വാഷിങ്ടൺ: അറ്റ്‌ലാന്റികിന്റെ ആഴങ്ങളില്‍ മറഞ്ഞ ടൈറ്റനിലെ ഓക്‌സിജന്‍ തീരാന്‍ ഇനി ഏതാനും മണിക്കൂറുകള്‍ മാത്രം. എഴുന്നേറ്റ് നില്‍ക്കാന്‍ പോലും സ്ഥലമില്ലാത്ത ആ ചെറിയ പേടകത്തില്‍ കുടുങ്ങിയ ആ അഞ്ചു ജീവനുകള്‍ രക്ഷപ്പെടാൻ അത്ഭുതം സംഭവിക്കേണ്ടതുണ്ടെന്ന് വിദഗ്ധർ.
അടിയന്തരസാഹചര്യങ്ങളില്‍ 96 മണിക്കൂര്‍ വരെ ആവശ്യമായ ഓക്‌സിജന്‍ ടൈറ്റനിലുണ്ട്. എന്നാല്‍, കാണാതായി ദിവസങ്ങള്‍ പിന്നിടുമ്പോള്‍ പേടകത്തിനുള്ളിലെ ഓക്‌സിജന്റെ അളവ് കുറയുകയാണ്. കഷ്ടിച്ച് രണ്ടു മണിക്കൂറത്തേക്ക് ആവശ്യമായ ഓക്‌സിജന്‍ മാത്രമാണ് പേടകത്തിനുള്ളില്‍ ഇനി ശേഷിക്കുന്നതെന്നാണ് വ്യാഴാഴ്ച ഉച്ചയോടെ പുറത്തുവന്ന വിവരം.
തുടർച്ചയായ രണ്ടു ദിവസങ്ങളിൽ സമുദ്രത്തിൻ്റെ അടിത്തട്ടിൽ നിന്നുള്ള ശബ്ദങ്ങൾ സെൻസറുകൾ തിരിച്ചറിഞ്ഞിരുന്നുവെന്നും പ്രതീക്ഷ കൈവിടുന്നില്ലെന്നും ഗാലോ പറയുന്നു. റോബോട്ടുകളെ ഉപയോഗിച്ച് ടൈറ്റൻ കണ്ടെത്താനുള്ള ശ്രമങ്ങളാണ് തുടരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
ഇനി ശേഷിക്കുന്ന ചുരുങ്ങിയ സമയത്തിനുള്ളിൽ ടൈറ്റന്‍ കണ്ടെത്താനും അഞ്ചു പേരെ ജീവനോടെ പുറത്തെത്തിക്കാനും അത്ഭുതങ്ങള്‍ സംഭവിക്കണമെന്ന് ആഴക്കടല്‍ പര്യവേഷകനായ ഡോ. ഡേവിഡ് ഗാലോ വ്യക്തമാക്കി. അത്ഭുതങ്ങള്‍ സംഭവിക്കുമെന്ന് തന്നെയാണ് തന്റെ പ്രതീക്ഷയെന്നും ടൈറ്റന്റെ സഹപൈലറ്റിന്റെ ഉറ്റസുഹൃത്ത് കൂടിയായ ഗാലോ പറയുന്നു.