Hot Posts

6/recent/ticker-posts

യുവാവ് റോഡരികില്‍ മരിച്ചു കിടന്നത് കൊലപാതകം




കൊല്ലം കൊട്ടാരക്കരയില്‍ റോഡരികില്‍ യുവാവ് മരിച്ചു കിടന്നത് കൊലപാതകമാണെന്ന് പൊലീസ്. ഒഡീഷക്കാരനായ അവയബറോയുടെ കൊലപാതകത്തില്‍ ബന്ധുവായ യുവാവ് അറസ്റ്റിലായി. ചന്തമുക്കിൽ അർബൻ ബാങ്കിനു സമീപം റോഡരികിൽ അവയബറോയെ തലയിൽനിന്നു രക്തം വാർന്നു മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. 


തൃക്കണ്ണമംഗല്‍ തട്ടത്തിനു സമീപം വാടകയ്ക്ക് താമസിച്ചു വരികയായിരുന്നു അവയ ബറോ. കേസില്‍ അവയബറോയുടെ സഹോദരി ഭര്‍ത്താവ് മനോജ്‌ കുമാർ നായകിനെ പൊലീസ് അറസ്റ്റ് ചെയ്തു. സിമന്റ് കട്ട ഉപയോഗിച്ച് തലയില്‍ ഇടിച്ച് കൊലപ്പെടുത്തുകയായിരുന്നെന്നാണ് ഇയാൾ പൊലീസിനു നൽകിയ മൊഴി.




കഴിഞ്ഞദിവസം താമസസ്ഥലത്ത് ഇരുവരും മദ്യപിച്ച് വഴക്കുണ്ടായി. തുടര്‍ന്ന് ബെംഗളൂരുവില്‍ പോവുകയാണെന്ന് പറഞ്ഞ് അവയ ബറോ രാത്രിയില്‍ താമസസ്ഥലത്തുനിന്ന് ഇറങ്ങി. അവയബറോയെ മനോജ് കുമാര്‍ പിന്തുടര്‍ന്നു. മനോജിന് അവയബറോ അയ്യായിരം രൂപ കൊടുക്കാനുണ്ടായിരുന്നു. ഇതിനെച്ചൊല്ലിയുണ്ടായ തര്‍ക്കത്തിനിടെയാണ് കൊലപാതകം നടന്നത്.



കൊട്ടാരക്കര ഡിവൈഎസ്പി ജി.ഡി.വിജയകുമാറിന്റെ നേതൃത്വത്തിലാണ് പ്രതിയെ കണ്ടെത്തിയത്. പ്രതിയെ സ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തി. ഏറെ നാളായി കൊട്ടാരക്കര കേന്ദ്രീകരിച്ച് കരാര്‍ ജോലികള്‍ ചെയ്യുന്നയാളാണ് പ്രതിയായ മനോജ് കുമാര്‍ നായിക്.



Reactions

MORE STORIES

ലോഡ്ജിൽ മുറിയെടുത്ത് ലഹരി ഉപയോഗം; യുവാക്കളും യുവതികളും പിടിയിൽ
അപ്ലാസ്റ്റിക് അനീമിയ ബാധിച്ച വീട്ടമ്മ തുടർ ചികിത്സയ്ക്കായി സഹായം തേടുന്നു
ളാലം ബ്ലോക്ക് പഞ്ചായത്ത്തല സമ്പൂർണ്ണ ശുചിത്വ പ്രഖ്യാപനം നടന്നു
179-ാമത് ഗാന സംഗമവും മങ്കൊമ്പ് ഗോപാലകൃഷ്ണൻ അനുസ്മരണവും പാലായിൽ നടന്നു
സമരം 52-ാം ദിവസം: ആശമാരെ വീണ്ടും ചർച്ചക്ക് വിളിച്ച് ആരോഗ്യമന്ത്രി; ചർച്ചയിൽ പ്രതീക്ഷയുണ്ടെന്ന്‌ സമരസമിതി
വേനൽമഴ ശക്തമാകും; ഉരുൾപൊട്ടലിന് സാധ്യത!
വഖഫ് ബിൽ: രാജ്യസഭയിൽ വേറിട്ട ഏക ശബ്ദമായി ജോസ് കെ മാണി
അരുവിത്തുറ കോളേജിൽ സ്വയംതൊഴിൽ പരിശീലന കളരി
തൊഴിലുറപ്പ് തൊഴിലാളികൾക്ക് മിന്നലേറ്റു; 7 പേർ ആശുപത്രിയിൽ
മിനി മാസ്റ്റ് ലൈറ്റ് ഉദ്ഘാടനം നാളെ