Hot Posts

6/recent/ticker-posts

വാഗമൺ റോഡ് ഉദ്ഘാടന ചടങ്ങിൽ നിന്നും ഒഴിവാക്കിയതിൽ പ്രതിഷേധിച്ച് അഡ്വ. ഷോൺ ജോർജ്




പൂഞ്ഞാർ: വാഗമൺ റോഡ് ഉദ്ഘാടന ചടങ്ങിൽ നിന്നും തന്നെ ഒഴിവാക്കിയതിൽ പ്രതിഷേധവുമായി ജില്ലാ പഞ്ചായത്തംഗം അഡ്വ ഷോൺ ജോർജ്. പഞ്ചായത്ത് പ്രസിഡണ്ടിനെയും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിനെയും ചടങ്ങിലേക്ക് ക്ഷണിച്ചെങ്കിലും തന്നെ ഒഴിവാക്കിയത് രാഷ്ട്രീയം കൊണ്ട് മാത്രമാണെന്നും ഷോൺ ജോർജ് ആരംഭിച്ചു.


"BMBC നിലവാരത്തിൽ നവീകരിച്ച ഈരാറ്റുപേട്ട – വാഗമൺ റോഡിന്റെ ഉദ്ഘാടനം ബഹുമാനപ്പെട്ട മന്ത്രി ജൂൺ 7-ാം തീയതി ഈരാറ്റുപേട്ടയിൽ വെച്ച് നിർവ്വഹിക്കുമെന്ന് പത്രമാധ്യമങ്ങളിലൂടെ അറിയാൻ കഴിഞ്ഞു. പ്രസ്തുത റോഡിന്റെ 18 കിലോമീറ്ററിലധികം കടന്നു പോകുന്ന തീക്കോയി ഗ്രാമപഞ്ചയത്ത് ഉൾപ്പെടുന്ന ജില്ലാ പഞ്ചായത്ത് ഡിവിഷനിലെ ജനപ്രതിനിധി എന്ന നിലയിൽ ഈ ഉദ്ഘാടന ചടങ്ങിലേയ്ക്ക് ഔദ്യോഗികമായി ക്ഷണിക്കാത്തതിനുള്ള പ്രതിഷേധം ഞാൻ അറിയിക്കുന്നു. 


 എന്റെ പിതാവായ . പി.സി. ജോർജിന്റെ കാലത്താണ് കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി റോഡ് നവീകരണ ത്തിന് 63.99 കോടി രൂപ (GO(Rt) No. 1192/2016/PWD) അനുവദിച്ചത്. എന്നാൽ സ്ഥലം ഏറ്റെടുപ്പു നടപടികൾ പൂർത്തിയാക്കാൻ നാളിതുവരെ സർക്കാരിന് കഴിഞ്ഞിട്ടില്ല.




ടാറിംഗിനായി 19 കോടി അനുവദിച്ചുവെങ്കിലും കരാർ ഏറ്റെടുത്ത കരാറുകാരൻ വളരെ മോശമായ രീതിയിൽ നിർമ്മാണം നടത്തുകയും ഉദ്യേഗസ്ഥരാഷ്ട്രീയ നേതൃത്വം അതിന് എല്ലാ ഒത്താശയും ചെയ്തുകൊടുക്കുകയും ചെയ്തു. ഇതിനെതിരെ ഞാൻ ബഹുമാനപ്പെട്ട ഹൈക്കോടതിയിൽ സമീപ്പിച്ചപ്പോൾ (WP(C) 42408/2022) മാത്രമാണ് ഈ റോഡ് പണി റീടെൻഡർ ചെയ്യാൻ സർക്കാർ തയ്യാറായത്. 


