ്ങിന്: 9447433090, 97478 66101.




Reactions

MORE STORIES

വാ​ഗമൺ റോഡിൽ ട്രാവലർ മറിഞ്ഞ് അപകടം. ഒരാൾ മരിച്ചു
വെള്ളികുളം സൺഡേ സ്കൂളിലെ വിശ്വാസോത്സവം സമാപിച്ചു
ഷൈന്‍ ടോം ചാക്കോ കേസില്‍ പഴുതടച്ച് അന്വേഷണം വേണം; പ്രസാദ് കുരുവിള
ഡോക്ടർ ഷാജു സെബാസ്റ്റ്യന്റെ ആത്മഹത്യ കുടുംബ പ്രശ്നങ്ങളെ തുടർന്നെന്ന് സൂചന
വെള്ളികുളം ഇടവകയുടെ നേതൃത്വത്തിൽ നാല്പതാം വെള്ളിയാഴ്ച വാഗമൺ കുരിശുമല തീർത്ഥാടനം ഭക്തിസാന്ദ്രമാക്കി
രാമപുരം കോളേജിൽ  സെവൻസ് ഫുട്ബോൾ ടൂർണ്ണമെന്റ്
Crime | കോവിഡ് ബാധിതയെ ആംബുലൻസിൽ പീഡിപ്പിച്ച സംഭവം; പ്രതി നൗഫലിന് ജീവപര്യന്തം
എന്താണ് തിമിംഗല ഛര്‍ദ്ദി..എന്തിന് ഉപയോ​ഗിക്കുന്നു
179-ാമത് ഗാന സംഗമവും മങ്കൊമ്പ് ഗോപാലകൃഷ്ണൻ അനുസ്മരണവും പാലായിൽ നടന്നു
അപ്ലാസ്റ്റിക് അനീമിയ ബാധിച്ച വീട്ടമ്മ തുടർ ചികിത്സയ്ക്കായി സഹായം തേടുന്നു