ഈരാറ്റുപേട്ട വാഗമൺ റോഡിന്റെ ഔപചാരിക ഉദ്ഘാടനം ഈരാറ്റുപേട്ടയിൽ ബുധനാഴ്ച നടന്നു. പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം നിർവഹിച്ചു. സഹകരണ മന്ത്രി വിഎൻ വാസവൻ, തോമസ് ചാഴിക്കാടൻ എംപി എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
കോരിച്ചൊരിഞ്ഞ മഴയെ അവഗണിച്ചും നിരവധിയാളുകൾ ഉദ്ഘാടന ചടങ്ങിനെത്തിയിരുന്നു. സമ്മേളനം തുടങ്ങിയതു മുതൽ കനത്ത മഴയായിരുന്നു. നിർമാണം തുടങ്ങിയപ്പോൾ തുടങ്ങിയ മഴയെ തോൽപിച്ചാണ് മലയോര മേഖലയിലെ റോഡ് നിർമാണം സാധ്യമാക്കിയത്.
സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ, സിപിഎം ജില്ലാ സെക്രട്ടറി എ.വി.റസൽ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി.ബിന്ദു, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ ശ്രീകല, നഗരസഭാധ്യക്ഷ സുഹ്റ അബ്‌ദുൽ ഖാദർ, തീക്കോയി പഞ്ചായത്ത് പ്രസിഡന്റ് കെ.സി.ജയിംസ്, പൂഞ്ഞാർ പഞ്ചായത്ത് പ്രസിഡന്റ് ഗീത നോബിൾ എൽഡിഎഫ് ജില്ലാ കൺവീനർ പ്രഫ.ലോപ്പസ് മാത്യു, സിപിഎം ജില്ലാ കമ്മിറ്റി അംഗം ജോയി ജോർജ്, സിപിഐ ജില്ലാ കമ്മിറ്റി അംഗം എം.ജി.ശേഖരൻ, കേരള കോൺഗ്രസ് എം നിയോജക മണ്ഡലം പ്രസിഡന്റ് സാജൻ കുന്നത്ത്, ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്തംഗം രമ മോഹൻ, വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികളായ സിറാജ് കണ്ടത്തിൽ, രാജേഷ് കുമാർ, റഫീഖ് പട്ടരുപറമ്പിൽ, ടി.എസ്.റഷീദ്, അക്ബർ നൗഷാദ്, ഉണ്ണിക്കുഞ്ഞ് ജോർജ്, മജു മാത്യു പുളിക്കൻ, വിപിൻ രാജു, വ്യാപാരി വ്യവസായ ഏകോപന സമിതി ഭാരവാഹികളായ എ.എം.എ.ഖാദർ, എ.ജെ.ജോർജ് അറമത്ത്, പൊതുമരാമത്ത് വകുപ്പ് ദക്ഷിണമേഖല സുപ്രണ്ടിങ് എൻജിനീയർ വി.ആർ.വിമല, ഊരാളുങ്കൽ ലേബർ കോൺടാക്ട് സൊസൈറ്റി ബോർഡ് മെംബർ എം.എൻ.സുരേന്ദ്രൻ എന്നിവർ പ്രസംഗിച്ചു. പൊതുമരാമത്ത് വകുപ്പ് ചീഫ് എൻജിനീയർ അജിത് രാമചന്ദ്രൻ റിപ്പോർട്ട് അവതരിപ്പിച്ചു.