പാലാ: മണിപ്പൂർ സംസ്ഥാനത്ത് നടക്കുന്നത് നരഹത്യയും വംശഹത്യയുമാണെന്നും അക്രമം അഴിച്ചുവിടുന്ന കലാപകാരികളേ അമർച്ച ചെയ്യുന്നതിൽ പരാജയപ്പെട്ട മണിപ്പൂർ സർക്കാരിനെ പിരിച്ചുവിട്ട് രാഷ്ട്രപതി ഭരണം ഏർപ്പെടുത്തണമെന്നും കേരള കോൺഗ്രസ്(എം) സംസ്ഥാന ജനാൽ സെക്രട്ടറി അഡ്വ.ജോസ് ടോം ആവശ്യപ്പെട്ടു.
മണിപ്പൂർ കലാപത്തിൽ പ്രതിഷേധം രേഖപ്പെടുത്തി കേരള കോൺ.(എം) പാലാ നിയോജക മണ്ഡലം കമ്മിറ്റി നടത്തിയ പ്രതിഷേധ ജ്വാല തെളിക്കൽ പരിപാടി ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ബി.ജെ.പി സർക്കാർ ജനങ്ങളെ ഭിന്നിപ്പിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.യോഗത്തിൽ നിയോജക മണ്ഡലം പ്രസിഡണ്ട് ടോബിൻ കെ.അലക്സ് അദ്ധ്യക്ഷത വഹിച്ചു.
ഫിലിപ്പ് കുഴികുളം, ഔസേപ്പച്ചൻ വാളിപ്ലാക്കൽ, റാണി ജോസ്, ബിജി ജോജോ, രാജേഷ് വാളിപ്ലാക്കൽ, സാജൻ തൊടുക, മാത്തുക്കുട്ടി കുഴിഞ്ഞാലി, കുഞ്ഞുമോൻ മാടപ്പാട്ട്, ജോസ്കുട്ടി പൂവേലി, ഡോമിനിക് എലിപ്പുലിക്കാട്ട്, ജോർജ് വേരനാകുന്നേൽ, സണ്ണി പൊരുന്നകോട്ട്, ബിനോയി നരിതൂക്കിൽ, മഞ്ചു ബിജു, ജിമ്മിച്ചൻ നരിതൂക്കിൽ, സുബാഷ് വലിയ മംഗലം, ജയ്സൺമാന്തോട്ടം എന്നിവർ പ്രസംഗിച്ചു.
മണിപ്പൂർ കലാപം പ്രതിഷേധ ജ്വാല തെളിയിച്ച് കേരള കോൺഗ്രസ് (എം)
കോട്ടയം : മണിപ്പൂരിൽ നടക്കുന്ന വംശീയ കലാപം നേരിടാൻ തയ്യാറാകാത്ത കേന്ദ്ര ഗവൺമെന്റിന്റെ നടപടിയിൽ പ്രതിഷേധിച്ച് കേരള കോൺഗ്രസ്സ് (എം) ജില്ലയിലെ നിയോജകമണ്ഡലം കേന്ദ്രങ്ങളിൽ പ്രതിഷേധ ജ്വാല തെളിയിച്ചു.
കോട്ടയത്ത് തോമസ് ചാഴികാടൻ എം പി, ഏറ്റുമാനൂരിൽ ജില്ലാ പ്രസിഡണ്ട് പ്രൊഫ. ലോപ്പസ് മാത്യു, കടുത്തുരുത്തിയിൽ സംസ്ഥാന ഓഫീസ്ചാർജ് ജനറൽ സെക്രട്ടറി സ്റ്റീഫൻ ജോർജ്, പുതുപ്പള്ളിയിൽ സ്റ്റിയറിങ് കമ്മിറ്റിയംഗം ജോസഫ് ചാമക്കാല, കാഞ്ഞിരപ്പള്ളിയിൽ നിയോജക മണ്ഡലം പ്രസിഡൻറ് എ എം മാത്യു ആനി തോട്ടം, പാലായിൽ സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. ജോസ് ടോം, വൈക്കത്ത് എബ്രഹാം പഴയകടവൻ, തലയോലപ്പറമ്പിൽ ജോയി ചെറുപുഷ്പം എന്നിവർ പ്രതിഷേധ ജ്വാല ഉദ്ഘാടനം ചെയ്തു. ചങ്ങനാശ്ശേരി, പൂഞ്ഞാർ നിയോജകമണ്ഡലം കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ വ്യാഴാഴ്ച പ്രതിഷേധ ജ്വാല തെളിയിക്കും.