ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ കൂടുതൽ സജീവമാക്കുവാൻ ലിറ്റിൽ ഫ്ളവർ ഹൈസ്കൂൾ ആവിഷ്കരിക്കുന്ന വേറിട്ട പ്രവർത്തനങ്ങൾ ശ്രദ്ധേയമാകുന്നു. സ്കൂൾ മുറ്റത്തുള്ള വൃക്ഷത്തിൽ ഒരു സർപ്പം ചുറ്റി കിടക്കുന്നു. വിദ്യാർത്ഥികളെ ആകർഷിക്കുന്ന ലഹരി വസ്തുകൾ മരം നിറയെ പ്രതീകാത്മകമായി പ്രദർശിപ്പിക്കുന്നതും ഒരു മാലാഖ തടയുന്നതുമായ ഭാഗമാണ് ചിത്രീകരിച്ചിരിക്കുന്നത്.
ബൈബിളിലെ ഉല്പത്തി പുസ്തകത്തിലേ നന്മ തിന്മകളെ കുറിച്ചുള്ള അറിവിന്റെ വൃഷത്തെ ആസ്പദമാക്കിയാണ് ഇത് ചിത്രികരിച്ചത്. സ്കൂളിലെ ആയിരത്തോളം വിദ്യാർത്ഥികളും രക്ഷിതാക്കളും പങ്കടുത്ത ചടങ്ങ് സ്കൂൾ മാനേജർ ഫാദർ സെബാസ്റ്റ്യൻ കൊല്ലംപറമ്പിൽ ഉദ്ഘാടനം ചെയ്തു.