പാലാ: ലോക ലഹരി വിരുദ്ധ ദിനാചരണത്തോട് അനുബന്ധിച്ച് മരിയസദനം മാനസികാരോഗ്യ പുനരധിവാസ കേന്ദ്രത്തിൽ ലഹരി വിരുദ്ധ ദിനാചാരണം നടത്തി.
മനുഷ്യന്‍റെ ശാരീരിക മാനസിക സാമൂഹിക തലങ്ങളെ ഒരുപോലെ മോശമായി ബാധിക്കുന്ന ലഹരി മരുന്നുകളുടെ ആധിപത്യം കൂടിവരുന്ന ഈ കാലഘട്ടത്തിൽ ലഹരിവിരുദ്ധതക്ക് വേണ്ടി പ്രവർത്തിക്കേണ്ടത്തിന്‍റെ ആവശ്യകത യോഗത്തിൽ ചർച്ച ചെയ്യപ്പെട്ടു.
മരിയസദനത്തിലെ 545 ൽ അധികംവരുന്ന രോഗികളിൽ 75 പേരോളം ലഹരി വിമുക്തിക്കായി മരിയസദനത്തിൽ എത്തിച്ചിട്ടുള്ളവരാണ്. ലഹരി വിരുദ്ധ ദിനചാരണ യോഗത്തിൽ മുഖ്യാതിഥിയായി ബോബൻ (വേഷം- സിനിമ താരം) എത്തുകയും മരിയ സദനത്തിലെ സഹോദരങ്ങൾക്കായി ബിരിയാണി ഉണ്ടാക്കി നൽകുകയും ചെയ്തു.
മുമ്പ് പലതവണ മരിയസദനത്തിൽ എത്താറുള്ള ബോബൻ കഴിഞ്ഞ തവണ മരിയസദനത്തിൽ എത്തിയപ്പോൾ ഒരു അഗതിയെയും കൂട്ടിക്കൊണ്ടാണ് വന്നിരുന്നത് ഇവിടെ പ്രവേശിപ്പിക്കുവാൻ. അന്ന് മരിയസദനത്തിലെ എല്ലാ ആളുകൾക്കും ഭക്ഷണം ഉണ്ടാക്കി നൽകും എന്ന് പറഞ്ഞാണ് ബോബൻ മടങ്ങിയിരുന്നത്.
യോഗത്തിൽ വാർഡ് കൗൺസിലർ ബൈജു കൊല്ലംപറമ്പിൽ അധ്യക്ഷത വഹിച്ചു. പാലാ എസ്.എച്.ഓ ടോംസൺ പീറ്റർ ഉദ്ഘാടനം നിർവഹിച്ചു.
സന്തോഷ് മരിയസദനം, ബോബൻ (വേഷം- സിനിമ താരം), ചാലി പാലാ (സിനി ആർട്ടിസ്റ്റ് ), മധു.ബി (മുൻ ജിയോജിത്ത് മിഡിൽ ഈസ്റ്റ് സിഇഒ), ജെയിംസ് കൊട്ടാരം (സീരിയൽ സിനിമ ആർട്ടിസ്റ്റ്), അഡ്വ.സന്തോഷ് മണർകാട്, ബാബു പാലാ, സതീഷ് മണർകാട് എന്നിവർ സംസാരിച്ചു.