Hot Posts

6/recent/ticker-posts

നന്ദിനിയുടെ കേരളത്തിലെ പാൽ വിൽപന ചെറുത്തുതോൽപിക്കും- മിൽമ




കേരളത്തിൽ കർണാടക മിൽക്ക് ഫെഡറേഷന്റെ നന്ദിനി പാൽ വിൽക്കാനുള്ള ശ്രമത്തെ ചെറുത്തുതോൽപിക്കുമെന്നു മിൽമ. കർണാടക മിൽക്ക് ഫെഡറേഷൻ അനാരോഗ്യകരമായ പ്രവണത തുടർന്നാൽ കേരളത്തിലെ കർഷകരിൽ നിന്ന് സംഭരിക്കുന്നതിനു പുറമേ, കർണാടകയിലെ കർഷകരിൽ നിന്നു പാൽ നേരിട്ടു സംഭരിക്കുന്ന കാര്യം ആലോചിക്കേണ്ടി വരുമെന്നു മിൽമ എറണാകുളം മേഖലാ യൂണിയൻ ചെയർമാൻ പറഞ്ഞു.


കേരളത്തിലെ വിൽപന വിലയെക്കാൾ കൂടുതൽ വില നൽകിയാണു മിൽമ കർണാടക ഉൾപ്പെടെ ഇതര സംസ്ഥാനങ്ങളിലെ സഹകരണ ഫെഡറേഷനുകളിൽ നിന്നു പാൽ വാങ്ങി കേരളത്തിലെ പാൽ ലഭ്യത ഉറപ്പാക്കുന്നത്. 





സഹകരണത്തിന്റെ കൂട്ടായ്മയും ആനന്ദ് മാതൃകയുടെ അന്തഃസത്തയും ഉൾക്കൊള്ളുന്നതിനാൽ അവിടങ്ങളിലെ കർഷകരിൽ നിന്നു നേരിട്ടു പാൽ സംഭരിക്കാൻ മിൽമ ഇതുവരെ ശ്രമിച്ചിട്ടില്ല. ഇനി അതു വേണ്ടിവരുമെന്ന സ്ഥിതിയാണ്. വിഷയത്തിൽ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ടു കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്കു കത്തയച്ചിട്ടുണ്ട്.








Reactions

MORE STORIES

തീക്കോയി ചാത്തപ്പുഴ കവലയിൽ കാറും ബൈക്കും കൂട്ടിയിടിച്ചു
കോട്ടയം നഗര മധ്യത്തിൽ തീപിടുത്തം
സിജോ പ്ലാത്തോട്ടം, യൂത്ത് ഫ്രണ്ട് എം സംസ്ഥാന ജനറൽ സെക്രട്ടറി
സി.ലിസ്ബിൻ പുത്തൻപുര പ്രൊവിൻഷ്യൽ സുപ്പീരിയർ
പാലാ ജൂബിലി തിരുന്നാൾ പന്തലിൻ്റെ കാൽനാട്ട് കർമ്മവും നോട്ടീസ് പ്രകാശനവും നടന്നു
കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത!
സന്നദ്ധ രക്തദാന രംഗത്ത് മികച്ച പ്രവർത്തനവുമായി ഈരാറ്റുപേട്ട മുസ്ലിം ഗേൾസ് ഹയർ സെക്കണ്ടറി സ്കൂൾ
ഭരണഘടന നൽകുന്ന സുരക്ഷിതത്വ ബോധത്തിൽ മുറിവുകൾ സൃഷ്ടിക്കരുത് : കാർഡിനൽ ബസേലിയോസ്  മാർ ക്ലീമിസ് കാതോലിക്കോസ് ബാവ
പാലാ ളാലം പഴയ പള്ളിയിൽ നിത്യസഹായ മാതാവിൻ്റെ നൊവേനത്തിരുനാൾ സമാപിച്ചു
നാളെ മീനച്ചിൽ താലൂക്കിലെ റേഷൻകടകളടച്ച് ധർണ്ണ നടത്തും