തിരുവനന്തപുരം: പ്ലസ് വണ്‍ ഹയർ സെക്കൻഡറി, വൊക്കേഷനൽ ഹയർ സെക്കൻഡറി ആദ്യ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. hscap.kerala.gov.in എന്ന വെബ്‌സൈറ്റില്‍ അലോട്ട്മെന്റ് നിലയറിയാം.
ആദ്യ അലോട്ട്മെന്റില്‍ 2,41,104 വിദ്യാര്‍ഥികള്‍ പ്രവേശനം നേടി ആദ്യ റൗണ്ട് അലോട്ട്മെന്റില്‍ യോഗ്യത നേടിയവര്‍ക്ക് ജൂണ്‍ 19-നും 21-നുമിടയ്ക്ക് അഡ്മിഷന്‍ നേടാം. ശേഷിക്കുന്ന 62,305 സീറ്റുകളിലേക്കുള്ള പ്രവേശനം ബാക്കിയുള്ള അലോട്ട്മെന്റ് പട്ടികയിലൂടെ നടത്തും.
വൊക്കേഷണൽ ഹയർ സെക്കൻഡറി (വിഎച്ച്എസ്ഇ) പ്രവേശനത്തിനുള്ള ആദ്യ അലോട്ട്മെന്റ് നില അറിയുന്നതിന് https://www.vhscap.kerala.gov.in/vhse_cms/index.php എന്ന വെബ്സെെറ്റ് സന്ദർശിക്കുക.
ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കുകയാണ് ആദ്യപടി. തുടര്‍ന്ന് ഹോംപേജിലുള്ള കാന്‍ഡിഡേറ്റ് ലോഗിനെന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക.
അപ്ലിക്കേഷന്‍ നമ്പറും മറ്റ് വിവരങ്ങള്‍ നല്‍കിയാല്‍ അലോട്‌മെന്റ് നിലയറിയാം. അലോട്‌മെന്റ് നില പ്രിന്റെടുത്തു ഭാവിയിലേക്കായി സൂക്ഷിക്കുക. ഹയർ സെക്കൻഡറി സംബന്ധമായ വിശദവിവരങ്ങൾക്ക്: hscap.kerala.gov.in സന്ദർശിക്കാം