വലിയ അഴിമതിയ്ക്കും കാട്ടുകൊള്ളയ്ക്കും തടയിടുക എന്ന് മാത്രമാണ് നിയമനടപടികളിലൂടെ ഞാൻ ചെയ്തത്. ഒരു പൊതുപ്രവർത്തകൻ എന്ന നിലയിൽ എന്റെ കടമയാണെന്ന് ഞാൻ വിശ്വസിക്കുന്നു. അതിനാലാണ് എന്നെ ഉദ്ഘാടന ചടങ്ങിൽ വിളിക്കാതിരുന്നതെങ്കിൽ ഞാൻ അതിൽ കൃതാർത്ഥനാണ്. റോഡ് നിർമ്മാണം പൂർത്തിയായതിലുള്ള സന്തോഷം അറിയിക്കുന്നു. എന്നാൽ അടിസ്ഥാന സൗകര്യ വികസനത്തിലുള്ള കുറവ് വലിയ അപകടങ്ങൾക്ക് കാരണമാകുന്നു. ഈ ചുരുങ്ങിയ ദിവസങ്ങൾ ക്കിടയിൽ തന്നെ ചെറുതും വലുതുമായ 50-ൽ അധികം അപകടങ്ങൾ ഈ റോഡിൽ നടന്നു.




20 വർഷമായി തകർന്ന് കിടന്നിരുന്ന റോഡ് എന്ന നിലയിൽ വലിയ പ്രചാരണമാണ് എൽ.ഡി.എഫ് നടത്തുന്നത്. റോഡ് തകർന്നിട്ട് 2 വർഷമേ ആയിട്ടുള്ളുവെന്ന് പ്രത്യേകം ഓർമ്മിപ്പിക്കുന്നു. അതിന് മുമ്പ് BMBC അല്ലായിരുന്നുവെങ്കിലും കൃത്യമായി പരിപാലിച്ചിരുന്ന റോഡാണിത്. അതുപോലെ തന്നെ കഴിഞ്ഞ 20 വർഷത്തിനിടയിൽ 12 വർഷവും കേരളം ഭരിച്ചിരുന്നത് എൽ.ഡി.എഫ്. ആയിരുന്നു എന്നുകൂടി ഓർമ്മിപ്പിക്കട്ടെ.

കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനെയും ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിനെയും തീക്കോയി ഗ്രാമപഞ്ചായത്ത് പ്രസിഡന്റിനെയും വിളിച്ചിട്ടും പ്രസ്തുത മേഖലയെ പ്രതിനിധീകരിക്കുന്ന എന്നെ ചടങ്ങിൽ നിന്ന് ഒഴിവാക്കിയാത് രാഷ്ട്രീയം കൊണ്ട് മാത്രമാണ്. നടിന്റെ വികസനകാര്യങ്ങളിൽ ജനപ്രതിനിധികളെ തരം തിരിച്ച് രാഷ്ട്രീയം കളിക്കുന്നതിലുള്ള ശക്തമായ പ്രതിഷേധം ഒരിക്കൽ കൂടി അറിയിക്കുന്നു."

Reactions

MORE STORIES

ലോഡ്ജിൽ മുറിയെടുത്ത് ലഹരി ഉപയോഗം; യുവാക്കളും യുവതികളും പിടിയിൽ
അപ്ലാസ്റ്റിക് അനീമിയ ബാധിച്ച വീട്ടമ്മ തുടർ ചികിത്സയ്ക്കായി സഹായം തേടുന്നു
ളാലം ബ്ലോക്ക് പഞ്ചായത്ത്തല സമ്പൂർണ്ണ ശുചിത്വ പ്രഖ്യാപനം നടന്നു
179-ാമത് ഗാന സംഗമവും മങ്കൊമ്പ് ഗോപാലകൃഷ്ണൻ അനുസ്മരണവും പാലായിൽ നടന്നു
സമരം 52-ാം ദിവസം: ആശമാരെ വീണ്ടും ചർച്ചക്ക് വിളിച്ച് ആരോഗ്യമന്ത്രി; ചർച്ചയിൽ പ്രതീക്ഷയുണ്ടെന്ന്‌ സമരസമിതി
വേനൽമഴ ശക്തമാകും; ഉരുൾപൊട്ടലിന് സാധ്യത!
വഖഫ് ബിൽ: രാജ്യസഭയിൽ വേറിട്ട ഏക ശബ്ദമായി ജോസ് കെ മാണി
തൊഴിലുറപ്പ് തൊഴിലാളികൾക്ക് മിന്നലേറ്റു; 7 പേർ ആശുപത്രിയിൽ
മിനി മാസ്റ്റ് ലൈറ്റ് ഉദ്ഘാടനം നാളെ
അരുവിത്തുറ കോളേജിൽ സ്വയംതൊഴിൽ പരിശീലന കളരി