Hot Posts

6/recent/ticker-posts

തീക്കോയി പഞ്ചായത്തിൽ കമ്മറ്റിയ്ക്കിടെ കയ്യാങ്കളി




തീക്കോയി പഞ്ചായത്തിൽ പഞ്ചായത്ത് കമ്മറ്റിക്കിടെ സിപിഎം സിപിഐ അം​ഗങ്ങൾ തമ്മിൽ ഏറ്റുമുട്ടി. സിപിഎം അം​ഗമായ സിബിയും സിപിഐ അം​ഗമായ രതീഷും തമ്മിലാണ് വാക്കേറ്റവും കയ്യാങ്കളിയും ഉണ്ടായത്. 



7,8 വാർഡുകളിലൂടെ കടന്നുപോകുന്ന മലമേൽ റോഡ് നിർമാണവുമായി ബന്ധപ്പെട്ടാണ് തർക്കം ഉണ്ടായത്. നിരവധി കുടുംബങ്ങൾ താമസിയ്ക്കുന്ന മലമേൽ ഭാ​ഗത്തേയ്ക്ക് റോഡ് നിർമാണം ഈയിടെയാണ് ആരംഭിച്ചത്. ഇതിന്റെ മറവിൽ കല്ല് പൊട്ടിച്ച് കടത്തുന്നുവെന്നാണ് സിപിഎം ആരോപണം. എന്നാൽ റോഡ് കടന്നുപോകുന്ന വഴികളിലുള്ള കല്ലാണ് പൊട്ടിച്ചു നീക്കിയതെന്നാണ് രതീഷ് പറയുന്നത്. 



കഴിഞ്ഞ ദിവസം സ്ഥലത്ത് എത്തിയ കളക്ടറുമായി സംസാരിക്കുകയും നിർമാണം തുടരുന്നതിന് കളക്ടർ അനുമതി നല്കിയതായും രതീഷ് പറയുന്നു. ഇന്ന് ചേർന്ന കമ്മറ്റിയിൽ ഈ റോഡ് നിർമാണം അജണ്ടയായി ഉൾപ്പെടുത്തിയിരുന്നു. ഇന്ന് ചേർന്ന കമ്മറ്റിയ്ക്കിടെ പാറ പൊട്ടിച്ചതും മരം മുറിച്ചതുമടക്കം എസ്പി യ്ക്ക് പരാതി നല്കണമെന്ന് സിബി ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ചാണ് വാക്കുതർക്കം തുടങ്ങിയത്. 



തർക്കം മൂത്ത് ഇരുവരും തമ്മിലുള്ള കയ്യാങ്കളിയിൽ കലാശിക്കുകയായിരുന്നു. രതീഷിന്റെ മുഖത്ത് നഖം കൊണ്ട് മുറിവേറ്റു. സംഭവത്തിൽ ഇരുവരും പരാതി നല്കിയിട്ടില്ല.




Reactions

MORE STORIES

ലോഡ്ജിൽ മുറിയെടുത്ത് ലഹരി ഉപയോഗം; യുവാക്കളും യുവതികളും പിടിയിൽ
ളാലം ബ്ലോക്ക് പഞ്ചായത്ത്തല സമ്പൂർണ്ണ ശുചിത്വ പ്രഖ്യാപനം നടന്നു
സ്ഥാപന ഉടമകൾ ഇനി ഇത് ശ്രദ്ധിച്ചില്ലെങ്കിൽ പണിപാളും!
കിടങ്ങൂര്‍ പഞ്ചായത്ത് ഭരണം തിരിച്ചുപിടിച്ച് എൽ ഡി എഫ്
തൊഴിലുറപ്പ് തൊഴിലാളികൾക്ക് മിന്നലേറ്റു; 7 പേർ ആശുപത്രിയിൽ
171 ഇടവകകളെ ഏകോപിപ്പിച്ച്‌ പാലായിൽ മഹാസമ്മേളനം നടന്നു; മാരക ലഹരി വസ്തുക്കള്‍ക്ക് മുമ്പില്‍ സര്‍ക്കാര്‍ പകച്ചുനില്‍ക്കുന്നു എന്ന് മാര്‍ ജോസഫ് കല്ലറങ്ങാട്ട്
സൗജന്യ കരിയർ ഗൈഡൻസ് സെമിനാർ പാലായിൽ നടന്നു
പൊലീസുകാരൻ തൂങ്ങി മരിച്ച നിലയിൽ; സംഭവം പത്തനംതിട്ടയിൽ
മിനി മാസ്റ്റ് ലൈറ്റ് ഉദ്ഘാടനം നാളെ
പാലാ നഗരസഭ ഓപ്പൺ ജിം തുറന്നു