Hot Posts

6/recent/ticker-posts

അധ്യാപക നിയമനാംഗീകാരം വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥരുടെ അനാസ്ഥ അവസാനിപ്പിക്കണം:- ടീച്ചേഴ്സ് ഫ്രണ്ട്


കോട്ടയം:- ഭിന്നശേഷി സംവരണവുമായി ബന്ധപ്പെട്ട് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വിധിയുടെ അടിസ്ഥാനത്തിൽ എയ്ഡഡ് അധ്യാപക നിയമനം അംഗീകരിക്കുന്നതിലേക്ക് ഗവൺമെൻറ് വ്യക്തമായ ഉത്തരവ് പുറപ്പെടുവിച്ചിട്ടും അധ്യാപകരുടെ നിയമനം അംഗീകരിച്ച് ശമ്പളം നൽകാതെ വിദ്യാഭ്യാസ ഓഫീസർമാർ അധ്യാപകർക്കെതിരെ നിഷേധാത്മക നിലപാടാണ് സ്വീകരിക്കുന്നതെന്നും ഈ ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും കേരള സ്റ്റേറ്റ് സ്കൂൾ ടീച്ചേഴ്സ് ഫ്രണ്ട് സംസ്ഥാന കമ്മിറ്റി സർക്കാരിനോട് ആവശ്യപ്പെട്ടു.


വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥ അനാസ്ഥയ്ക്കെതിരെ സംഘടന ജൂൺ 23,24 തീയതികളിൽ സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ ഓഫീസുകളുടെ മുന്നിലും  പ്രതിഷേധ ധർണ rnaനടത്തുവാനും സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു തസ്തിക നഷ്ടപ്പെടുന്ന സ്കൂളുകളിൽ 1: 40 റേഷ്യോ നടപ്പിലാക്കുക, 


അധ്യാപകർക്ക് ജോലി സ്ഥിരതയും സംരക്ഷണവും നൽകുക, സ്റ്റാറ്റുട്ടറി പെൻഷൻ പുനസ്ഥാപിക്കുക, സ്കൂളുകളുടെ ആറാം പ്രവർത്തി ദിവസം അവസാനിപ്പിച്ച് പഞ്ചദിന സാദ്ധ്യായ ദിവസം പുനസ്ഥാപിക്കുക, തുടങ്ങിയ ആവശ്യങ്ങളും സംഘടന സർക്കാരിനോട് ആവശ്യപ്പെട്ടു.


സംസ്ഥാന പ്രസിഡണ്ട് ടോബിൻ കെ അലക്സ് അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ജോർജുകുട്ടി ജേക്കബ്, സീനിയർ വൈസ് പ്രസിഡണ്ട് ബാലചന്ദ്രൻ പോരുവഴി, ട്രഷറർ മെജോ കെ ജെ, സീനിയർ സെക്രട്ടറി റോയ് മുരുക്കോലി തുടങ്ങിയവർ പ്രസംഗിച്ചു.





Reactions

MORE STORIES

ഓൾ കേരള ഇന്റർ സ്കൂൾ ഐ.സി.ടി. ക്വിസ് മത്സരത്തിന് ആവേശ പ്രതികരണം
പാലായിൽ ഫുഡ് ഫെസ്റ്റ് വരുന്നു... ലോഗോ പ്രകാശനം ചെയ്തു
ദേശീയ സിമ്പോസിയവും ക്രൈസ്തവ മഹാസമ്മേളനവും 2024 നവംബർ 17-ന് രാമപുരത്ത്
മീനച്ചിൽ തുരങ്ക പദ്ധതിക്ക് ഡി.പി.ആറിന് വാപ്കോസുമായി ധാരണപത്രം
ദേശീയ സിമ്പോസിയവും മഹാസമ്മേളനവും: കമ്മറ്റികൾ രൂപീകരിച്ചു
ലഹരി വിരുദ്ധ കാഹളം മുഴക്കി ലിറ്റിൽ ഫ്ളവർ ഹൈസ്കൂൾ
തീക്കോയി ഗ്രാമപഞ്ചായത്തിൽ ശിശുദിനമായ നാളെ കുട്ടികളുടെ ഹരിതസഭ ചേരും
ഭാരതീയ വിദ്യാനികേതൻ ജില്ലാ കലാമേള ഐങ്കൊമ്പ് അംബികാ വിദ്യാഭവനിൽ നടക്കും
തീക്കോയിൽ കുട്ടികളുടെ ഹരിതസഭ ചേർന്നു
ജർമ്മനിയിലെ സാധ്യതകൾ അറിയാൻ അവസരവുമായി ചേർപ്പുങ്കൽ കോളേജ്