മരങ്ങാട്ടുപള്ളി: രക്തദാനത്തിന്റെ പ്രധാന്യം മനസ്സിലാക്കി കൂടുതൽ ആളുകൾ മുമ്പോട്ടു വരണമെന്ന് മോൻസ് ജോസഫ് എംഎൽഎ പറഞ്ഞു. ലോക രക്തദായക ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം മരങ്ങാട്ടുപള്ളി ലേബർ ഇൻഡ്യ ടീച്ചേഴ്സ് ട്രെയിനിംഗ് കോളേജിൽ നിർവ്വഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
രക്തത്തിന് രക്തമല്ലാതെ മറ്റൊരു ഔഷധവും ലോകത്ത് കണ്ട് പിടിച്ചിട്ടില്ലായെന്ന സത്യം തിരിച്ചറിഞ്ഞ് കൂടുതൽ യുവജനങ്ങൾ ടി മേഖലയിലേക്ക് കടന്നു വരണമെന്നും അദ്ദേഹം ആഭ്യർത്ഥിച്ചു. ഈ രംഗത്തെ് പാലാ ബ്ലഡ് ഫോറത്തിന്റെയും ഷിബു തെക്കേമറ്റത്തിന്റെയും പ്രവർത്തനം പ്രശംസനീയമാണെന്ന് എം എൽ എ പറഞ്ഞു.
കോളേജ് മാനേജിംഗ് ഡയറക്ടർ രാജേഷ് കുളങ്ങര അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തിൽ ജില്ലാ പ്രോഗ്രാം മാനേജർ ഡോക്ടർ അജയ് മോഹൻ മുഖ്യപ്രഭാഷണവും പാലാ ബ്ലഡ് ഫോറം ചെയർമാനും പാലാ ഡി വൈ എസ് പിയുമായ എ ജെ തോമസ് മുഖ്യാതിഥിയായി പങ്കെടുത്തു.
പാലാ ബ്ലഡ് ഫോറം ജനറൽ കൺവീനർ ഷിബു തെക്കേമറ്റം, പ്രിൻസിപ്പൽ ഡോക്ട്ടർ ബാബു കൊച്ചംകുന്നേൽ, വാർഡ് മെമ്പർ ലിസ്സി ജോർജ് , എൻ എസ് എസ് പ്രോഗ്രാം ഓഫീസർ ലീനാ ജോർജ് , രാജേഷ് കുര്യനാട്, സി ആർ വിനീഷ്, ഡോക്ടർ മാമച്ചൻ എന്നിവർ പ്രസംഗിച്ചു. രക്തദാന ക്യാമ്പിൽ അമ്പതോളം വിദ്യാർത്ഥികൾ രക്തം ദാനം ചെയ്തു. കിസ്കോ - മരിയൻ ബ്ലഡ് ബാങ്കാണ് ക്യാമ്പ് നയിച്ചത്.