പാലാ: നാലമ്പല തീർത്ഥാടനത്തിൻ്റെ സുഗമമായ നടത്തിപ്പിനു വേണ്ടിയുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തുന്നതു സംബന്ധിച്ചു പാലായിൽ യോഗം ചേർന്നു. മാണി സി കാപ്പൻ എംഎൽഎയുടെ നിർദ്ദേശപ്രകാരം ആർഡിഓയുടെ അധ്യക്ഷതയിലാണ് അവലോകന യോഗം ചേർന്നത്.
ബന്ധപ്പെട്ട ഉദ്യോഗസ്ഥരും ജനപ്രതിനിധികളും യോഗത്തിൽ പങ്കെടുത്തു. നാലമ്പല പാതകളിൽ അപകടഭീഷണി ഉയർത്തുന്ന മരങ്ങൾ ഉൾപ്പെടെയുള്ളവ നീക്കം ചെയ്യുന്നതും വന്യമൃഗങ്ങളുടെ ഭീഷണി നിലക്കുന്ന സ്ഥലങ്ങളിൽ അത് ഒഴിവാക്കുന്നത് സംബന്ധിച്ചും യോഗത്തിൽ ചർച്ച ചെയ്തു.