Hot Posts

6/recent/ticker-posts

മണിപ്പൂരിൽ സമാധാനം പുന:സ്ഥാപിക്കണം കാവുംകണ്ടം എ.കെ.സി.സി




കാവുംകണ്ടം: ഇക്കഴിഞ്ഞ ഒരു മാസമായി മണിപ്പൂരിൽ നടക്കുന്ന കലാപങ്ങൾക്കും അക്രമങ്ങൾക്കും അറുതിവരുത്തി സമാധാനം പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കാവുംകണ്ടം ഇടവകയിലെ വിവിധ ഭക്തസംഘടനകളുടെ ആഭിമുഖ്യത്തിൽ ദുരിതമനുഭവിക്കുന്ന ജനസമൂഹത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ചുകൊണ്ട്  മെഴുകുതിരി ജ്വാല തെളിച്ച് സമാധാന പ്രാർത്ഥന നടത്തി. 



ന്യൂനപക്ഷമായ ക്രൈസ്തവ സമൂഹത്തെ ആക്രമിക്കുന്നതും വേട്ടയാടുന്നതും വീടുകൾ കൊള്ളയടിക്കുന്നതും ഭരണസംവിധാനത്തിന്റെ ഉദാസീനതയും കെടുകാര്യസ്ഥതയും അതോടൊപ്പം മൗനാനുവാദവും ഉണ്ടെന്ന് സംശയിക്കണമെന്ന് വികാരി ഫാ. സ്കറിയ വേകത്താനം പറഞ്ഞു. ഇതിനോടകം 120 പേർ കൊല്ലപ്പെട്ടു എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. 


4000ത്തിലധികം വീടുകൾ തകർക്കപ്പെട്ടു. 50,000 ത്തിലധികം ആളുകൾ കൂട്ട പലായനം നടത്തി. നാടും വീടും ഉപേക്ഷിച്ച് പലായനം ചെയ്യുന്നവരുടെ എണ്ണം വർദ്ധിച്ചുകൊണ്ടിരിക്കുന്നു.


ക്രൈസ്തവ സഭയുടെ ദേവാലയങ്ങൾ, സ്കൂൾ , കോളേജ്, മറ്റു സ്ഥാപനങ്ങൾ എന്നിവ ആക്രമികൾ അടിച്ച് തകർക്കുന്നത് ഭാരതത്തിന്റെ  മതേതര സംസ്കാരത്തിനും സൗഹാർദ്ദതയ്ക്കും വെല്ലുവിളിയാണെന്ന് അച്ചൻ  സൂചിപ്പിച്ചു. ഇത്തരം സംഭവങ്ങളുടെ പശ്ചാത്തലത്തിൽ സർവ്വകക്ഷി യോഗം വിളിച്ചു സമാധാനം പുനസ്ഥാപിക്കാൻ വേണ്ട ഉചിതമായ നടപടി കൈക്കൊള്ളണമെന്ന് യോഗം അധികൃതരോട് ആവശ്യപ്പെട്ടു. 


സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കണമെന്നും തകർക്കപ്പെട്ട വീടുകൾ, ദേവാലയങ്ങൾ, സ്ഥാപനങ്ങൾ തുടങ്ങിയവ പുനരുദ്ധരിക്കുന്നതിനു വേണ്ട സാമ്പത്തിക സഹായം നൽകണമെന്നും യോഗം അഭ്യർത്ഥിച്ചു. മണിപ്പൂരിലെ പീഡനം അനുഭവിക്കുന്ന സമൂഹത്തിനുവേണ്ടി  ഇടവകയിലെ എല്ലാ ഭവനങ്ങളിലും ജപമാല പ്രാർത്ഥന ചൊല്ലി സമർപ്പിക്കാൻ തീരുമാനിച്ചു. 




ഇടവകയിലെ എ. കെ. സി. സി, പിതൃ വേദി, മാതൃവേദി, കുടുംബകൂട്ടായ്മ എന്നീ സംഘടനകളുടെ നേതൃത്വത്തിൽനടത്തിയ പരിപാടിയിൽ ഡേവീസ് കല്ലറയ്ക്കൽ അധ്യക്ഷത വഹിച്ചു. സിസ്റ്റർ ക്രിസ്റ്റീൻ പാറേമാക്കൽ, കൊച്ചറാണി ജോഷി ഈരുരിക്കൽ, ബിജു കോഴിക്കോട്ട്, ജസ്റ്റിൻ മതപ്പുറത്ത്, സിജു കോഴിക്കോട്ട് തുടങ്ങിയവർ പ്രസംഗിച്ചു. 

ടോം തോമസ് കോഴിക്കോട്ട്, ജോർജുകുട്ടി വല്യാത്ത്, ബേബി തോട്ടക്കുന്നേൽ, രാജു അറയ്ക്ക കണ്ടത്തിൽ, കുഞ്ഞുകുട്ടി മഠത്തിപ്പറമ്പിൽ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.

Reactions

MORE STORIES

പാലാ ജൂബിലി തിരുന്നാൾ പന്തലിൻ്റെ കാൽനാട്ട് കർമ്മവും നോട്ടീസ് പ്രകാശനവും നടന്നു
ഓൾ കേരള ഇന്റർ സ്കൂൾ ഐ.സി.ടി. ക്വിസ് മത്സരത്തിന് ആവേശ പ്രതികരണം
കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത!
പാലായിൽ ഫുഡ് ഫെസ്റ്റ് വരുന്നു... ലോഗോ പ്രകാശനം ചെയ്തു
ദേശീയ സിമ്പോസിയവും ക്രൈസ്തവ മഹാസമ്മേളനവും 2024 നവംബർ 17-ന് രാമപുരത്ത്
പാലാ ജൂബിലി വോളി ബോൾ ടൂർണ്ണമെന്റ് ഡിസംബർ 1 മുതൽ 6 വരെ
മീനച്ചിൽ തുരങ്ക പദ്ധതിക്ക് ഡി.പി.ആറിന് വാപ്കോസുമായി ധാരണപത്രം
റേഷൻ കാർഡിലെ തെറ്റുകൾ തിരുത്താം; അഭിപ്രായങ്ങളും നിർദേശങ്ങളും അറിയിക്കാം; തെളിമ പദ്ധതി നവംബർ 15 മുതൽ
തീക്കോയിൽ കുട്ടികളുടെ ഹരിതസഭ ചേർന്നു
കോട്ടയത്ത് 1.5 ലക്ഷം പ്രമേഹ ബാധിതർ: ആരോഗ്യ പ്രവർത്തകർക്കായി സൂംബ ഡാൻസ് മത്സരം സംഘടിപ്പിച്ചു