ലഹരിക്ക് എതിരേ പോരാട്ടവുമായി രണ്ട് കിലോമീറ്റർ മനുഷ്യ ചങ്ങല തീർത്ത് ചെമ്മലമറ്റം ലിറ്റിൽ ഫ്ളവർ ഹൈസ്കൂൾ വിദ്യാർത്ഥികൾ. ലഹരി വേണ്ട ജീവിതമാണ് ലഹരി അത് ആസ്വദിക്കുക എന്ന സന്ദേശം ഉയർത്തി ആയിരത്തോളം വിദ്യാർത്ഥികൾ ഈരാറ്റുപേട്ട കാഞ്ഞിരപ്പള്ളി റൂട്ടിൽ രണ്ട് കിലോമീറ്ററിൽ ചങ്ങല തീർത്തു.
മനുഷ്യ ചങ്ങലയിൽ രാഷ്ടീയ സാമൂഹിക സാംസ്കാരിക രംഗത്തുളളവർ അണിചേർന്നു. സ്കൂൾ മാനേജർ ഫാദർ സെബാസ്റ്റ്യൻ കൊല്ലംപറമ്പിൽ, ഫാദർ തോമസ് കട്ടിപ്പറമ്പിൽ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ മിനി സാവിയോ, പഞ്ചായത്ത് മെമ്പർമാരായ ലിസി തോമസ് അഴകത്ത്, രമേശ് ഇലവുങ്കൽ, ഹെഡ് മാസ്റ്റർ സാബു മാത്യു, തിടനാട് സർവ്വീസ് സഹകരണബാങ്ക് പ്രസിഡന്റ് തോമസ് വടകര, വ്യാപാരി വ്യവസായി യൂണിറ്റ് പ്രസിഡന്റ് വർക്കി സ്കറിയ പൊട്ടംകുളം, വിവിധ ഭക്തസംഘടന പ്രതിനിധികൾ, ഓട്ടോ റിക്ഷ തൊഴിലാളികൾ, വിവിധ സന്നദ്ധ സംഘടനകൾ തുടങ്ങിയവർ മനുഷ്യ ചങ്ങലയിൽ കണ്ണികളായി.