പാലാ: ജനറൽ ആശുപത്രി കാഷ്വാലിറ്റി ഉൾപ്പെടെ ആശുപത്രി പരിസരം മുഴുവൻ സി.സി.ടി.വി ക്യാമറ നിരീക്ഷണം നടപ്പാക്കി.
അടുത്തിടയായി വിവിധ സമയങ്ങളിൽ ആരോഗ്യ പ്രവർത്തകർക്കെതിരെ നടത്തുന്ന പരാക്രമങ്ങളെ തുടർന്നാണ് അത്യാഹിത വിഭാഗo ഉൾപ്പെടെയുള്ള ഭാഗങ്ങളിലെ സുരക്ഷ ഉറപ്പുവരുത്തുവാൻ നിരീക്ഷണം ശക്തമാക്കുവാൻ തീരുമാനിച്ചത്.
അടുത്തിടയായി വിവിധ സമയങ്ങളിൽ ആരോഗ്യ പ്രവർത്തകർക്കെതിരെ നടത്തുന്ന പരാക്രമങ്ങളെ തുടർന്നാണ് അത്യാഹിത വിഭാഗo ഉൾപ്പെടെയുള്ള ഭാഗങ്ങളിലെ സുരക്ഷ ഉറപ്പുവരുത്തുവാൻ നിരീക്ഷണം ശക്തമാക്കുവാൻ തീരുമാനിച്ചത്.
സർക്കാർ നിർദ്ദേശപ്രകാരം പോലീസ് വിഭാഗം കഴിഞ്ഞ ആഴ്ച്ച ആശുപത്രിയിൽ വിശദമായ പരിശോധന നടത്തി സുരക്ഷ ശക്തമാക്കുന്നതിനായി സുരക്ഷാ ഓഡിറ്റ് നടത്തി റിപ്പോർട്ട് തയ്യാറാക്കുകയും അശുപത്രിയുടെ വിവിധ ഭാഗങ്ങളിൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുന്നതിന് ശുപാർശ നൽകുകയും ചെയ്തിരുന്നു.
ഇക്കഴിഞ്ഞ ദിവസവും ചികിത്സക്കായി എത്തിയ ആൾ ഡോക്ടറെ ഭീഷണിപ്പെടുത്തിയതിനെ തുടർന്ന് കേസ് എടുത്തിരുന്നു. ചികിത്സക്കെന്നും പറഞ്ഞ് ആശുപത്രി മന്ദിരങ്ങളിൽ ചുറ്റി തിരിഞ്ഞാലും നടപടി ഉണ്ടാവും.