Hot Posts

6/recent/ticker-posts

തീക്കോയി മാർമല അരുവി സന്ദർശകർ ജാഗ്രത പാലിക്കണം



തീക്കോയി: തീക്കോയി ഗ്രാമപഞ്ചായത്തിലെ മാർമല അരുവി ടൂറിസ്റ്റ് കേന്ദ്രത്തിലെത്തുന്ന സന്ദർശകർ ഏറെ ജാഗ്രത പാലിക്കണമെന്ന് ഗ്രാമപഞ്ചായത്ത് കമ്മിറ്റി. പ്രതികൂല കാലാവസ്ഥയിൽ അരുവിയിൽ അപ്രതീക്ഷിതമായി ഏത് സമയത്തും ക്രമാതീതമായി വെള്ളം ഉയരാൻ സാധ്യതയുള്ളതിനാൽ അരുവിയിലും സമീപത്തും സന്ദർശകർ ഇറങ്ങരുത്.



ഗ്രാമപഞ്ചായത്ത് സ്ഥാപിച്ചിട്ടുള്ള മുന്നറിയിപ്പ് ബോർഡിലെ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണം. വലിയ ആഴമേറിയതും തണുപ്പേറിയതുമായ അരുവി കയത്തിൽ  ഇറങ്ങുന്നതും പാറക്കൂട്ടങ്ങളിൽ കയറിയിരിക്കുന്നതും അപകടകരമാണ്.


ത്രിതല പഞ്ചായത്തുകളുടെയും ടൂറിസം ഡിപ്പാർട്ട്മെന്റിനെയും സഹകരണത്തോടെ മാര്‍മലയിൽ അടിസ്ഥാന വികസന സൗകര്യങ്ങളും സുരക്ഷാക്രമീകരണങ്ങളും ഉടൻ തന്നെ ഏർപ്പെടുത്തുമെന്ന് പ്രസിഡന്റ് കെ സി ജെയിംസ് അറിയിച്ചു.





Reactions

MORE STORIES

ലോഡ്ജിൽ മുറിയെടുത്ത് ലഹരി ഉപയോഗം; യുവാക്കളും യുവതികളും പിടിയിൽ
ളാലം ബ്ലോക്ക് പഞ്ചായത്ത്തല സമ്പൂർണ്ണ ശുചിത്വ പ്രഖ്യാപനം നടന്നു
സ്ഥാപന ഉടമകൾ ഇനി ഇത് ശ്രദ്ധിച്ചില്ലെങ്കിൽ പണിപാളും!
കിടങ്ങൂര്‍ പഞ്ചായത്ത് ഭരണം തിരിച്ചുപിടിച്ച് എൽ ഡി എഫ്
തൊഴിലുറപ്പ് തൊഴിലാളികൾക്ക് മിന്നലേറ്റു; 7 പേർ ആശുപത്രിയിൽ
171 ഇടവകകളെ ഏകോപിപ്പിച്ച്‌ പാലായിൽ മഹാസമ്മേളനം നടന്നു; മാരക ലഹരി വസ്തുക്കള്‍ക്ക് മുമ്പില്‍ സര്‍ക്കാര്‍ പകച്ചുനില്‍ക്കുന്നു എന്ന് മാര്‍ ജോസഫ് കല്ലറങ്ങാട്ട്
സൗജന്യ കരിയർ ഗൈഡൻസ് സെമിനാർ പാലായിൽ നടന്നു
പൊലീസുകാരൻ തൂങ്ങി മരിച്ച നിലയിൽ; സംഭവം പത്തനംതിട്ടയിൽ
മിനി മാസ്റ്റ് ലൈറ്റ് ഉദ്ഘാടനം നാളെ
പാലാ നഗരസഭ ഓപ്പൺ ജിം തുറന്നു