Hot Posts

6/recent/ticker-posts

പൂഞ്ഞാർ ഡിവിഷനിൽ 9 മിനി ഹൈമാസ്റ്റ് ലൈറ്റുകൾ സ്ഥാപിച്ചു




ജില്ലാ പഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തി പൂഞ്ഞാർ ഡിവിഷനിലെ വിവിധ പ്രദേശങ്ങളിൽ സ്ഥാപിച്ച മിനി ഹൈമാസ്റ്റ് ലൈറ്റുകളുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. ഷോൺ ജോർജ് നിർവ്വഹിച്ചു. മങ്കൊമ്പ് ക്ഷേത്രം ജംഗ്ഷൻ, തേവർപ്പാടം ജംഗ്ഷൻ, പൂവത്തിനാൽ ജംഗ്ഷൻ, കാളകെട്ടി ട്യൂഷൻ സെന്റർ ജംഗ്ഷൻ, ചേരാനി ജംഗ്ഷൻ, തിടനാട് മഹാക്ഷേത്രം പടിഞ്ഞാറെ നട, വെള്ളികുളം,തലനാട് ടൗൺ, വഴിക്കടവ്-കല്ലില്ലകവല എന്നിവിടങ്ങളിലാണ് മിനി ഹൈമാസ്റ്റ് ലൈറ്റുകൾ സ്ഥാപിച്ചത്.


ഇടുക്കി കെ.എസ്.ഇ.ബി സെക്ഷന്റെ കീഴിലായതിനാൽ  വിനോദസഞ്ചാര കേന്ദ്രമായ ഇലവീഴാപൂഞ്ചിറയിൽ സ്ഥാപിച്ച മിനി ഹൈമാസ്റ്റിന്റെ ഉദ്ഘാടനം  വൈദ്യുതി കണക്ഷൻ ലഭ്യമാക്കി അടുത്തയാഴ്ച നിർവഹിക്കുമെന്നും ഷോൺ ജോർജ് അറിയിച്ചു.15 ലക്ഷം രൂപയാണ് പദ്ധതി നടപ്പിലാക്കുന്നതിനായി ജില്ലാ പഞ്ചായത്ത് പദ്ധതിയിൽ നിന്നും അനുവദിച്ചത്.




വിവിധ സ്‌ഥലങ്ങളിൽ നടന്ന ഉദ്ഘാടന ചടങ്ങുകളിൽ ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീകല.ആർ, തലപ്പലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനുപമ വിശ്വനാഥ്, തിടനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിജി ജോർജ്, ഈരാറ്റുപേട്ട ബ്ലോക്ക്‌ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ കുര്യൻ നെല്ലുവേലിൽ, ബ്ലോക്ക് പഞ്ചായത്ത് അംഗം ബിന്ദു സെബാസ്റ്റ്യൻ  ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ജോഷി ജോഷ്വാ, സോളി ഷാജി,സ്റ്റെല്ലാ ജോയി, എൽസമ്മ തോമസ്, ബിനോയ് ജോസഫ്, മോഹനൻ കുട്ടപ്പൻ, റോബിൻ ജോസഫ്, തിടനാട് സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് തോമസ് വടകര തുടങ്ങിയവർ പങ്കെടുത്തു.
















Reactions

MORE STORIES

തീക്കോയി ചാത്തപ്പുഴ കവലയിൽ കാറും ബൈക്കും കൂട്ടിയിടിച്ചു
കോട്ടയം നഗര മധ്യത്തിൽ തീപിടുത്തം
സിജോ പ്ലാത്തോട്ടം, യൂത്ത് ഫ്രണ്ട് എം സംസ്ഥാന ജനറൽ സെക്രട്ടറി
കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത!
പാലാ ജൂബിലി തിരുന്നാൾ പന്തലിൻ്റെ കാൽനാട്ട് കർമ്മവും നോട്ടീസ് പ്രകാശനവും നടന്നു
സന്നദ്ധ രക്തദാന രംഗത്ത് മികച്ച പ്രവർത്തനവുമായി ഈരാറ്റുപേട്ട മുസ്ലിം ഗേൾസ് ഹയർ സെക്കണ്ടറി സ്കൂൾ
ദേശീയ സിമ്പോസിയവും ക്രൈസ്തവ മഹാസമ്മേളനവും 2024 നവംബർ 17-ന് രാമപുരത്ത്
പാലാ ജൂബിലി വോളി ബോൾ ടൂർണ്ണമെന്റ് ഡിസംബർ 1 മുതൽ 6 വരെ
കോട്ടയത്ത് 1.5 ലക്ഷം പ്രമേഹ ബാധിതർ: ആരോഗ്യ പ്രവർത്തകർക്കായി സൂംബ ഡാൻസ് മത്സരം സംഘടിപ്പിച്ചു
മീനച്ചിൽ തുരങ്ക പദ്ധതിക്ക് ഡി.പി.ആറിന് വാപ്കോസുമായി ധാരണപത്രം