Hot Posts

6/recent/ticker-posts

പൊതുപരിപാടികള്‍ മാറ്റിവച്ചു ; മുഖ്യമന്ത്രി വിശ്രമത്തില്‍




തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ ജൂണ്‍ 27 വരെയുള്ള ഔദ്യോഗിക - പൊതു പരിപാടികള്‍ മാറ്റിവെച്ചു. വിദേശപര്യടനം കഴിഞ്ഞെത്തിയ മുഖ്യമന്ത്രി പിണറായി വിജയന്‍ ആരോഗ്യപരമായ കാരണങ്ങളാല്‍ വിശ്രമത്തിലാണ്. അതിനാല്‍ ബുധനാഴ്ചയും മന്ത്രിസഭാ യോഗം ഓണ്‍ലൈനായാണ് ചേര്‍ന്നത്.



12 ദിവസത്തെ വിദേശപര്യടനത്തിനുശേഷം ചൊവ്വാഴ്ച പുലര്‍ച്ചെയാണ് മുഖ്യമന്ത്രി തിരിച്ചെത്തിയത്. ചൊവ്വാഴ്ചയും ബുധനാഴ്ചയും അദ്ദേഹം ഓഫീസില്‍ എത്തിയിരുന്നില്ല. 




കഴിഞ്ഞ രണ്ട് മന്ത്രിസഭാ യോഗങ്ങളും ഓണ്‍ലൈനായാണ് നടന്നത്. 30-ന് വിരമിക്കുന്ന ചീഫ് സെക്രട്ടറി വി.പി. ജോയിക്കും പോലീസ് മേധാവി അനില്‍ കാന്തിനും പകരക്കാരെ നിയമിക്കുന്നത് ബുധനാഴ്ചത്തെ മന്ത്രിസഭാ യോഗം ചര്‍ച്ച ചെയ്തില്ല. 27-ന് ചേരുന്ന മന്ത്രിസഭാ യോഗത്തില്‍ ഈ നിയമനങ്ങള്‍ തീരുമാനിക്കും.








Reactions

MORE STORIES

തീക്കോയി ചാത്തപ്പുഴ കവലയിൽ കാറും ബൈക്കും കൂട്ടിയിടിച്ചു
കോട്ടയം നഗര മധ്യത്തിൽ തീപിടുത്തം
സിജോ പ്ലാത്തോട്ടം, യൂത്ത് ഫ്രണ്ട് എം സംസ്ഥാന ജനറൽ സെക്രട്ടറി
സി.ലിസ്ബിൻ പുത്തൻപുര പ്രൊവിൻഷ്യൽ സുപ്പീരിയർ
പാലാ ജൂബിലി തിരുന്നാൾ പന്തലിൻ്റെ കാൽനാട്ട് കർമ്മവും നോട്ടീസ് പ്രകാശനവും നടന്നു
കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത!
സന്നദ്ധ രക്തദാന രംഗത്ത് മികച്ച പ്രവർത്തനവുമായി ഈരാറ്റുപേട്ട മുസ്ലിം ഗേൾസ് ഹയർ സെക്കണ്ടറി സ്കൂൾ
ഭരണഘടന നൽകുന്ന സുരക്ഷിതത്വ ബോധത്തിൽ മുറിവുകൾ സൃഷ്ടിക്കരുത് : കാർഡിനൽ ബസേലിയോസ്  മാർ ക്ലീമിസ് കാതോലിക്കോസ് ബാവ
പാലാ ളാലം പഴയ പള്ളിയിൽ നിത്യസഹായ മാതാവിൻ്റെ നൊവേനത്തിരുനാൾ സമാപിച്ചു
നാളെ മീനച്ചിൽ താലൂക്കിലെ റേഷൻകടകളടച്ച് ധർണ്ണ നടത്തും