കേരളത്തിലെ ഇടതു സർക്കാരിന്റെ അഴിമതിക്കെതിരെ യുവജന മുന്നേറ്റം അനിവാര്യമാണെന്ന് കേരള കോൺഗ്രസ് ചെയർമാൻ പി ജെ ജോസഫ് എംഎൽഎ പ്രസ്താവിച്ചു. കേരളത്തിലെ സർവ്വകലാശാലകളിൽ നടക്കുന്ന സംഭവങ്ങൾ ലോകത്തിനു മുൻപിൽ കേരളത്തിലെ വിദ്യാർത്ഥികളെയും യുവജനങ്ങളെയും നാണം കെടുത്തുകയാണ്.
കേരളത്തിൽ അരാജകത്വം സൃഷ്ടിച്ച് ഏതെങ്കിലും പ്രത്യയശാസ്ത്രത്തിന് വളക്കൂറുള്ള മണ്ണായി കേരളത്തെ മാറ്റാനുള്ള ശ്രമമാണോ നടക്കുന്നതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. കേരളത്തിലെ മാധ്യമവേട്ട ഫാസിസ്റ്റ്കളെപോലും ലജ്ജിപ്പിക്കുന്നു.യൂത്ത് ഫ്രണ്ട് 53ാം ജന്മദിന സമ്മേളനം കോട്ടയത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
യൂത്ത് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് എൻ. അജിത് മുതിരമല അദ്ധ്യക്ഷനായിരുന്നു. പാർട്ടി വർക്കിംഗ് ചെയർമാൻ പി സി തോമസ് എക്സ് എം പി, എക്സിക്യൂട്ടീവ് ചെയർമാൻ മോൻസ് ജോസഫ് എംഎൽഎ, സെക്രട്ടറി ജനറൽ ജോയി എബ്രഹാം എക്സ് എം പി, ഡെപ്യൂട്ടി ചെയർമാൻമാരായ കെ ഫ്രാൻസിസ് ജോർജ് എക്സ് എം പി, തോമസ് ഉണ്ണിയാടൻ എക്സ് എംഎൽഎ, ഉന്നതാധികാര സമിതി അംഗം അപു ജോൺ ജോസഫ്, പാർട്ടി ജില്ലാ പ്രസിഡന്റ് സജി മഞ്ഞക്കടമ്പിൽ, യൂത്ത് ഫ്രണ്ട് സംസ്ഥാന സെക്രട്ടറി കെ വി കണ്ണൻ, കെ എസ് സി സംസ്ഥാന പ്രസിഡന്റ് രാകേഷ് ഇടപ്പുര, യൂത്ത് ഫ്രണ്ട് ജില്ലാ പ്രസിഡന്റുമാരായ ഷിജു പാറയിടുക്കിൽ, ബിനു കുരുവിള, ജോഷ്വാ തായങ്കരി, ജോ സെബാസ്റ്റ്യൻ, നിധിൻ ചാക്കോ, സുജിത്ത് ചന്തവിള, ജിതേഷ് പയ്യമ്പള്ളി, സംസ്ഥാന ഭാരവാഹികളായ എ കെ ജോസഫ്, വി ജെ ലാലി, പി സി മാത്യു, കുര്യൻ പി കുര്യൻ, ജോൺസ് കുര്യൻ, ആശാ വർഗീസ്, വി ആർ രാജേഷ്, കെ എം ജോർജ്, ഡിജു സെബാസ്റ്റ്യൻ, മാത്യു പുല്ലാട്ടേൽ, സ്റ്റൈലിൽ പുല്ലംകോട്ട്, ജോമോൻ കുന്നുംപുറം, കുര്യൻ വട്ടമല, പ്രതീഷ് പട്ടിത്താനം, സാവിയോ പാമ്പൂരി, ജോമോൻ ഉരുപ്പക്കാട്ട്, നിബാസ് റാവുത്തർ, രജു തോമസ്, പ്രിൻസ് കിഴക്കേടത്ത്, ജെൻസി കടവുങ്കൽ, പി എസ് ഷമീർ, സന്തോഷ് ടി പി പേരമംഗലം, നോയൽ ലൂക്ക്, അഭിലാഷ് കൊച്ചുപറമ്പിൽ, സിബി നല്ലംകുഴിയിൽ, ജോബിസ് കിണറ്റിങ്കൽ എന്നിവർ പ്രസംഗിച്ചു.