Hot Posts

6/recent/ticker-posts

കാലവർഷം; സംസ്ഥാനത്ത് 50% മഴക്കുറവ്




കാലവർഷത്തിൽ ശക്തമായ മഴ ലഭിക്കാതായതോടെ മിക്ക ജില്ലകളിലും ഇടവപ്പാതി മുതൽ ഇതുവരെ കിട്ടേണ്ട മഴയിൽ 50% കുറവ്. ഈ സ്ഥിതി തുടർന്നാൽ സംസ്ഥാനത്തെ കാർഷികമേഖല വൻ തിരിച്ചടി നേരിടും. വിളവ് 10% വരെ കുറയുമെന്നാണു നിഗമനം.


പല കൃഷിക്കും ഈ സമയത്തു നല്ല മഴ ആവശ്യമാണ്. ചില നാണ്യവിളകളിലെ പരാഗണവും മഴയെ ആശ്രയിച്ചാണ്. നെൽക്കർഷകർ ഇതിനകം ബുദ്ധിമുട്ടിലായിക്കഴിഞ്ഞു. വേനൽമഴ കാര്യമായി ലഭിക്കാത്തതു ശുദ്ധജല വിതരണത്തെയും ബാധിക്കും.


തുടർ മഴകൾക്ക് ഇനിയും ദിവസങ്ങൾ കാത്തിരിക്കണമെന്നാണു കാലാവസ്ഥാ വിദഗ്ധർ നൽകുന്ന സൂചനകൾ. ബിപോർജോയ് ചുഴലി കരതൊട്ടതോടെ ശക്തി കുറഞ്ഞു ന്യൂനമർദമായെങ്കിലും അതിന്റെ പിടിയിൽപ്പെട്ട കാലവർഷക്കാറ്റ് പിന്നീടു ശക്തമായില്ല. ചുഴലി ക്ഷയിക്കുമ്പോൾ മഴ ശക്തമാകുമെന്നായിരുന്നു കേന്ദ്ര കാലാവസ്ഥാ കേന്ദ്രം ഉൾപ്പെടെ അറിയിച്ചിരുന്നത്.


കഴിഞ്ഞ ദിവസങ്ങളിൽ മിക്കയിടത്തും ഇടിയും മഴയും ലഭിച്ചെങ്കിലും പിന്നീട് അതിന്റെ അളവും കുറഞ്ഞു. പരമാവധി 20 മില്ലിമീറ്റർ മഴയാണു മിക്ക മഴമാപിനികളും രേഖപ്പെടുത്തിയത്. മഴ കുറഞ്ഞതോടെ പലയിടത്തും ചൂടു കൂടിത്തുടങ്ങിയിട്ടുണ്ട്.അതേസമയം, ബംഗാൾ ഉൾക്കടലിലെ ചക്രവാതച്ചുഴിയെ തുടർന്നു തമിഴ്നാട്, ആന്ധ്ര മേഖലകളിൽ കനത്ത മഴ കിട്ടുന്നുണ്ട്. 



ജൂൺ ഒന്നുമുതൽ ഇതുവരെ തീരദേശത്താണു കൂടുതൽ മഴ പെയ്തത്. സംസ്ഥാനത്താകെ ഇക്കാലയളവിൽ 60% മഴക്കുറവുണ്ട്. 




പത്തനംതിട്ടയിലും കൊല്ലത്തുമാണു കൂടുതൽ മഴ കിട്ടിയത്. നെൽക്കൃഷി ഇറക്കാനൊരുങ്ങുന്ന പാലക്കാട്ട് 33% മഴയാണ് ഇതുവരെ കിട്ടിയത്; വയനാട് ജില്ലയിൽ 22% മാത്രവും.

Reactions

MORE STORIES

പാലാ ജൂബിലി തിരുന്നാൾ പന്തലിൻ്റെ കാൽനാട്ട് കർമ്മവും നോട്ടീസ് പ്രകാശനവും നടന്നു
കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത!
ഓൾ കേരള ഇന്റർ സ്കൂൾ ഐ.സി.ടി. ക്വിസ് മത്സരത്തിന് ആവേശ പ്രതികരണം
ദേശീയ സിമ്പോസിയവും ക്രൈസ്തവ മഹാസമ്മേളനവും 2024 നവംബർ 17-ന് രാമപുരത്ത്
പാലായിൽ ഫുഡ് ഫെസ്റ്റ് വരുന്നു... ലോഗോ പ്രകാശനം ചെയ്തു
പാലാ ജൂബിലി വോളി ബോൾ ടൂർണ്ണമെന്റ് ഡിസംബർ 1 മുതൽ 6 വരെ
മീനച്ചിൽ തുരങ്ക പദ്ധതിക്ക് ഡി.പി.ആറിന് വാപ്കോസുമായി ധാരണപത്രം
റേഷൻ കാർഡിലെ തെറ്റുകൾ തിരുത്താം; അഭിപ്രായങ്ങളും നിർദേശങ്ങളും അറിയിക്കാം; തെളിമ പദ്ധതി നവംബർ 15 മുതൽ
തീക്കോയിൽ കുട്ടികളുടെ ഹരിതസഭ ചേർന്നു
കോട്ടയത്ത് 1.5 ലക്ഷം പ്രമേഹ ബാധിതർ: ആരോഗ്യ പ്രവർത്തകർക്കായി സൂംബ ഡാൻസ് മത്സരം സംഘടിപ്പിച്ചു