Hot Posts

6/recent/ticker-posts

എസ്എഫ്ഐയെ നിയന്ത്രിക്കാൻ ജില്ലാ കമ്മിറ്റികൾക്ക് നിർദേശം നൽകി സിപിഎം




എസ്എഫ്ഐ നേതൃത്വം തുടർച്ചയായി വിവാദങ്ങൾ സൃഷ്ടിച്ച് സർക്കാരിനെ പ്രതിരോധത്തിലാക്കുന്ന സാഹചര്യത്തിൽ സംഘടനയിൽ ശക്തമായി ഇടപെടാൻ പാർട്ടി തീരുമാനം. സംസ്ഥാന സെക്രട്ടേറിയറ്റ് യോഗങ്ങളിലെ ചർച്ചകളുടെ അടിസ്ഥാനത്തിൽ, എസ്എഫ്ഐയെ ശക്തമായി നിയന്ത്രിക്കാൻ ജില്ലാ കമ്മിറ്റികൾക്ക് പാർട്ടി നിർദേശം നൽകി. എസ്എഫ്ഐയിൽ അഴിച്ചുപണിക്കും സാധ്യതയുണ്ട്.


എസ്എഫ്ഐയിൽ പ്രാദേശിക തലത്തിൽ നടക്കുന്ന സംഭവങ്ങളിൽ പാർട്ടി യഥാസമയം ഇടപെടൽ നടത്തണമെന്നാണ് സംസ്ഥാന സെക്രട്ടേറിയറ്റ് നിർദേശം. തിരുത്തപ്പെടേണ്ട കാര്യങ്ങളുണ്ടെങ്കിൽ തിരുത്തണം. നിയമവിരുദ്ധ കാര്യങ്ങൾക്ക് പിന്തുണ നൽകുന്ന സാഹചര്യം ഉണ്ടാകരുത്. 



ഓരോ ജില്ലയിലെയും വിദ്യാർഥി സംഘടനാ വിഷയങ്ങൾ സംസ്ഥാന നേതൃത്വത്തെ കൃത്യമായി അറിയിക്കണം. നേതാക്കളുടെ പ്രവർത്തനത്തെ ജില്ലാ നേതൃത്വം വിലയിരുത്തണം. വിദ്യാർഥികളെ സംഘടനയിലേക്ക് ആകർഷിക്കാൻ കഴിയുന്ന തരത്തിൽ പ്രവർത്തനം മെച്ചപ്പെടുത്തണമെന്നും നിർദേശമുണ്ട്.







Reactions

MORE STORIES

പാലാ ജൂബിലി തിരുന്നാൾ പന്തലിൻ്റെ കാൽനാട്ട് കർമ്മവും നോട്ടീസ് പ്രകാശനവും നടന്നു
കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത!
ഓൾ കേരള ഇന്റർ സ്കൂൾ ഐ.സി.ടി. ക്വിസ് മത്സരത്തിന് ആവേശ പ്രതികരണം
ദേശീയ സിമ്പോസിയവും ക്രൈസ്തവ മഹാസമ്മേളനവും 2024 നവംബർ 17-ന് രാമപുരത്ത്
പാലായിൽ ഫുഡ് ഫെസ്റ്റ് വരുന്നു... ലോഗോ പ്രകാശനം ചെയ്തു
പാലാ ജൂബിലി വോളി ബോൾ ടൂർണ്ണമെന്റ് ഡിസംബർ 1 മുതൽ 6 വരെ
മീനച്ചിൽ തുരങ്ക പദ്ധതിക്ക് ഡി.പി.ആറിന് വാപ്കോസുമായി ധാരണപത്രം
റേഷൻ കാർഡിലെ തെറ്റുകൾ തിരുത്താം; അഭിപ്രായങ്ങളും നിർദേശങ്ങളും അറിയിക്കാം; തെളിമ പദ്ധതി നവംബർ 15 മുതൽ
തീക്കോയിൽ കുട്ടികളുടെ ഹരിതസഭ ചേർന്നു
കോട്ടയത്ത് 1.5 ലക്ഷം പ്രമേഹ ബാധിതർ: ആരോഗ്യ പ്രവർത്തകർക്കായി സൂംബ ഡാൻസ് മത്സരം സംഘടിപ്പിച്ചു