Hot Posts

6/recent/ticker-posts

മണിപ്പൂരിൽ നിഷ്പക്ഷ നീതി നടപ്പാക്കാൻ കേന്ദ്രസർക്കാർ തയ്യാറാകണം: പി.ജെ ജോസഫ്



കോട്ടയം: മണിപ്പൂരിൽ നടക്കുന്ന വർഗ്ഗീയ കലാപം അവസാനിപ്പിക്കാൻ കേന്ദ്ര സർക്കാർ പക്ഷപാത നിലപാട് അവസാനിപ്പിച്ച് നിഷ്പക്ഷ നീതി നടപ്പാക്കാൻ തയ്യാറാവണമെന്ന് കേരള കോൺഗ്രസ് ചെയർമാൻ പി ജെ ജോസഫ് എംഎൽഎ ആവശ്യപ്പെട്ടു.


എല്ലാ സാമുദായിക നേതാക്കളും രാഷ്ട്രീയ നേതാക്കളും രാജ്യത്തിൻറെ ഐക്യവും അഖണ്ഡതയും കാത്തു സംരക്ഷിക്കുവാനും ജനാധിപത്യം നിലനിർത്തുവാനും ഏകോദര സഹോദരങ്ങളെ പോലെ കൈകോർത്ത് നീങ്ങണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.


മണിപ്പൂരിൽ നടക്കുന്ന നരവേട്ടയും, ന്യൂനപക്ഷ പീഡനവും, ആരാധന നിഷേധവും അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കേരള കോൺഗ്രസ് കോട്ടയം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കോട്ടയം പ്രസ് ക്ലബ്ബിൽ നടന്ന ഐക്യദാർഢ്യ സദസ്സ് ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.


കേരള കോൺഗ്രസ് കോട്ടയം ജില്ല പ്രസിഡണ്ട് സജി മഞ്ഞക്കടമ്പിൽ അധ്യക്ഷത വഹിച്ചു. 


വിവിധ മത നേതാക്കളായ പാലാ രൂപതാ പ്രോട്ടോ സിഞ്ചുലൂസ് മോൺ. ഡോ.ജോസഫ് തടത്തിൽ, തിരുനക്കര പുത്തൻപള്ളി ഇമാം കെ എം താഹ മൗലവി, സുര്യകാലടിമന സൂര്യൻ സുബ്രഹ്മണ്യൻ ഭട്ടതിരിപ്പാട്, കേരള കോൺഗ്രസ് വർക്കിംഗ് ചെയർമാൻ പിസി തോമസ്, സെക്രട്ടറി ജനറൽ ജോയ് എബ്രാഹം, ഡെപ്യൂട്ടി ചെയർമാൻമാരായ കെ ഫ്രാൻസിസ് ജോർജ്, തോമസ് ഉണ്ണിയാടൻ , വൈസ് ചെയർമാൻ പ്രഫ: ഗ്രേസമ്മാ മാത്യു, അഡ്വയിസർ തോമസ് കണ്ണന്തറ, ഉന്നതാതികാര സമിതി അംഗങ്ങളായ , ജയിസൺ ജോസഫ്,വി.ജെ.ലാലി, പ്രിൻസ് ലൂക്കോസ്, എ.കെ. ജോസഫ്, ഏലിയാസ് സഖറിയാ, മാഞ്ഞൂർ മോഹൻ കുമാർ, സ്റ്റിഫൻ പാറവേലി, ജോർജ് പുളിങ്കാട്, ചെറിയാൻ ചാക്കോ, തങ്കമ്മ വർഗീസ്, ഷിജു പാറയിടുക്കിൽ, കുര്യൻ പി.കുര്യൻ, ബിനു ചെങ്ങളം, അൻറണി തുപ്പലഞ്ഞി, സി.ഡി വൽസപ്പൻ , എബ്രാഹം വയലാക്കൽ, ഷൈജി ഓട്ടപ്പള്ളിൽ, കുഞ്ഞുമോൻ ഒഴുകയിൽ, കെ.എ. തോമസ്,സെബസ്റ്റ്യൻ കോച്ചെരി, ബിജോയി പ്ലാത്താനം, മാർട്ടിൻ കോലടി, സിബി നെല്ലംകുഴിയിൽ, ജോസുകുട്ടി നെടുമുടി, ജോസഫ് ബോനിഫസ്, സച്ചിൻ സാജൻ ജോഷി വട്ടക്കുന്നേൽ, തുടങ്ങിയവർ പ്രസംഗിച്ചു.


Reactions

MORE STORIES

വാ​ഗമൺ റോഡിൽ ട്രാവലർ മറിഞ്ഞ് അപകടം. ഒരാൾ മരിച്ചു
വെള്ളികുളം സൺഡേ സ്കൂളിലെ വിശ്വാസോത്സവം സമാപിച്ചു
ഷൈന്‍ ടോം ചാക്കോ കേസില്‍ പഴുതടച്ച് അന്വേഷണം വേണം; പ്രസാദ് കുരുവിള
ഡോക്ടർ ഷാജു സെബാസ്റ്റ്യന്റെ ആത്മഹത്യ കുടുംബ പ്രശ്നങ്ങളെ തുടർന്നെന്ന് സൂചന
വെള്ളികുളം ഇടവകയുടെ നേതൃത്വത്തിൽ നാല്പതാം വെള്ളിയാഴ്ച വാഗമൺ കുരിശുമല തീർത്ഥാടനം ഭക്തിസാന്ദ്രമാക്കി
രാമപുരം കോളേജിൽ  സെവൻസ് ഫുട്ബോൾ ടൂർണ്ണമെന്റ്
Crime | കോവിഡ് ബാധിതയെ ആംബുലൻസിൽ പീഡിപ്പിച്ച സംഭവം; പ്രതി നൗഫലിന് ജീവപര്യന്തം
എന്താണ് തിമിംഗല ഛര്‍ദ്ദി..എന്തിന് ഉപയോ​ഗിക്കുന്നു
179-ാമത് ഗാന സംഗമവും മങ്കൊമ്പ് ഗോപാലകൃഷ്ണൻ അനുസ്മരണവും പാലായിൽ നടന്നു
പുതുപ്പള്ളി പള്ളിയുടെ മൂന്നു കിലോമീറ്റർ ചുറ്റളവ് ഉത്സവ മേഖലയായി പ്രഖ്യാപിച്ചു