Hot Posts

6/recent/ticker-posts

നാലമ്പല ദര്‍ശനം; ഒരുക്കങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ തീരുമാനം




പാലാ: നാലമ്പല ദര്‍ശനവുമായി ബന്ധപ്പെട്ടുള്ള ഒരുക്കങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ തീരുമാനം. മാണി സി കാപ്പന്‍ എം എല്‍ എയുടെ അധ്യക്ഷതയില്‍ ഇന്നലെ(വെള്ളിയാഴ്ച) ചേര്‍ന്ന ഉദ്യോഗസ്ഥതല യോഗത്തിലാണ് തീരുമാനം. 



നാലമ്പലത്തിലേയ്ക്കുള്ള മുഴുവന്‍ റോഡുകളുടെയും അറ്റകുറ്റപ്പണികള്‍ ഉടന്‍ പൂര്‍ത്തിയാക്കും. വൈദ്യുതി, വെള്ളം എന്നിവയുടെ ലഭ്യത ഉറപ്പു വരുത്തും. ക്രമസമാധാന പാലനത്തിന് കൂടുതല്‍ പോലീസിനെ നിയോഗിക്കും. 



അടിയന്തിര സാഹചര്യം നേരിടാന്‍ റവന്യൂ, പോലീസ്, ഫയര്‍ഫോഴ്‌സ്, ആരോഗ്യം തുടങ്ങിയ വകുപ്പുകള്‍ സജ്ജമാക്കും. ഉദ്യേഗസ്ഥതലത്തില്‍ നടത്തേണ്ട മുന്നൊരുക്കങ്ങള്‍ ഉടന്‍ പൂര്‍ത്തിയാക്കാനും തീരുമാനിച്ചു. 


ആര്‍ ഡി ഒ പി.ജി.രാജേന്ദ്രബാബു മീനച്ചില്‍ താലൂക്ക് കോണ്‍ഫറന്‍സ് ഹാളില്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍, നാലമ്പല കമ്മിറ്റി ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.



Reactions

MORE STORIES

ലോഡ്ജിൽ മുറിയെടുത്ത് ലഹരി ഉപയോഗം; യുവാക്കളും യുവതികളും പിടിയിൽ
ളാലം ബ്ലോക്ക് പഞ്ചായത്ത്തല സമ്പൂർണ്ണ ശുചിത്വ പ്രഖ്യാപനം നടന്നു
അപ്ലാസ്റ്റിക് അനീമിയ ബാധിച്ച വീട്ടമ്മ തുടർ ചികിത്സയ്ക്കായി സഹായം തേടുന്നു
വേനൽമഴ ശക്തമാകും; ഉരുൾപൊട്ടലിന് സാധ്യത!
സമരം 52-ാം ദിവസം: ആശമാരെ വീണ്ടും ചർച്ചക്ക് വിളിച്ച് ആരോഗ്യമന്ത്രി; ചർച്ചയിൽ പ്രതീക്ഷയുണ്ടെന്ന്‌ സമരസമിതി
വഖഫ് ബിൽ: രാജ്യസഭയിൽ വേറിട്ട ഏക ശബ്ദമായി ജോസ് കെ മാണി
179-ാമത് ഗാന സംഗമവും മങ്കൊമ്പ് ഗോപാലകൃഷ്ണൻ അനുസ്മരണവും പാലായിൽ നടന്നു
തൊഴിലുറപ്പ് തൊഴിലാളികൾക്ക് മിന്നലേറ്റു; 7 പേർ ആശുപത്രിയിൽ
അരുവിത്തുറ കോളേജിൽ സ്വയംതൊഴിൽ പരിശീലന കളരി
മിനി മാസ്റ്റ് ലൈറ്റ് ഉദ്ഘാടനം നാളെ